Categories: Kerala

ശ്രീപുരം ബിഷപ്‌സ് ഹൗസിൽ കൗതുകമായി ചോളം വിളവെടുപ്പ്

ശ്രീപുരം ബിഷപ്‌സ് ഹൗസിൽ കൗതുകമായി ചോളം വിളവെടുപ്പ്

കണ്ണൂർ: കോട്ടയം അതിരൂപത ശ്രീപുരം ബിഷപ്‌സ് ഹൗസിൽ വേറിട്ടകാഴ്ചയായി വിളഞ്ഞുനിൽക്കുന്ന ചോളത്തോട്ടം. ശ്രീപുരം സ്‌കൂൾ കുട്ടികളുടെ പങ്കാളിത്തത്തിൽ അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിലിന്റെ മുഖ്യനേതൃത്വത്തിൽ കൃഷി ചെയ്‌ത ചോളമാണ് ഫലം ചൂടിനിൽക്കുന്നത്.

പുസ്തകത്താളിൽ മാത്രം കണ്ട ചോളം കൺമുന്നിൽ പൂത്തുനിൽക്കുമ്പോൾ വലിയ കൗതുകത്തോടെ കുട്ടികളും അതിനെ പരിപാലിക്കുന്നു. ക്‌നാനായ മലബാർ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചു സാമുഹികസേവന പ്രസ്ഥാനമായ മലബാർ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ജൈവഗ്രാമം പദ്ധതിയുടെ ഭാഗമായി ലഭിച്ച വിത്തിനങ്ങൾ ആണ് കൃഷിക്കു പ്രയോജനപ്പെടുത്തിയത്.

എല്ലാ ഭവനങ്ങളിലും ഈ പദ്ധതിയുടെ വ്യാപനം വഴി ജൈവപരിസ്ഥിതി മേഖലയിൽ പുത്തൻ ഉണർവ് നൽകാൻ സാധിച്ചു. ശ്രീപുരം ബിഷപ്‌സ് ഹൗസിലെ വൈദികരുടെയും മുതിർന്നവരുടെയും കുട്ടികളുടെയും കൂട്ടായ്മയിൽ വിളഞ്ഞ ചോളം സമൂഹത്തിനുള്ള നല്ലപാഠം കൂടിയാണ്. ചോളത്തിന്റെ ആദ്യ വിളവെടുപ്പ് മാർ ജോസഫ് പണ്ടാരശേരിൽ നിർവഹിച്ചു.

vox_editor

Recent Posts

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

9 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

2 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

2 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

3 days ago