Categories: Kerala

കാർമൽഗിരി സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയ്ക്ക് പുതിയ റെക്‌ടർ

കാർമൽഗിരി സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയ്ക്ക് പുതിയ റെക്‌ടർ

സ്വന്തം ലേഖകൻ

ആലുവ: കാർമൽഗിരി സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയ്ക്ക് പുതിയ റെക്‌ടർ.  ഇപ്പോഴത്തെ റെക്‌ടർ റവ. ഡോ. ജേക്കബ് പ്രസാദ് വിരമിക്കുന്ന ഒഴിവിലാണ് പുതിയ റെക്‌ടറായി റവ. ഡോ. ചാക്കോ പുത്തൻപുരക്കൽ നിയമിതനായത്.

1998 മുതൽ അദ്ദേഹം കാർമൽഗിരി സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ ബൈബിൾ പഠിപ്പിച്ചു വരികയായിരുന്നു.

ബൈബിൾ, ദൈവശാസ്ത്രം, തത്വശാസ്ത്രം എന്നീ വിഷയങ്ങളിൽ അഗാധ പാണ്ഡിത്യമുള്ള അദ്ദേഹത്തിന് ഇംഗ്ലീഷ്, ഗ്രീക്ക്, ഹീബ്രു, ഇറ്റാലിയൻ, ജർമൻ തുടങ്ങിയ ഭാഷകൾ കൈകാര്യം ചെയ്യുന്നതിലും മികവ് തെളിയിച്ചിട്ടുണ്ട്.

കേരള ലത്തീൻ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (കെ.ആർ.എൽ.സി.ബി.സി.) പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യമാണ് റോമിൽ നിന്നുള്ള പുതിയ നിയമനം പ്രഖ്യാപിച്ചത്.

വിജയപുരം രൂപതയിലെ മൂന്നാർ ഇടവകയിൽ പരേതരായ പുത്തൻപുരക്കൽ തങ്കച്ചൻ – ക്ലാര ദമ്പതികളുടെ മൂത്തമകനായി 27/02/1967 – ൽ  ആയിരുന്നു റവ. ഡോ. ചാക്കോ പുത്തൻപുരയ്‌ക്കലിന്റെ ജനനം, 19/12/1991- വൈദികപട്ടം സ്വീകരിച്ചു.

‘ബൈബിൾ പദകോശ’മാണ് പ്രസിദ്ധമായ രചന.
മലയാളത്തിൽ ഇത് ആദ്യസംരംഭമായി വിലയിരുത്തപ്പെടുന്നു. ധാരാളം മതാധ്യാപകസഹായകഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

കെ. പി അപ്പന്റെ ‘ബൈബിൾ: വെളിച്ചത്തിന്റെ കവചം’ എന്ന കൃതിയുടെ ഇറ്റാലിയൻ പരിഭാഷ ഏറെ പ്രശംസ നേടിയിരുന്നു. കൂടാതെ, വിവിധ ഭാഷകളിൽ ഒരു ഡസനോളം പുസ്തകങ്ങളുടെ എഡിറ്ററാണ്.

അദ്ദേഹം, തന്റെ ബൈബിൾ ഗവേഷണപഠനം റോമിലെ  ഉർബാനിയാ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിലും  പോസ്റ്റ് ഡോക്ടറൽ പഠനം ലാറ്ററൻ യൂണിവേഴ്‌സിറ്റിയിലും പൂർത്തിയാക്കി.

vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

3 hours ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

18 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago