Categories: Diocese

“മിസ്സിയോ 2018” എൽ.സി.വൈ.എം. കട്ടക്കോട് ഫൊറോനയുടെ കർമ്മ പദ്ധതി പ്രകാശനം ചെയ്തു

"മിസ്സിയോ 2018" എൽ.സി.വൈ.എം. കട്ടക്കോട് ഫൊറോനയുടെ കർമ്മ പദ്ധതി പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ

കാട്ടാക്കട:  എൽ.സി.വൈ.എം. കട്ടക്കോട് ഫൊറോനയുടെ കർമ്മ പദ്ധതി “മിസ്സിയോ 2018” എന്നപേരിൽ പുറത്തിറക്കി. മെയ് 6 ഞായറാഴ്ച്ച കട്ടക്കോട് സെന്റ് ആന്റണീസ് ഫൊറോന ദൈവാലയത്തിൽ നടന്ന പൊതുസമ്മേളനത്തിലായിരുന്നു കട്ടക്കോട് ഫൊറോനയുടെ കർമ്മ പദ്ധതി പ്രകാശനം ചെയ്തത്. എൽ.സി.വൈ.എം. ഫൊറോന പ്രസിഡന്റ് സുബിയുടെ അദ്ധ്യക്ഷതയിലായിരുന്നു പൊതുസമ്മേളനം.

ഫൊറോന വികാരി വെരി. റവ. ഫാ. റോബർട്ട് വിൻസന്റ് ആമുഖ സന്ദേശം നൽകി. രൂപതാ യൂത്ത് മിനിസ്ട്രി ഡയറക്ടർ റവ. ഫാ. ബിനു റ്റി. പൊതുയോഗവും, യുവജന വർഷത്തിന്റെ ഫൊറോനാതല ഉദ്ഘാടനവും നിർവ്വഹിച്ചു.

രൂപത LCYM പ്രസിഡന്റ് അരുൺ തോമസാണ് കർമ്മപദ്ധതി ‘മിസ്സിയോ 2018’ ന്റെ പ്രകാശനം നിർവ്വഹിച്ചത്. സെക്രട്ടറി ബിപിൻ രാജ് ഏവർക്കും സ്വാഗതം ആശംസിച്ചു.

“ദൗത്യം” എന്നർത്ഥം വരുന്ന “മിസ്സിയോ” എന്ന പേരിൽ തയ്യാറാക്കിയ കർമ്മപദ്ധതിയിൽ 2018-ൽ  തുടങ്ങി, ഒരു വർഷത്തേക്കുള്ള പ്രവർത്തന പരിപാടികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. യുവജന പ്രതിനിധികളുടെ ശക്തമായ പങ്കാളിത്തം “മിസ്സിയോ 2018” ന്റെ പ്രകാശനം അർത്ഥവത്തതാക്കി

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

1 day ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

2 days ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

3 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

3 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

5 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

5 days ago