Categories: World

ഒടുവിൽ കുഞ്ഞ്‌ ആൽഫി സ്വർഗ്ഗത്തിലേക്ക്‌ യാത്രയായി

ഒടുവിൽ കുഞ്ഞ്‌ ആൽഫി സ്വർഗ്ഗത്തിലേക്ക്‌ യാത്രയായി

ലിവർപൂൾ: ജീവൻ മരണ പോരാട്ടത്തിനു ഒടുവിൽ വേദനകളും, വഴക്കുകളുമില്ലാത്ത ലോകത്തേക്ക് ആൽഫി ഇവാൻസ് യാത്രയായി. ജീവന് വേണ്ടി ലോകം ഒന്നടങ്കം സ്വരമുയർത്തിയ കുഞ്ഞായിരിന്നു ആൽഫി.

തലച്ചോറിലെ ഞരമ്പുകൾ ശോഷിച്ചുവരുന്ന ഗുരുതരമായ രോഗാവസ്ഥ ആയതിനാൽ ഹോസ്പിറ്റൽ അധികൃതരും, തുടർന്ന് ബ്രിട്ടീഷ് കോടതിയും കുഞ്ഞിന് ദയാവധം അനുവദിക്കണമെന്ന നിലപാടാണ് കൈക്കൊണ്ടിരുന്നത്. ബ്രിട്ടീഷ് സമയം ഇന്ന്‍ പുലർച്ചെ 2.30-നാണ് ആൽഫി വിടവാങ്ങിയത്.

നേരത്തെ വെന്റിലേറ്ററിന്റെ സഹായത്തോടെയെങ്കിലും കുഞ്ഞിന്റെ ജീവൻ നിലനിർത്തണമെന്ന മാതാപിതാക്കളുടെ അപേക്ഷ ബ്രിട്ടീഷ് ഹൈക്കോടതി തള്ളിയത് ആഗോള മാധ്യമങ്ങളിൽ വലിയ ചർച്ചക്കാണ് വഴി തെളിയിച്ചത്. ഇതിനിടെ ആല്‍ഫിയുടെ പിതാവ് വത്തിക്കാനിലെത്തി ഫ്രാൻസിസ് പാപ്പയെ സന്ദർശിച്ചിരുന്നു. പ്രാർത്ഥന വാഗ്ദാനം ചെയ്ത ഫ്രാൻസിസ് പാപ്പ തന്റെ പൊതുകൂടിക്കാഴ്ചക്കിടെയിൽ നിരവധി തവണ ആൽഫിക്കു വേണ്ടി പ്രാർത്ഥിക്കുവാൻ ആഹ്വാനം ചെയ്തിരിന്നു.

ഏതാനും ദിവസങ്ങൾക്ക് മുൻപ് ആൽഫിക്ക് നൽകിക്കൊണ്ടിരുന്ന ജീവൻ രക്ഷാഉപകരണങ്ങൾ ലിവർപൂൾ ആശുപത്രി എടുത്തുമാറ്റിയിരുന്നു.

കുഞ്ഞിനെ വീട്ടിലേക്കു കൊണ്ടുപോകാൻ അനുവദിക്കണമെന്ന അപേക്ഷയെത്തുടർന്നാണ്‌ ആശുപത്രി അധികൃതർ വെന്റിലേറ്റർ നീക്കിയത്‌. എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തി കുഞ്ഞ് ആൽഫി ശ്വാസോച്ഛാസം നടത്തി. എന്നാൽ അതിന് അധികം ദൈർഖ്യമുണ്ടായിരിന്നില്ല.

പിതാവ് കേറ്റ് തോമസ്, ഫേസ്ബുക്ക് വഴിയാണ് കുഞ്ഞിന്റെ മരണ വാർത്ത ലോകത്തെ അറിയിച്ചത്.

vox_editor

Recent Posts

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

7 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

2 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

2 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

3 days ago