Categories: Kerala

സ്ഥാ​​​പ​​​ക​​​ന്‍റെ സു​​​കൃ​​​ത​​​ങ്ങ​​​ൾ പ്രാ​​​ർ​​​ഥ​​​ന​​​ക​​​ളാ​​​ക്കി എ​​​സ്.ഡി. സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹം

സ്ഥാ​​​പ​​​ക​​​ന്‍റെ സു​​​കൃ​​​ത​​​ങ്ങ​​​ൾ പ്രാ​​​ർ​​​ഥ​​​ന​​​ക​​​ളാ​​​ക്കി എ​​​സ്.ഡി. സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹം

സി​​​ജോ പൈ​​​നാ​​​ട​​​ത്ത്

കൊ​​​ച്ചി: ത​​​ങ്ങ​​​ളു​​​ടെ സ​​​ന്യാ​​​സ സ​​​മൂ​​​ഹ സ്ഥാ​​​പ​​​ക​​​ൻ ധ​​​ന്യ​​​പ​​​ദ​​​വി​​​യി​​​ലേ​​​ക്കു​​​യ​​​ർ​​​ത്ത​​​പ്പെ​​​ടു​​​മ്പോൾ കൃ​​​ത​​​ജ്ഞ​​​ത​​​യു​​​ള്ള മ​​​ന​​​സോ​​​ടെ പ്രാ​​​ർ​​​ത്ഥ​​​നാ​​​നി​​​ര​​​ത​​​രാ​​​വു​​​ക​​​യാ​​​ണ് എ​​​സ്.ഡി. (സി​​​സ്റ്റേ​​​ഴ്സ് ഓ​​​ഫ് ഡെ​​​സ്റ്റി​​​റ്റ്യൂ​​​ട്ട്) സ​​​ന്യാ​​​സി​​​നി​​​ക​​​ൾ. സ​​​ഭ​​​യ്ക്കും സ​​​മൂ​​​ഹ​​​ത്തി​​​നു​​​മാ​​​യി സ​​​മ്പുർ​​​ണ സ​​​മ​​​ർ​​​പ്പ​​​ണം ന​​​ട​​​ത്തി​​​യ ഫാ. ​​​വ​​​ർ​​​ഗീ​​​സ് പ​​​യ്യ​​​പ്പി​​​ള്ളി​​​യു​​​ടെ സു​​​കൃ​​​ത​​​ ജീ​​​വി​​​തപു​​​ണ്യ​​​ങ്ങ​​​ൾ ത​​​ങ്ങ​​​ളി​​​ലൂ​​​ടെ അ​​​നേ​​​ക​​​രി​​​ലേ​​​ക്കു പ​​​ക​​​ർ​​​ന്നു ന​​​ൽ​​​കു​​​ക​​​യാ​​​ണ​​​വ​​​ർ.

അ​​​വ​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ന്ന വൃ​​​ദ്ധ​​​ജ​​​ന​​​ങ്ങ​​​ളെ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ പ്ര​​​ത്യേ​​​ക സ്ഥാ​​​പ​​​ന​​​ങ്ങ​​​ളോ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളോ ഇ​​​ല്ലാ​​​തി​​​രു​​​ന്ന ഘ​​​ട്ട​​​ത്തി​​​ൽ അ​​​വ​​​ർ​​​ക്കാ​​​യി പ്ര​​​ത്യേ​​​ക ഭ​​​വ​​​ന​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​യ​​​തു ഫാ. ​​​പ​​​യ്യ​​​പ്പി​​​ള്ളി​​​യു​​​ടെ ദീ​​​ർ​​​ഘ​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ന്‍റെ പ്ര​​​കാ​​​ശ​​​ന​​​മാ​​​യി​​​രു​​​ന്നു. 1927 മാ​​​ർ​​​ച്ച് 19-ന് ​​​ഫാ. പ​​​യ്യ​​​പ്പി​​​ള്ളി എ​​​സ്.ഡി. സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹം ആ​​​രം​​​ഭി​​​ച്ചു. സ​​​ന്യാ​​​സ​​​ജീ​​​വി​​​തം ആ​​​ഗ്ര​​​ഹി​​​ച്ച അ​​​ഞ്ചു യു​​​വ​​​തി​​​ക​​​ളെ ആ​​​ലു​​​വ ചു​​​ണ​​​ങ്ങം​​​വേ​​​ലി​​​യി​​​ൽ ഒ​​​രു​​​മി​​​ച്ചു​​​ചേ​​​ർ​​​ത്ത് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ അ​​​ഗ​​​സ്റ്റി​​​ൻ ക​​​ണ്ട​​​ത്തി​​​ലി​​​ന്‍റെ അ​​​നു​​​വാ​​​ദ​​​ത്തോ​​​ടെ​​​യാ​​​ണ് അ​​​ഗ​​​തി​​​ക​​​ളു​​​ടെ സ​​​ഹോ​​​ദ​​​രി​​​മാ​​​രു​​​ടെ മ​​​ഠം സ്ഥാ​​​പി​​​ച്ച​​​ത്.

