Categories: World

ഫ്രാൻസീസ് പാപ്പായുടെ നോമ്പുകാലധ്യാനം ആരംഭിച്ചു

ഫ്രാൻസീസ് പാപ്പായുടെ നോമ്പുകാലധ്യാനം ആരംഭിച്ചു

റോം : ജനുവരി 18-ാംതീയതി റോമിൽ നിന്ന് ഏതാണ്ട് 30 കിലോമീറ്റർ അകലെ അരീച്ച എന്ന സ്ഥലത്തെ, ധ്യാനകേന്ദ്രത്തിൽ, പരിശുദ്ധ പിതാവ് ഫ്രാൻസീസ് പാപ്പായും കൂരിയ അംഗങ്ങളും നോമ്പുകാലധ്യാനം ആരംഭിച്ചു.

18-ാം തീയതി വൈകുന്നേരം നല്‍കപ്പെട്ട പ്രാരംഭപ്രഭാഷണം – ദാഹിക്കുന്നവനായി സമറിയായിലെ സിക്കാർ എന്ന പട്ടണത്തിലെത്തി അവിടെ കിണറിന്‍റെ കരയിൽ ഇരിക്കുന്ന യേശുവിനെ  ധ്യാനവിഷയമാക്കി ഉള്ളതായിരുന്നു.

പോർച്ചുഗീസുകാരനായ ധ്യാനഗുരു, ഫാ. ജോസെ തൊളോന്തീനോ ദെ മെന്തോൻസ (José Tolentino de Mendonça) തന്‍റെ ആദ്യപ്രഭാഷണത്തിൽ – ”എനിക്കു കുടിക്കാൻ തരിക” എന്ന സമരിയാക്കാരി സ്ത്രീ യോടുള്ള മൂന്നു വാക്കുകൾ, ഈ ദിനങ്ങളെ പ്രതിനിധീകരിക്കുന്നു’’ എന്നു പറഞ്ഞുകൊണ്ട്, യേശുവിന്‍റെ ദാഹത്തെ വിശദീകരിച്ചു. ‘‘നമ്മെയും നമുക്കുള്ളതിനെയും ആവശ്യപ്പെട്ടുകൊണ്ട്, ദൈവത്തോടുള്ള സമാനത കൈവെടിഞ്ഞ, നമ്മുടെ സംഭാവനകൾ ആവശ്യമില്ലാത്തവനായ ദൈവം, നമ്മുടെ മാനുഷികത സ്വീകരിച്ച് നമ്മുടെ പക്കൽ വന്ന് ചോദിക്കുന്നു, ”എനിക്കു കുടിക്കാന്‍ തരിക”.  യേശുവിന്‍റെ ദാഹം നമുക്കുവേണ്ടിയാണ്.    നമ്മെ അന്വേഷിച്ചു ക്ഷീണിച്ചു വന്ന യേശുവാണ് കിണറിന്‍റെ കരയിലിരിക്കുന്നത്. അവിടെ യേശുവിനു നമുക്കു തരാനുള്ള ദൈവികദാനമുണ്ട്. സമരിയാക്കാരിയോട് യേശു പറയുന്നു, ദൈവത്തിന്‍റെ ദാനമെന്തെന്നു നീ അറിഞ്ഞിരുന്നെങ്കിൽ… അതിനാൽ, കർത്താവിനായി മാത്രം കാത്തിരിക്കാനും, കർത്താവു നൽകുന്നതിനായി മാത്രം കാത്തിരിക്കാനുമുള്ള ഉദ്ബോധനത്തോടെയാണ് പ്രാരംഭപ്രഭാഷണം അദ്ദേഹം അവസാനിപ്പിച്ചത്.

19-ാംതീയതിയിലെ പ്രഭാതധ്യാനം, ‘‘ദാഹിക്കുന്നവൻ വരട്ടെ. ആഗ്രഹമുള്ളവൻ ജീവന്‍റെ ജലം സൗജന്യമായി സ്വീകരിക്കട്ടെ’’, എന്ന യേശുവചനമായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന വെളിപാടുഗ്രന്ഥ വാക്യത്തെ ബന്ധിപ്പിച്ചുകൊണ്ട് സുവിശേഷം പ്രതിപാദിക്കുന്ന ‘യേശുവിന്‍റെ ദാഹത്തിന്‍റെ ദൈവശാസ്ത്ര’ അവലോകനമായിരുന്നു.
ഞായറാഴ്ച (18/02/18) വൈകുന്നേരം തുടങ്ങിയ ധ്യാനം ഇരുപത്തിമൂന്നാം തീയതി വെള്ളിയാഴ്ചയാണ് സമാപിക്കുന്നത്.

(കടപ്പാട്: Sr. Theresa Sebastian)

vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

2 hours ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

17 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago