Categories: Diocese

ദൈവത്തോട്‌ അടുക്കാൻ ലഭിക്കുന്ന പുണ്യ ദിനങ്ങളാണ്‌ നോമ്പുകാലം : ഡോ. വിൻസെന്റ്‌ സാമുവൽ

ദൈവത്തോട്‌ അടുക്കാൻ ലഭിക്കുന്ന പുണ്യ ദിനങ്ങളാണ്‌ നോമ്പുകാലം : ഡോ. വിൻസെന്റ്‌ സാമുവൽ

ലത്തീന്‍ സഭയിൽ നോമ്പുകാലത്തിന്‌ തുടക്കം.

പ്രൊഫ. സനൽ ക്ലീറ്റസ്‌

നെയ്യാറ്റിന്‍കര: ദൈവസ്‌നേഹത്തിൽ വളരുവാനും ദൈവത്തോട്‌ കൂടുതൽ അടുക്കാനും ലഭിക്കുന്ന പുണ്യ ദിനങ്ങളാണ്‌ നോമ്പുകാലമെന്ന്‌ നെയ്യാറ്റിൻകര ബിഷപ്‌ ഡോ. വിൻസെന്റ്‌ സാമുവൽ. വിദ്വോഷം ഉപേക്ഷിച്ച്‌ കാരുണ്യ പ്രവrത്തികൾ അനുഷ്‌ടിക്കാനായി ദൈവം ആഗ്രഹിക്കുന്ന ദിനങ്ങൾകൂടിയാണ്‌ നോമ്പുകാലമെന്നും ബിഷപ്‌ പറഞ്ഞു.

നെയ്യാറ്റിൻകര അമലോത്‌ഭവമാതാ കത്തീഡ്രൽ ദേവാലയത്തിൽ നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ നോമ്പു കാലത്തിന്‌ തുടക്കം കുറിച്ച്‌ വിഭൂതി ബുധൻ തിരുകർമ്മങ്ങൾക്ക്‌ നേതൃത്വം കൊടുക്കുകയായിരുന്നു ബിഷപ്പ്. സ്‌നേഹവും, പ്രാർത്ഥനയും മുറുകെ പിടിച്ച്‌ സഹജീവിയുടെ നന്‍മക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുമ്പോഴാണ്‌ നോമ്പ്‌ അനുഷ്‌ടാനം പുർണ്ണമാവുന്നത്‌. ഹൃദയ ശുദ്ധി നേടി രക്ഷയുടെ മാർഗ്ഗത്തിൽ ചരിക്കാൻ ഇക്കാലത്ത്‌ വിശ്വാസ സമൂഹത്തിന്‌ സാധിക്കണം. തിന്‍മകൾ മാറ്റി നിർത്തപ്പെടുമ്പോൾ നമ്മുടെ ജീവിതത്തിൽ കർത്താവിന്‌ ഏറ്റവും സ്വീകാര്യമായ കാലമായി നോമ്പുകാലം മാറുമെന്നും ബിഷപ്പ് ഓർമിപ്പിച്ചു.

നെയ്യാറ്റിൻകര റീജിയൻ കോ ഓർഡിനേറ്ററും ഇടവക വികാരിയുമായ മോൺ. വി.പി.ജോസ്‌ തിരുകർമ്മങ്ങളിൽ സഹ കാർമ്മികനായി. വിഭൂതി തിരുനാളോടെ ലത്തിൻ സഭയിൽ നോമ്പുകാലത്തിന്‌ ഔദ്യാഗിക തുടക്കമായി. ചാരം കൊണ്ട്‌ വിശ്വാസികളുടെ നെറുകയിൽ കുരിശുവരച്ചാണ്‌ വിഭൂതി തിരുകർമ്മങ്ങളിലേക്ക്‌ പ്രവേശിച്ചത്‌.

രൂപതയുടെ ഫോറോന കേന്ദ്രങ്ങളിൽ ഫൊറോന വികാരിമാർ വിഭൂതി ബുധൻ തിരുകർമ്മങ്ങൾക്ക്‌ നേതൃത്വം നൽകി.

രൂപതയുടെ തീർത്ഥാടന കേന്ദ്രങ്ങാളായ വെളളറട തെക്കൻ കുരിശുമലയിൽ മോൺ. വിൻസെന്റ്‌ കെ. പീറ്ററും, ബോണക്കാട്‌ കുരിശുമലയിൽ ഫാ. സെബാസ്റ്റ്യൻ കണിച്ചുകുന്നത്തും, ബാലരാമപുരം വിശുദ്ധ സെബസ്‌ത്യനോസ്‌ ദേവാലയത്തിൽ ഫാ. ജോയ്‌മത്യാസും കമുകിൻകോട്‌ വിശുദ്ധ അന്തോണീസ്‌ ദേവാലയത്തിൽ ഫാ. വത്സലൻ ജോസും, വ്‌ളാത്താങ്കര സ്വർഗ്ഗാരോപിത മാതാ ദേവാലയത്തില്‍ ഫാ. എസ്‌. എം. അനില്‍കുമാറും, തൂങ്ങാംപാറ വിശുദ്ധ കൊച്ചു ത്രേസ്യാ ദേവാലയത്തിൽ ഫാ. ഇസ്‌നേഷ്യസും തിരുകർമ്മങ്ങൾക്ക്‌ നേതൃത്വം നൽകി.

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

4 hours ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

8 hours ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

1 day ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

2 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

3 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

4 days ago