ഇ​​​ന്നു പ​​​തി​​​നൊ​​​ന്നു രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ 231 സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി 1719 എ​​​സ്.ഡി. സ​​​ന്യാ​​​സി​​​നി​​​ക​​​ൾ അ​​​ഗ​​​തി​​​ക​​​ൾ​​​ക്കാ​​​യി ശു​​​ശ്രൂ​​​ഷ ചെ​​​യ്യു​​​ന്നു.

ആ​​​ലു​​​വ തോ​​​ട്ടു​​​മു​​​ഖ​​​ത്താ​​​ണു എ​​​സ്.ഡി. ജ​​​ന​​​റ​​​ലേ​​​റ്റ്. ആ​​​റു പ്രോ​​​വി​​​ൻ​​​സു​​​ക​​​ളി​​​ൽ മൂ​​​ന്നും കേ​​​ര​​​ള​​​ത്തി​​​ലാ​​​ണ്. എ​​​റ​​​ണാ​​​കു​​​ളം, കോ​​​ത​​​മം​​​ഗ​​​ലം, ച​​​ങ്ങ​​​നാ​​​ശേ​​​രി, ഗാ​​​സി​​​യാ​​​ബാ​​​ദ്, ന​​​ജ​​​ഫ്ഘ​​​ട്ട്, വാ​​​ർ​​​ധ എ​​​ന്നി​​​വ​​​യാ​​​ണ് ഇ​​​ന്ത്യ​​​യി​​​ലെ എ​​​സ്.ഡി. പ്രോ​​​വി​​​ൻ​​​സു​​​ക​​​ൾ.

പാ​​​വ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കി​​​ട​​​യി​​​ൽ സേ​​​വ​​​നം ചെ​​​യ്യു​​​ക​​​യെ​​​ന്ന​​​തു ജീ​​​വി​​​ത​​​ദൗ​​​ത്യ​​​മാ​​​യി ഏ​​​റ്റെ​​​ടു​​​ത്ത വൈ​​ദി​​​ക​​​നാ​​​യി​​രു​​ന്നു ഫാ. ​​​പ​​​യ്യ​​​പ്പി​​​ള്ളി. കോ​​​ന്തു​​​രു​​​ത്തി​​​ക്ക​​​ടു​​​ത്തു പെ​​​രു​​​മാ​​​നൂ​​​രി​​​ൽ പ​​​യ്യ​​​പ്പി​​​ള്ളി ലോ​​​ന​​​ൻ, കു​​​ഞ്ഞു​​​മ​​​റി​​​യ ദ​​​മ്പതി​​​ക​​​ളു​​​ടെ നാ​​​ലാ​​​മ​​​ത്തെ മ​​​ക​​​നാ​​​യി 1876 ഓ​​​ഗ​​​സ്റ്റ് എ​​​ട്ടി​​​നാ​​​ണു ജ​​​ന​​​നം. കാ​​​ൻ​​​ഡി പേ​​​പ്പ​​​ൽ സെ​​​മി​​​നാ​​​രി​​​യി​​​ൽ 1907 ഡി​​​സം​​​ബ​​​ർ 21-നാ​​​ണു പൗ​​​രോ​​​ഹി​​​ത്യം സ്വീ​​​ക​​​രി​​​ച്ച​​​ത്. ക​​​ട​​​മ​​​ക്കു​​​ടി, ആ​​​ല​​​ങ്ങാ​​​ട്, ആ​​​ര​​​ക്കു​​​ഴ പ​​​ള്ളി​​​ക​​​ളി​​​ൽ വി​​​കാ​​​രി​​​യാ​​​യും ആ​​​ലു​​​വ സെ​​​ന്‍റ് മേ​​​രീ​​​സ് സ്കൂ​​​ളി​​​ന്‍റെ മാ​​​നേ​​​ജ​​​രാ​​​യും സേ​​​വ​​​നം ചെ​​​യ്തു.

