Categories: Diocese

തെക്കന്‍ കുരിശുമല 61-മാത്‌ തീർത്ഥാടനത്തിന്‌ ഭക്തിനിർഭരമായ തുടക്കം

തെക്കന്‍ കുരിശുമല 61-മാത്‌ തീർത്ഥാടനത്തിന്‌ ഭക്തിനിർഭരമായ തുടക്കം

സാബു കുരിശുമല

വെള്ളറട : “വിശുദ്ധ കുരിശ്‌ മനുഷ്യമഹത്വത്തിന്റെ പ്രതീകം” എന്ന സന്ദേശവുമായി തെക്കൻ കുരിശുമലയുടെ 61-മാത്‌ മഹാതീർത്താടനത്തിന്‌ തുടക്കമായി. രാവിലെ 10.00-ന്‌ നെയ്യാറ്റിൻകര മെത്രാസനമന്ദിരത്തിൽ നിന്നും ആരംഭിച്ച തീർത്ഥാടന പതാകയും ദിവ്യജ്യോതിയും വഹിച്ചു കൊണ്ടുള്ള ഇരുചക്ര പാഹന റാലിക്ക്‌ കെ.സി.വൈ.എം നെയ്യാറ്റിൻകര രൂപതാ സമിതിയും തീർത്ഥാടനകമ്മിറ്റിയും നേതൃത്വം നൽകി. ഉച്ചയ്‌ക്ക്‌ സംഗമവേദിയിൽ നെടുമങ്ങാട്‌ ക്രിസ്‌ത്യൻ വേവ്‌സും, അസീസ്സി കമ്യൂണിക്കേഷൻസും ഭക്തിഗാനമേളയ്‌ക്കു നേതൃത്വം നൽകി.

02.00 മണിക്ക്‌ വെള്ളറട ജംഗ്‌ഷനിൽ നിന്നാരംഭിച്ച വർണ്ണശബളമായി സാംസ്‌കാരിക ഘോഷയാത്രയിൽ പതിനായിരക്കണക്കിന്‌ വിശ്വാസികൾ അണിനിരന്നു. വിവിധ സഭാ വിഭാഗങ്ങൾ, ഇടവകകൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവർ നേതൃത്വം നൽകി.

03.00-മണിക്ക്‌ ഭക്തിനിർഭരമായ തീർത്ഥാടന പതാകാപ്രയാണം ആനപ്പാറ ഫാത്തിമമാതാ കുരിശടിയിൽ നിന്ന്‌ ആരംഭിച്ചു. കുടയാലുംമൂടിൽ നിന്ന്‌ ആരംഭിച്ച ഇരുചക്രവാഹന റാലിയും അഞ്ഞൂറില്‍പരം വിശ്വാസികൾ പങ്കെടുത്തു.

04.30-ന്‌ നെയ്യാറ്റിൻകര രൂപതാമെത്രാൻ ഡോ. വിൻസെന്റ്‌ സാമുവൽ തീർത്ഥാടന പതാക ഉയർത്തി. നൂറുകണക്കിന്‌ വൈദികരും സന്യസ്‌തരും പതിനായിരക്കണക്കിന്‌ വിശ്വാസികളും തിരുക്കർമ്മങ്ങൾക്ക്‌ സാക്ഷിയായി. തുടർന്ന്‌ ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിയും നടന്നു.

06.30-ന്‌ ഉദ്‌ഘാടന സമ്മേളനം സംഗമവേദിയിൽ നടന്നു. നെയ്യാറ്റിൻകര രൂപതാ മെത്രാൻ ഡോ. വിൻസെന്റ്‌ സാമുവൽ അധ്യക്ഷനായിരുന്നു. ബഹു. കേരള നിയമസഭ ഡപ്യൂട്ടി സ്‌പീക്കർ ശ്രീ. വി. ശശി സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. പാറശ്ശാല എം.എൽ.എ. ശ്രീ. സി. കെ. ഹരീന്ദ്രന്റെ വികസന ഫണ്ടുപയോഗിച്ചു നവീകരിച്ച തീർത്ഥാടനപാത, തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ചു നിർമ്മിച്ച ആശ്വാസ്‌ വഴിയമ്പലം, മിനി ഓഡിറ്റോറിയം എന്നിവയുടെ ഉദ്‌ഘാടനവും ഇതോടൊപ്പം നടന്നു.

