Categories: Kerala

യുവജനശുശ്രുഷാ ഡയറക്ടർമാർക്കായി പഠനശിബിരം വിജയപുരം ആനിമേഷൻ സെന്ററിൽ

യുവജനശുശ്രുഷാ ഡയറക്ടർമാർക്കായി പഠനശിബിരം വിജയപുരം ആനിമേഷൻ സെന്ററിൽ

സ്വന്തം ലേഖകൻ

ആലുവ : കേരള കത്തോലിക്കാ സഭ ഈ വർഷം യുവജന വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി കെ.ആർ.എൽ. സി.ബി.സി. യുവജന കമ്മീഷൻ നേതൃത്വം കൊടുക്കുന്ന ത്രി-ദിന പഠനശിബിരം വിജയപുരം രൂപതയിലെ വണ്ടിപ്പെരിയാർ അസംപ്ഷൻ ദേവാലയത്തിനടുത്തുള്ള ആനിമേഷൻ സെന്ററിൽ വച്ച് നടത്തപ്പെടുന്നു. യുവജന ശുശ്രുഷയ്ക്ക് നേതൃത്വം കൊടുക്കുന്ന  രൂപതാ -ഫെറോനാതല ഡയറക്ടർമാർക്കായാണ് ഈ പഠനശിബിരം സംഘടിപ്പിച്ചിരിക്കുന്നത്.

മെയ് 8, 9, 10 തീയതികളിലായി ക്രമീകരിച്ചിരിക്കുന്ന ഈ പഠനശിബിരത്തിന് പ്രബുദ്ധരായ അധ്യാപകൻ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. യുവജനങ്ങളോട് അടുത്ത് ഇടപഴകിക്കൊണ്ട്,  അവരുടെ ഭാഷയിൽ സംസാരിച്ചുകൊണ്ട് അവരെ യുവാവായ ക്രിസ്തു അനുഭവത്തിലേയ്ക്ക് ആനയിക്കുന്നതിന് സഹായകമാകുന്ന ധാരാളം കാര്യങ്ങൾ ഈ മൂന്ന് ദിന പഠനശിബിരത്തിൽ ഉരിത്തിരിയും.

ഈ യുവജന വർഷം ഫലവത്തതായി ഉപയോഗിക്കുന്നതിന് ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി മുന്നോട്ട് വച്ചിട്ടുള്ള നിർദ്ദേശങ്ങളും ഉപദേശങ്ങളും ഈ ത്രി – ദിന പഠനശിബിരത്തിൽ പ്രധാന ചർച്ചാ വിഷയങ്ങളാകും.

vox_editor

Recent Posts

സമ്മതിദാനാവകാശം വിവേകപൂർവ്വം ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി കെആർഎൽസിസി

ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…

1 week ago

4th Easter Sunday_ഇടയനും കൂലിക്കാരനും (യോഹ 10:11-18)

പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…

1 week ago

3rd Sunday_Easter_വിശ്വാസവും സ്നേഹവും (ലൂക്കാ 24: 35-48)

പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…

2 weeks ago

2nd Easter Sunday_”എന്റെ കർത്താവേ, എന്റെ ദൈവമേ!”

പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…

3 weeks ago

Easter_2024_സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)

ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…

4 weeks ago

ആലപ്പുഴയിൽ സംയുക്ത കുരിശിന്റെ വഴി നടത്തി

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…

1 month ago