Categories: Vatican

കുർബാനയ്ക്ക് ആരും പണം അടയ്ക്കേണ്ട ക്രിസ്തുവിന്റെ ബലി സൗജന്യം: ഫ്രാൻസിസ് പാപ്പാ

കുർബാനയ്ക്ക് ആരും പണം അടയ്ക്കേണ്ട ക്രിസ്തുവിന്റെ ബലി സൗജന്യം: ഫ്രാൻസിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: വിശുദ്ധ ബലിക്കായി ആരും പണമടക്കേണ്ട, ദിവ്യബലി യേശുവിന്റെ ബലിയാണ് ​അത് സൗജന്യമാണ്. ആർക്കെങ്കിലും അതിന് കാണിക്ക നൽകാൻ താല്പര്യമുണ്ടെങ്കിൽ അതു ചെയ്യുക. ബാഹ്യമായ മറ്റു ചിലവുകളെ ദിവ്യബലിയുമായി ഉൾച്ചേർക്കുവാൻ പാടില്ല. പക്ഷേ, ഒരിക്കലും കുർബാനയ്ക്ക് കപ്പം കൊടുക്കേണ്ട.

എല്ലാ ബുധനാഴ്ചകളിലെയും പതിവ് പൊതുദർശന വേളയിൽ വിശ്വാസികളെ പഠിപ്പിക്കുമ്പോഴാണ് മാർപാപ്പ ഇത് പറഞ്ഞത്.

ഏതാനും ആഴ്ചകളായി
ദിവ്യബലിയെ പറ്റി പഠിപ്പിച്ച് വരികയായിരുന്നു. അതിന്റെ തുടർച്ചയായാണ്‌ ദിവ്യബലിയിലെ ദിവ്യകാരുണ്യ പ്രാർത്ഥനയെ പറ്റിയും പഠിപ്പിച്ചത്.

ദിവ്യബലിയുടെ കേന്ദ്രമായ ഈ പ്രാർത്ഥന മെല്ലെ മെല്ലെ നമ്മുടെ ജീവിതത്തെ തന്നെ ബലി ആക്കുവാൻ നമ്മെ​ഓർമിപ്പിക്കുന്നു. ക്രിസ്തുവിന്റെ തിരുശരീരവും തിരുരക്തവും ആകുന്ന അപ്പത്തിന്റെയും വീഞ്ഞിന്റെയും സമർപ്പണം വഴി നാം കുരിശിലെ അനുരഞ്ജന ബലിയുമായി ഒന്നാകുന്നു. ക്രിസ്തുവിന്റെ മരണ- ഉത്‌ഥാന ​രഹസ്യങ്ങളുടെ അനുസ്മരണ വഴി ദിവ്യകാരുണ്യ പ്രാർത്ഥന നമ്മെ പരിശുദ്ധാത്മാവിൽ ക്രിസ്തുവിന്റെ മൗതിക ശരീരത്തിലെ പരസ്പരം കൂട്ടായ്മയിലും, ക്രിസ്തുവിന്റെ അനന്തമായ പിതാവിനോടുള്ള പുകഴ്ചയുടെയും​മാദ്ധ്യസ്ഥതയിലും പങ്കു കാരാക്കുന്നു.

അങ്ങനെ ഓരോ ദിവസവും വിശ്വാസികൾ മുഴുവനായി ഈ വിശ്വാസ രഹസ്യത്തിൽ പ്രവേശിക്കുന്നത് വഴി പാപ പരിഹാരത്തിനും മാനവകുലത്തിന്റെ ഐക്യത്തിനും സമാധാനത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു.

​അതുവഴി​ പതിയെപ്പതിയെ നമ്മുടെ ജീവിതം മുഴുവൻ ഒരു ബലിയായി മാറാൻ ദിവ്യകാരുണ്യ പ്രാർത്ഥന നമ്മെ പഠിപ്പിക്കുന്നു.

