Categories: Diocese

പെസഹാ വ്യാഴം ആചരിച്ച്‌ ദേവാലയങ്ങൾ; പീഡാസഹനത്തിന്റെ അനുസ്‌മരണവുമായി ദുഖവെളളി; നെയ്യാറ്റിൻകര പട്ടണത്തിൽ കുരിശിന്റെ വഴി രാവിലെ 7.30-ന്‌

പെസഹാ വ്യാഴം ആചരിച്ച്‌ ദേവാലയങ്ങൾ; പീഡാസഹനത്തിന്റെ അനുസ്‌മരണവുമായി ദുഖവെളളി; നെയ്യാറ്റിൻകര പട്ടണത്തിൽ കുരിശിന്റെ വഴി രാവിലെ 7.30-ന്‌

നെയ്യാറ്റിൻകര: താലത്തിൽ വെളളമെടുത്ത്‌ വെൺകച്ച അരയിൽ ചുറ്റി ക്രിസ്‌തുനാഥൻ തന്റെ ശിഷ്യന്‍മാരുടെ കാലുകൾ കഴുകി ചുംബിച്ചതിന്റെ ഓർമ്മ പുതുക്കി ദേവാലയങ്ങളിൽ പെസഹാ വ്യാഴം ആചരിച്ചു.

നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ ചടങ്ങുകൾ കത്തീഡ്രൽ ദേവാലയമായ അമലോത്ഭവമാതാ പളളിയിൽ ബിഷപ്പ് ഡോ. വിൻസെന്റ്‌ സാമുവലിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. ആഗോള കത്തോലിക്കാ സഭ യുവജന വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ഇത്തവണ യുവജനങ്ങളുടെ പാദങ്ങൾ കഴുകിയാണ്‌ കത്തിഡ്രൽ ദേവാലയത്തിൽ പെസഹാ വ്യാഴം ആചരിച്ചത്‌. പേയാട്‌ സെന്റ്‌ സേവ്യഴ്‌സ്‌ ദേവാലയത്തില്‍ ഫാ. ജോയി സാബു പാദം കഴുകല്‍ ശിശ്രൂഷക്ക്‌ നേതൃത്വം നല്‍കി.

ഇന്ന്‌ രാവിലെ 7.30-ന്‌ വഴുതൂർ കർമ്മലമാതാ ദേവാലയത്തിൽ നിന്ന്‌ കുരിശിന്റെ വഴി ആരംഭിക്കും. പീഡാനുഭവ ചരിത്രം വിവരിക്കുന്ന 14 സ്‌ഥലങ്ങളും വിശ്വാസികളുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്‌ കുരിശിന്റെ വഴി ആശുപത്രി ജംഗ്‌ഷൻ- ആലുമൂട്‌ ജംഗ്‌ഷൻ- ബസ്റ്റാന്റ്‌ കവല വഴി ദേവാലയത്തിൽ സമാപിക്കും. വൈകുന്നേരം 3 മണിക്ക് കർത്താവിന്റെ പീഡാനുഭവ അനുസ്‌മരണവും കുരിശാരാധനയും.

ഈസ്റ്റർ പാതിരാ കുർബാന ശനിയാഴ്‌ച രാത്രി 10.45-ന്‌ ആരംഭിക്കും.

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

2 days ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

2 days ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

3 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

3 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

5 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

5 days ago