Categories: Vatican

ഫ്രാൻസിസ് പാപ്പായുടെ വിശുദ്ധവാര പരിപാടികൾ

ഫ്രാൻസിസ് പാപ്പായുടെ വിശുദ്ധവാര പരിപാടികൾ

വത്തിക്കാൻ: വത്തിക്കാനിൽ പാപ്പാ ഫ്രാൻസിസിന്‍റെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടുന്ന വിശുദ്ധവാര തിരുക്കർമ്മങ്ങൾ:

മാർച്ച് 28-‍Ɔο തിയതി ബുധനാഴ്ച പ്രാദേശിക സമയം രാവിലെ
10 മണിക്ക് പതിവുള്ള പൊതുകൂടിക്കാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിൽ.

മാർച്ച് 29-Ɔο തിയതി പെസഹാവ്യാഴാഴ്ച
പ്രാദേശിക സമയം രാവിലെ 10 മണിക്ക് പൗരോഹിത്യ കൂട്ടായ്മയുടെ സമൂഹബലിയർപ്പണവും തൈലാഭിഷേകർമ്മവും വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിൽ.  വചനചിന്തകള്‍ പാപ്പാ പങ്കുവയ്ക്കും.
വൈകുന്നേരം 4.30-ന് തിരുവത്താഴപൂജയും കാലുകഴുകൽ ശുശ്രൂഷയും റോമിലെ ത്രസ്തേവരെയിലുള്ള റെജീന ചേളി (Regina Coeli) ജയിലിലെ അന്തേവാസികൾക്കൊപ്പം. പാപ്പാ വചന പ്രഘോഷണം നടത്തും, അന്തേവാസികളുമായി കൂടിക്കാഴ്ച നടത്തും.

മാർച്ച് 30-Ɔο തിയതി ദുഃഖവെള്ളിയാഴ്ച, പ്രദേശിക സമയം വൈകുന്നേരം ക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റെ അനുസ്മരണവും ധ്യാനവും, കുരിശാരാധന, ദിവ്യകാരുണ്യസ്വീകരണകർമ്മം എന്നിവ.
അന്നുതന്നെ രാത്രി 9.15-ന് കൊളോസിയത്തിൽ കുരിശിന്‍റെവഴി, സമാപനത്തിൽ പാപ്പാ ധ്യാനചിന്തകൾ പങ്കുവയ്ക്കും.

മാർച്ച് 31-ശനിയാഴ്ച പെസഹാരാത്രി
പ്രാദേശിക സമയം രാത്രി 8.30-ന് പെസഹാജാഗരാനുഷ്ഠാനം വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിൽ. ആദ്യം ദീപാർച്ചന, ജ്ഞാനസ്നാനജലാശീർവ്വാദം, ജ്ഞാനസ്നാനവ്രത വാദ്ഗാനം, വചനപ്രഘോഷണം, തുടർന്ന് ഉത്ഥാന മഹോത്സവത്തിന്‍റെ സമൂഹബലിയർപ്പണം.

ഏപ്രില്‍ 1 ഞായറാഴ്ച ഈസ്റ്റർദിനം പ്രാദേശിക സമയം രാവിലെ
10.00 മണിക്ക് പാപ്പായുടെ   മുഖ്യകാർമ്മികത്വത്തിൽ ഉത്ഥാനമഹോത്സവത്തിന്‍റെ പ്രഭാതപൂജ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിൽ.
തുടർന്ന് മദ്ധ്യാഹ്നം 12 മണിക്ക് Urbi et Orbi നഗരത്തിനും ലോകത്തിനും എന്ന സന്ദേശം, ത്രികാലപ്രാർത്ഥന, അപ്പസ്തോലിക ആശീർവ്വാദം എന്നിവയോടെ ഈ വർഷത്തെ 40 നോമ്പിന് ഔദ്യോഗികമായി അവസാനമാവുകയും ഒപ്പം ഈസ്റ്റർ കർമ്മങ്ങൾ സമാപിക്കുകയും ചെയ്യും.

കടപ്പാട്: ഫാ. വില്യം നെല്ലിക്കൽ,  റോം

vox_editor

Recent Posts

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

21 hours ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

1 day ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

1 day ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

2 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

2 days ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

2 days ago