Categories: Diocese

ഇടവകയുടെ പ്രവർത്തനം സജീവമാക്കുന്നത്‌ ബിസിസി യൂണിറ്റുകൾ; മോൺ. ജി. ക്രിസ്‌തുദാസ്‌

ഇടവകയുടെ പ്രവർത്തനം സജീവമാക്കുന്നത്‌ ബിസിസി യൂണിറ്റുകൾ; മോൺ. ജി. ക്രിസ്‌തുദാസ്‌

കാട്ടാക്കട: ഇടവകകളുടെ പ്രവർത്തനങ്ങൾ സജീവമാക്കുന്നത്‌ ബി.സി.സി. ( അടിസ്‌ഥാന ക്രൈസ്‌തവ സമൂഹം) യൂണിറ്റുകളെന്ന്‌ നെയ്യാറ്റിൻകര രൂപതാ വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ്‌.

കാട്ടാക്കട ഫൊറോന ബി.സി.സി. സംഗമം തൂങ്ങാംപാറ വിശുദ്ധ കൊച്ചുത്രേസ്യാ ദേവാലയത്തിൽ ഉദ്‌ഘാടനം ചെയ്ത്‌ പ്രസംഗിക്കുകയായിരുന്നു വികാരി ജനറൽ. കുടുംബ കൂട്ടായ്‌മകളാണ്‌ സഭയുടെ അടിത്തറയെന്നും വികാരി ജനറൽ കൂട്ടിച്ചേർത്തു.

കാട്ടാക്കട ഫൊറോന വികാരി ഫാ. സാബു വർഗ്ഗീസ്‌ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഫൊറോനയിലെ 127 ബി.സി.സി. യൂണിറ്റുകളിൽ  നിന്ന്‌ പുതുതായി തെരെഞ്ഞെടുക്കപ്പെട്ട 600 ലധികം ഭാരവാഹികൾ പങ്കെടുത്തു. തുടർന്ന്‌ നടന്ന ക്ലാസിന്‌ മാറനല്ലൂർ സെന്റ്‌ വിന്‍സെന്റ്‌ സെമിനാരി റെക്‌ടർ ഡോ. ക്രിസ്‌തുദാസ്‌ തോംസൺ നേതൃത്വം നൽകി.

സമിതികളുടെ പ്രത്യേക ക്ലാസുകൾക്ക്‌ നിഡ്‌സ്‌ ഡയറക്‌ടർ ഫാ. എസ്‌.എം. അനിൽകുമാർ, ടീച്ചേഴ്‌സ്‌ ഗിൽഡ്‌ സെക്രട്ടറി ഫാ. ജോണി കെ. ലോറന്‍സ്‌, ബി.സി.സി. എക്‌സിക്യൂട്ടീവ്‌ സെക്രട്ടറി ഫാ. അജീഷ്‌ ക്രിസ്‌തുദാസ്‌, ആരാധനാ കമ്മിഷൻ സെക്രട്ടറി ഫാ.റോബിൻ രാജ്‌, മുൻ കെ.ആർ.എൽ.സി.സി. സെക്രട്ടറി തോമസ്‌ കെ. സ്റ്റീഫൻ, ചുളളിമാനൂർ അഗസ്റ്റിൻ, നെൽസൺ തുടങ്ങിയവർ നേതൃത്വം നൽകി.

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

10 hours ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

14 hours ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

2 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

2 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

4 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

4 days ago