ക്രിസ്തുശിഷ്യനിൽനിന്ന് ഒരിക്കലും നഷ്ടമാകാൻ പാടില്ലാത്ത  മൂന്ന് മനോഭാവങ്ങൾ:
ഏത് സാഹചര്യത്തിലും എപ്പോഴും നന്ദി അർപ്പിക്ക​ൽ,​ നമ്മുടെ ജീവിതം മറ്റുള്ളവർക്ക് ഒരു സ്നേഹ സമ്മാനമാക്കൽ,
സഭയുമായും മറ്റുള്ളവരുമായും സ്ഥായിയായ കൂട്ടായ്മ രൂപപ്പെടുത്തൽ​എന്നിവയാണെന്നും ഓർമ്മപ്പെടുത്തി​കൊണ്ടാണ് പാപ്പാ തന്റെ  പ്രബോധനം അവസാനിപ്പിച്ചത്. ​

വിവർത്തനം: അനുരാജ്, റോം.

vox_editor

View Comments

  • പാപ്പ പറഞ്ഞത് വളരെ ശരിയാണ്, വി.ബലി നമ്മുടെ അവകാശമാണ്, പണമടച്ച് നേടേണ്ടതല്ല.

  • Holy mass is one of the important factor of each christain.I am so lucky girl to a christain catholic girl because of receive lord everyday through Holy mass..

  • Nothing in this world is so precious , meaningful and joyful than receiving the lord daily during the holy mass.

  • 'The Purchasing mentality' is to be blamed but, Offering of one's savings as a sacrifice should be appreciated. My experience is that when "I merely give one I get more than one"- time, energy, wealth, health, advice, recommendation.......(a humble Church goer for years).

  • Jesus presious blood and flesh he has been given for the human for his everlasting memory. So there is no rights to anyone to purchase or sell becoz that is his love and life he sacrificed for us.

  • I can give a reply by receiving a detailed article on the topic. For every activity there is an economic aspect. Without receiving money, maintaining the church would be much difficult.

  • തിരുവനന്തപുരം രൂപത കുർബാനയ്ക്ക് കാശു വാങ്ങൽ അവസാനിപ്പിച്ചോ..
    അച്ചൻ അതിന് മുൻകയ്യെടുക്കുമോ.. എന്തു പറയുന്നു..

  • കത്തോലിക്കാ സഭയിൽ ഒരിക്കലും ദിവ്യബലിക്ക് പൈസ കൊടുക്കണം എന്ന് പറഞ്ഞിട്ടില്ല.
    കൂദാശകൾ എപ്പോഴും സൗജന്യമാണ്. അതേസമയം അതിനു വരുന്ന ചെലവുകൾ എങ്ങനെ വീട്ടും എന്നത് ദിവ്യബലി ആവശ്യപ്പെടുന്ന ആൾ സ്വയം അറിഞ്ഞു നൽകേണ്ടതാണ്. കുർബാന പണം എന്ന് പറയുന്നത് തന്നെ ദിവ്യബലിക്കുള്ള ചെലവുകളെയും (വൈദ്യുതി, മെഴുകുതിരി, അപ്പം,വീഞ്ഞ്, എന്നിവ കാശ് കൊടുക്കാതെ കിട്ടില്ലല്ലോ??) പിന്നെ വൈദീകന് അതിൽ ചെറിയൊരു ശതമാനവും ഉള്പെടുത്തിയുള്ളതാണ്. (ഇതിൽ വൈദീകനുള്ള പൈസ എടുത്തുമാറ്റിയിട്ട് ബാക്കി കൊടുത്താലും മതി. കുറച്ച് ദിവസംദിവസം കഴിഞ്ഞ് കുർബാന അർപ്പിക്കേണ്ട അച്ചന് പട്ടിണി കിടന്നു മരിച്ചു എന്ന വാർത്ത കേൾക്കാം!!!. അല്ലാതെ പാവം വൈദീകർക്കെവിടെ നിന്നാ പൈസ?) ഇനി നല്ല പുരോഹിതന്മാർ പൈസ ഇത്രയും തന്നാലേ കുർബാന ചൊല്ലു എന്ന് വാശി പിടിക്കില്ല. കൊടുക്കുന്ന പൈസ അവർ സ്വീകരിക്കും, കുർബാന ചൊല്ലും. ഇവിടെ നമ്മുടെ ചിന്തയാണ് മാറേണ്ടത്. നാം കരുതുന്നത് കുർബാനക്കുള്ള പൈസ ആണെന്നാണ്. എന്നാൽ അങ്ങനെ അല്ല. പുരോഹിതനെയും ദൈവാലയത്തെയും നിലനിർത്തുന്നതിനാണ് പൈസയുടെ ആവശ്യം. അല്ലാതെ കുർബാനക്ക് അല്ല.

