Categories: India

ബാംഗ്ളൂരിന് പുതിയ ആർച്ച് ബിഷപ്പ്

ബാംഗ്ളൂരിന് പുതിയ ആർച്ച് ബിഷപ്പ്

സ്വന്തം ലേഖകൻ

ബാംഗ്ലൂർ: ബാംഗ്ലൂരിന്റെ പുതിയ ആർച്ച് ബിഷപ്പായി, നിലവിൽ ബൽഗാമിലെ ബിഷപ്പായ പീറ്റർ മച്ചാഡോ നിയമിതനായി.
മാർച്ച്‌ 19- ന് ഇന്ത്യൻ സമയം 4. 30-ന് ഫ്രാൻസിസ് പാപ്പായാണ് പുതിയ ആർച്ച് ബിഷപ്പിനെ നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്.

ഇപ്പോഴത്തെ ആർച്ച് ബിഷപ്പ് ഡോ. ബെർണാഡ് മോറസ് വിരമിക്കുന്ന സ്ഥാനത്തതാണ് പുതിയ നിയമനം. ആർച്ച് ബിഷപ്പ് ഡോ. ബെർണാഡ് മോറസ് 2004, ജൂലൈ 22-ന് ആർച്ച് ബിഷപ്പായി നിയമിതനാവുകയും, 2004, ഡിസംബർ 17-ന് ആർച്ച് ബിഷപ്പ് സ്ഥാനം ഔദ്യോഗികമായി ഏറ്റെടുക്കുകയും ചെയ്തിരുന്നു.

ബിഷപ്പ് പീറ്റർ മച്ചാഡോ തന്റെ ഡോക്‌ടറേറ്റ്‌ പഠനം നടത്തിയത് റോമിലെ ഉർബാനിയാ പൊന്തിഫിക്കൽ യൂണിവേഴ്‌സിറ്റിയിൽ കാനോൻ നിയമത്തിൽ ആയിരുന്നു. 10 വർഷക്കാലം കർണ്ണാടക റീജിയണിന്റെ ‘family and laity’ കമ്മീഷന്റെ സെക്രട്ടറിയായി പ്രവർത്തിച്ചു. അതേ കാലയളവിൽ ‘women’ കമ്മീഷന്റെ സെക്രട്ടറിയായും അധികചുമതല വഹിച്ചുവരികയായിരുന്നു.

ബിഷപ്പ് പീറ്റർ മച്ചാഡോയുടെ ജനനം 1954 മെയ് 26-ന് ബെൽഗാം രൂപതയിൽ ആയിരുന്നു. രൂപതാ വിഭജനത്തെ തുടർന്ന് വൈദിക സ്വികരണം 1978 ഡിസംബർ 8-ന് പുതുതായി രൂപീകരിച്ച കാർവാർ രൂപതയിൽ ആയിരുന്നു. അദ്ദേഹം ബെൽഗാം ബിഷപ്പായി നിയമിക്കപ്പെട്ടത് 2006 ഫെബ്രുവരി, 2-ന് ആയിരുന്നു.

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

15 hours ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

19 hours ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

2 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

2 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

4 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

4 days ago