Categories: Vatican

റോമിലെ സിനഡിൽ കേരളത്തിന്റെ പ്രാതിനിധ്യം: കേരളത്തിൽ നിന്നും നാലു യുവാക്കൾ സിനഡു സമ്മേളനത്തിൽ പങ്കെടുത്തു.

റോമിലെ സിനഡിൽ കേരളത്തിന്റെ പ്രാതിനിധ്യം: കേരളത്തിൽ നിന്നും നാലു യുവാക്കൾ സിനഡു സമ്മേളനത്തിൽ പങ്കെടുത്തു.

റോം: ദേശീയ പ്രതിനിധികളായ അഞ്ചുപേരിൽ ‘പോൾ ജോസ് പടമാട്ടുമ്മൽ’ കോട്ടപ്പുറം രൂപതയിൽ നിന്ന്. ദേശീയ പ്രതിനിധികളിൽ രണ്ടുപേർ അക്രൈസ്തവർ  ‘ഇന്ദ്രജിത് സിങും, സന്തീപ് പാണ്ഡ്യേയും’.

കേരളത്തിലെ മൂന്നു റീത്തുകളെയും പ്രതിനിധീകരിച്ച് നാലു യുവാക്കൾ മാർച്ച് 19 മുതൽ 24 വരെ റോമിലെ മരിയ മാത്തർ എക്ലേസിയേ (Maria Mater Ecclesiae) മന്ദിരത്തിൽ നടന്ന, ഒക്ടബോർ 2018-ൽ നടക്കാൻ പോകുന്ന സിനഡിന് ഒരുക്കമായ സംഗമത്തിൽ പങ്കെടുത്തു.

കേരളത്തിലെ സീറോമലബാർ സഭയുടെ യുവപ്രതിനിധികളായി ഇരിങ്ങാലക്കുട രീപതയിൽ നിന്നും ‘അരുൺ  ഡേവിസ്, അഞ്ചന’ എന്നിർ എത്തിയപ്പോൾ, സീറോ മലങ്കര സഭയുടെ പ്രതിനിധിയായി ‘ടിനു കുര്യാക്കോസും’ മുന്നൊരുക്ക സിനഡിൽ പങ്കെടുത്തു.

ലത്തീൻ സഭയുടെ പ്രതിനിധിയായി എത്തിയ പോൾ ജോസ് പടമാട്ടുമ്മൽ ദേശീയസഭയുടെ അഞ്ചംഗ പ്രതിനിധി സംഘത്തിൽ ഒരാളായിരുന്നു. സോഫ്റ്റ്-വെയർ എഞ്ചിനീയറായ പോൾ ജോസ് കത്തോലിക്കാ യുവജനപ്രസ്ഥാനത്തിന്‍റെ ദേശീയ സെക്രട്ടറിയാണ്. ദേശീയ പ്രതിനിധി സംഘത്തെ തിരഞ്ഞെടുത്തത് ഭാരതത്തിലെ ലത്തീൻ കത്തോലിക്ക മെത്രാൻ സമിതിയുടെ യുവജന കമ്മിഷനാണ്.

ദേശീയ പ്രതിനിധി സംഘത്തിൽ കത്തോലിക്കാ യുവജന പ്രസ്ഥാനത്തിന്‍റെ ദേശീയ പ്രസിഡന്‍റ്, ‘പേർസിവാൾ ഹോൾട്’ ഡെൽഹി അതിരൂപതാംഗവും, വൈസ് പ്രസിഡന്‍റ്, ഒഡീസയിൽ നിന്നുമുള്ള ‘കുമാരി ശില്പ ഈക്കയും’, പങ്കെടുത്തു. ദേശീയ സെക്രട്ടറിയാണ് കേരളത്തിൽ നിന്നും എത്തിയ പോൾ ജോസ് പടമാട്ടുമ്മൽ.

നാലാമത്തെ ദേശീയ പ്രതിനിധി ഇന്ദ്രജിത് സിംങ് ജലന്തര്‍ സ്വദേശിയും സിക്കു മതസ്ഥനുമാണ്. അഞ്ചാമത്തെ ദേശീയ പ്രതിനിധി, സന്തീപ് പാണ്ഡ്യേ മുംബൈ സ്വദേശിയായ ഹിന്ദുമതസ്ഥനുമാണ്.
യുവജനങ്ങളുടെ മുന്നോക്ക സിനഡിനെക്കുറിച്ച് റോമിൽ നടന്ന രാജ്യാന്തര വാര്‍ത്താസമ്മേളനത്തിൽ പങ്കെടുത്ത 3 യുവജനപ്രതിനിധികളിൽ ഒരാൾ ഭാരതത്തിന്‍റെ പേഴ്സിവാൾ ഹാൾടായിരുന്നു. കേരളീയരായ പോൾ ജോസും അരുണ്‍ ഡേവിസും വത്തിക്കാന്‍റെ മലയാളം വാർത്താവിഭാഗത്തിന് അഭിമുഖം നൽകാനും സമയം കണ്ടെത്തി.

കടപ്പാട്: ഫാ. വില്യം നെല്ലിക്കൽ

vox_editor

Recent Posts

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

1 hour ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 hours ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

12 hours ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

12 hours ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

13 hours ago

വെനീസ് സന്ദര്‍ശനം പൂര്‍ത്തീകരിച്ച് ഫ്രാന്‍സിസ് പാപ്പ മടങ്ങി

  അനില്‍ ജോസഫ് വെനീസ്: വെനീസിലെ ഗുഡേക്കയിലെ സ്ത്രീകളുടെ ജയിലില്‍ പാപ്പയെകാത്തിരുന്നത് അല്‍പ്പം കൗതുകം നിറഞ്ഞ കാഴ്ചകള്‍, ജയിലന്തേവാസികള്‍ പലതരത്തിലുളള…

13 hours ago