സമൂഹത്തിനും തീർത്ഥാടനകേന്ദ്രത്തിനും നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ച്‌ ശ്രീ. സി. കെ. ഹരീന്ദ്രന്‍ എം.എൽ.എ., ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി. കെ. മധു, ജില്ലാപഞ്ചായത്ത്‌ അംഗം വിജിത്ര കെ. വി. തുടങ്ങിയവരെ സമ്മേളനത്തിൽ പൊന്നാടയണിയിച്ച്‌ ആദരിച്ചു. ശ്രീ. വി.എസ്‌. ശിവകുമാർ എം.എൽ.എ., ശ്രീ. ഐ.ബി. സതീഷ്‌ എം.എൽ.എ., ശ്രീ. ജി. നേശൻ, ശ്രീമതി ശോഭകുമാരി, ശ്രീ. ആനാവൂർ നാഗപ്പൻ, ശ്രീ. ജോൺ തങ്കം, ശ്രീ. ശശിധരൻ, ശ്രീ. ഡി.കെ. ശശി, ഫാ. പ്രദീപ്‌ ആന്റോ, ശ്രീ.സാബു കുരിശുമല എന്നിവർ പ്രസംഗിച്ചു.
തീർത്ഥാടനത്തിനു മുന്നോടിയായി ഗ്രീന്‍മിഷനും തീർത്ഥാടന കമ്മിറ്റിയും സംയുക്തമായി വെള്ളറട മുതൽ കുടപ്പനമൂട്‌, കൂട്ടപ്പൂ, ആറുകാണി, പത്തുകാണി, കുടയാലുംമൂട്‌, നെട്ട വഴി കുരിശുമലവരെ ഹരിത മിഷൻ സൈക്കിൾ റാലിയും മൂന്നു ദിവസങ്ങളിലായി കെ.സി.വൈ.എം. രൂപതാസമിതിയുടെ നേതൃത്വത്തിൽ വിളംബര ബൈക്ക്‌ റാലിയും നടന്നു.

നാളെ രാവിലെ 07.30-ന്‌ നടക്കുന്ന ദിവ്യബലിക്ക്‌ ഫാ. ജോഷി രഞ്‌ജൻ മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന്‌ ആത്മാഭിഷേക ധ്യാനവും. വൈകുന്നേരം 04.30-ന്‌ നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസിന്റെ മുഖ്യകാർമ്മികത്വത്തിൽ  ദിവ്യബലിയും ആറുകാണിയിൽ ജനകീയ സദസ്സും നടക്കും.

നെറുകയിൽ വിവിധ സമയങ്ങളിലായി ദിവ്യബികളും പ്രാർത്ഥനാ ശുശ്രൂഷകളും ക്രമീകരിച്ചിട്ടുണ്ട്‌. തീർത്ഥാടനത്തോടനുബന്ധിച്ച്‌ പോലീസ്‌, മെഡിക്കൽ ഗതാഗതം, അഗ്നിശമനസേന, ജലവിഭവം, പൊതുമരാമത്ത്‌, മോട്ടോർ വാഹനം തുടങ്ങിയ വകുപ്പുകളുടെ സൗജന്യസേവനവും നെറുകയിലും തീർത്ഥാടന പാതകളിലുമായി ക്രമീകരിച്ചിട്ടുണ്ട്‌.

vox_editor

Recent Posts

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 hours ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

3 hours ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

3 hours ago

വെനീസ് സന്ദര്‍ശനം പൂര്‍ത്തീകരിച്ച് ഫ്രാന്‍സിസ് പാപ്പ മടങ്ങി

  അനില്‍ ജോസഫ് വെനീസ്: വെനീസിലെ ഗുഡേക്കയിലെ സ്ത്രീകളുടെ ജയിലില്‍ പാപ്പയെകാത്തിരുന്നത് അല്‍പ്പം കൗതുകം നിറഞ്ഞ കാഴ്ചകള്‍, ജയിലന്തേവാസികള്‍ പലതരത്തിലുളള…

3 hours ago

സമ്മതിദാനാവകാശം വിവേകപൂർവ്വം ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി കെആർഎൽസിസി

ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…

1 week ago

4th Easter Sunday_ഇടയനും കൂലിക്കാരനും (യോഹ 10:11-18)

പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…

1 week ago