  • Moreover an advice i find it as a clarification that we pay not for the sacraments (holy mass) but for the sustenance of the church and the priest. if u want to offer it u can do it.
    കത്തോലിക്കാ സഭയിൽ ഒരിക്കലും ദിവ്യബലിക്ക് പൈസ കൊടുക്കണം എന്ന് പറഞ്ഞിട്ടില്ല.
    കൂദാശകൾ എപ്പോഴും സൗജന്യമാണ്. അതേസമയം അതിനു വരുന്ന ചെലവുകൾ എങ്ങനെ വീട്ടും എന്നത് ദിവ്യബലി ആവശ്യപ്പെടുന്ന ആൾ സ്വയം അറിഞ്ഞു നൽകേണ്ടതാണ്. കുർബാന പണം എന്ന് പറയുന്നത് തന്നെ ദിവ്യബലിക്കുള്ള ചെലവുകളെയും (വൈദ്യുതി, മെഴുകുതിരി, അപ്പം,വീഞ്ഞ്, എന്നിവ കാശ് കൊടുക്കാതെ കിട്ടില്ലല്ലോ??) പിന്നെ വൈദീകന് അതിൽ ചെറിയൊരു ശതമാനവും ഉള്പെടുത്തിയുള്ളതാണ്. (ഇതിൽ വൈദീകനുള്ള പൈസ എടുത്തുമാറ്റിയിട്ട് ബാക്കി കൊടുത്താലും മതി. കുറച്ച് ദിവസംദിവസം കഴിഞ്ഞ് കുർബാന അർപ്പിക്കേണ്ട അച്ചന് പട്ടിണി കിടന്നു മരിച്ചു എന്ന വാർത്ത കേൾക്കാം!!!. അല്ലാതെ പാവം വൈദീകർക്കെവിടെ നിന്നാ പൈസ?) ഇനി നല്ല പുരോഹിതന്മാർ പൈസ ഇത്രയും തന്നാലേ കുർബാന ചൊല്ലു എന്ന് വാശി പിടിക്കില്ല. കൊടുക്കുന്ന പൈസ അവർ സ്വീകരിക്കും, കുർബാന ചൊല്ലും. ഇവിടെ നമ്മുടെ ചിന്തയാണ് മാറേണ്ടത്. നാം കരുതുന്നത് കുർബാനക്കുള്ള പൈസ ആണെന്നാണ്. എന്നാൽ അങ്ങനെ അല്ല. പുരോഹിതനെയും ദൈവാലയത്തെയും നിലനിർത്തുന്നതിനാണ് പൈസയുടെ ആവശ്യം. അല്ലാതെ കുർബാനക്ക് അല്ല.

Recent Posts

സമ്മതിദാനാവകാശം വിവേകപൂർവ്വം ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി കെആർഎൽസിസി

ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…

1 week ago

4th Easter Sunday_ഇടയനും കൂലിക്കാരനും (യോഹ 10:11-18)

പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…

1 week ago

3rd Sunday_Easter_വിശ്വാസവും സ്നേഹവും (ലൂക്കാ 24: 35-48)

പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…

2 weeks ago

2nd Easter Sunday_”എന്റെ കർത്താവേ, എന്റെ ദൈവമേ!”

പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…

3 weeks ago

Easter_2024_സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)

ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…

4 weeks ago

ആലപ്പുഴയിൽ സംയുക്ത കുരിശിന്റെ വഴി നടത്തി

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…

1 month ago