1924 ലെ ​​​പ്ര​​​കൃ​​​തി​​​ക്ഷോ​​​ഭ​​​ത്തി​​​ൽ (99ലെ ​​​വെ​​​ള്ള​​​പ്പൊ​​​ക്കം) ദു​​​രി​​​ത​​​മ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കി​​​ട​​​യി​​​ൽ ന​​​ട​​​ത്തി​​​യ സ​​​ന്ന​​​ദ്ധ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഫാ. ​​​പ​​​യ്യ​​​പ്പി​​​ള്ളി​​​യെ സാ​​​മൂ​​​ഹ്യ​​​കേ​​​ര​​​ള​​​ത്തി​​​ൽ ശ്ര​​​ദ്ധേ​​​യ​​​നാ​​​ക്കി.

1929 ഒ​​​ക്ടോ​​​ബ​​​ർ അ​​​ഞ്ചി​​​നു ഫാ. ​​​വ​​​ർ​​​ഗീ​​​സ് പ​​​യ്യ​​​പ്പി​​​ള്ളി അ​​​ന്ത​​​രി​​​ച്ചു. കോ​​​ന്തു​​​രു​​​ത്തി സെ​​​ന്‍റ് ജോൺ നെ​​​പും​​​സ്യാ​​​ൻസ് പ​​​ള്ളി​​​യി​​​ലാ​​​ണു ക​​​ബ​​​റി​​​ടം. 2009 ഓ​​​ഗ​​​സ്റ്റ് 25-നു ​​​ദൈ​​​വ​​​ദാ​​​സ​​​നാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച​​​തോ​​​ടെ ഫാ. ​​​പ​​​യ്യ​​​പ്പി​​​ള്ളി​​​യു​​​ടെ നാ​​​മ​​​ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കു തു​​​ട​​​ക്ക​​​മാ​​​യി. 2011ഫെ​​​ബ്രു​​​വ​​​രി 23-നു ​​​നാ​​​മ​​​ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ക​​​ബ​​​റി​​​ടം തു​​​റ​​​ന്നി​​​രു​​​ന്നു. സി​​​സ്റ്റ​​​ർ ഗ്രേ​​​സ്, സി​​​സ്റ്റ​​​ർ റോ​​​സ്‌ലി​​​ൻ ഇ​​​ല​​​വ​​​നാ​​​ൽ എ​​​ന്നി​​​വ​​​രാ​​​ണു നാ​​​മ​​​ക​​​ര​​​ണ​​​ത്തി​​​നാ​​​യു​​​ള്ള പോ​​​സ്റ്റു​​​ലേ​​​റ്റ​​​ർ​​​മാ​​​ർ എ​​​ന്ന നി​​​ല​​​യി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ​​​യും റോ​​​മി​​​ലെ​​​യും ന​​​ട​​​പ​​​ടി​​​ക​​​ൾ ക്ര​​​മീ​​​ക​​​രി​​​ച്ച​​​ത്.

എ​​​സ്.ഡി. സ്ഥാ​​​പ​​​ക​​​നാ​​​യ പ​​​യ്യ​​​പ്പി​​​ള്ളി​​​യ​​​ച്ച​​​ന്‍റെ പ്രേ​​​ഷി​​​ത മ​​​ന​​​സോ​​​ടു ചേ​​​ർ​​​ന്ന് അ​​​വ​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്കി​​​ട​​​യി​​​ലെ ശു​​​ശ്രൂ​​​ഷ​​​യി​​​ൽ ത​​​ങ്ങ​​​ൾ ആ​​​ത്മീ​​​യ​​​മാ​​​യ ആ​​​ന​​​ന്ദം ക​​​ണ്ടെ​​​ത്തു​​​ന്നു​​​വെ​​​ന്നു മ​​​ദ​​​ർ ജ​​​ന​​​റ​​​ൽ സി​​​സ്റ്റ​​​ർ റെ​​​യ്സി ത​​​ളി​​​യ​​​ൻ പ​​​റ​​​ഞ്ഞു.

vox_editor

Recent Posts

ഇന്ത്യന്‍ വംശചനായ ബിഷപ്പ് വിശുദ്ധ കുര്‍ബാനക്കിടെ കുഴഞ്ഞ് വീണ് മരിച്ചു.

അനില്‍ ജോസഫ് ഫ്രാന്‍സിസ് ടൗണ്‍ : സതേണ്‍ ആഫ്രിക്കയിലെ ബോട്സ്വാനയിലെ ഫ്രാന്‍സിസ്ടൗണ്‍ കത്തോലിക്കാ രൂപതയിലെ ബിഷപ്പ് ആന്‍റണി പാസ്കല്‍ റെബെല്ലോ…

2 hours ago

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

2 days ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

2 days ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

3 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

4 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

5 days ago