Categories: Kerala

അവകാശങ്ങൾ നേടിയെടുക്കാൻ ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ൾ  ഒന്നിക്കണം: ഡോ. വർഗീസ് ചക്കാലയ്ക്കൽ

അവകാശങ്ങൾ നേടിയെടുക്കാൻ ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ൾ  ഒന്നിക്കണം: ഡോ. വർഗീസ് ചക്കാലയ്ക്കൽ

സ്വന്തം ലേഖകൻ

കോ​​ഴി​​ക്കോ​​ട്: അ​​വ​​കാ​​ശ​​ങ്ങ​​ൾ നേ​​ടി​​യെ​​ടു​​ക്കു​​ന്ന​​തി​​നു വേ​​ണ്ടി ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​ൾ ഒ​​രു​​മി​​ച്ച് നി​​ൽക്ക​​ണ​​മെ​​ന്ന് കോ​​ഴി​​ക്കോ​​ട് ബി​​ഷ​​പ് ഡോ.​​വ​​ര്‍ഗീ​​സ് ച​​ക്കാ​​ല​​യ്ക്ക​​ൽ. ഒ​​രു​​മി​​ച്ച് നി​​ൽക്കാ​​തെ ഒ​​റ്റ​​യ്ക്കു നി​​ന്നാ​​ൽ ഒ​​ന്നു​​മ​​ല്ലാ​​താ​​യി തീ​​രു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

അൺഎയ്ഡഡ് സ്‌​​കൂ​​ൾ മാ​​നേ​​ജ്‌​​മെ​​ന്‍റ് കൺസോ​​ർഷ്യം (അ​​സ്മാ​​ക്ക്) മ​​ല​​ബാ​​ർ റീ​​ജ​​ണ​​ൻ മീ​​റ്റും വി​​ദ്യാ​​ഭ്യാ​​സ സെ​​മി​​നാ​​റും ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ന്യൂ​​ന​​പക്ഷ​​ങ്ങ​​ൾ ദു:​​ഖി​​ക്ക​​രു​​തെ​​ന്നും വേ​​ദ​​നി​​ക്ക​​രു​​തെ​​ന്നും ക​​രു​​തി ഭ​​ര​​ണ​​ഘ​​ട​​ന ന​​ൽകി​​യ ഏ​​റ്റ​​വും വ​​ലി​​യ അ​​വ​​കാ​​ശ​​മാ​​ണ് ന്യൂ​​ന​​പ​​ക്ഷ അ​​വ​​കാ​​ശ​​ങ്ങ​​ൾ. ഈ ​​അ​​വ​​കാ​​ശ​​ങ്ങ​​ൾ എ​​ടു​​ത്തു​​ക​​ള​​ഞ്ഞാ​​ൽ ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ളും അ​​വ​​രു​​ടെ സ്ഥാ​​പ​​ന​​ങ്ങ​​ളും ഒ​​ന്നു​​മ​​ല്ലാ​​താ​​യി തീ​​രും. സ​​മൂ​​ഹ​​ത്തി​​ൽ വി​​ഭാ​​ഗീ​​യ​​ത ഉ​​ണ്ടാ​​വാ​​ൻ പാ​​ടി​​ല്ല. ജാ​​തി​​മ​​ത ഭേ​​ദ​​മ​​ന്യേ എ​​ല്ലാ​​വ​​രേ​​യും സ്‌​​നേ​​ഹി​​ക്കു​​ക​​യും സ്വീ​​ക​​രി​​ക്കു​​ക​​യു​​മാ​​ണ് വേ​​ണ്ട​​ത്. ജാ​​തി​​മ​​ത​​വി​​ത്യാ​​സ​​മി​​ല്ലാ​​തെ എ​​ല്ലാ​​വ​​രേ​​യും സ്വീ​​ക​​രി​​ക്കു​​ന്ന മ​​നോ​​ഭാ​​വ​​മാ​​ണ് ക്രി​​സ്തീ​​യ വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ൾക്കു​​ള്ള​​തെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി.

അ​​സ്മാ​​ക്ക് സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ഫാ.​​ഡോ. ജി. ​​ഏ​​ബ്ര​​ഹാം ത​​ളോ​​ത്തി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സെ​​ന്‍റ് തോ​​മ​​സ് പ്രൊ​​വി​​ന്‍സ് പ്രൊ​​വി​​ൻഷ്യൽ ഫാ. ​​തോ​​മ​​സ് തെ​​ക്കേ​​ൽ, അ​​സ്മാ​​ക് ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ഫാ. ​​ജോ​​ർജ് പുഞ്ചാ​​യി​​ൽ, ത​​ല​​ശേ​​രി രൂ​​പ​​ത അൺഎയിഡഡ് സ്‌​​കൂ​​ൾ കോ-​​ഓ​​ർഡി​​നേ​​റ്റ​​ർ ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ ചേ​​മ്പ്ക​​ണ്ട​​ത്തി​​ൽ, ക​​ണ്ണൂ​​ർ രൂ​​പ​​താ ചാ​​ൻസില​​ർ ഫാ. ​​റോ​​യ് നെ​​ടു​​ന്താ​​നം, അ​​സ്മാ​​ക് ജി​​ല്ലാ കോ-​​ഓ​​ർഡി​​നേ​​റ്റ​​ർ ഫാ. ​​ജി​​ൽസൺ ജോ​​സ​​ഫ് ത​​യ്യി​​ൽ, ഓ​​ർഗ​​നൈ​​സിം​​ഗ് സെ​​ക്ര​​ട്ട​​റി കെ.​​എം. മാ​​ത്യു, പ്ര​​ഫ. കെ.​​വി. തോ​​മ​​സ്‌​​കു​​ട്ടി, ബ്ര​​ദ​​ർ ജോ​​യ്, സി​​സ്റ്റ​​ർ റോ​​സ്‌​​ലി​​ൻ, സി​​സ്റ്റ​​ർ അ​​ർച്ച​​ന എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

vox_editor

Recent Posts

ഇന്ത്യന്‍ വംശചനായ ബിഷപ്പ് വിശുദ്ധ കുര്‍ബാനക്കിടെ കുഴഞ്ഞ് വീണ് മരിച്ചു.

അനില്‍ ജോസഫ് ഫ്രാന്‍സിസ് ടൗണ്‍ : സതേണ്‍ ആഫ്രിക്കയിലെ ബോട്സ്വാനയിലെ ഫ്രാന്‍സിസ്ടൗണ്‍ കത്തോലിക്കാ രൂപതയിലെ ബിഷപ്പ് ആന്‍റണി പാസ്കല്‍ റെബെല്ലോ…

15 hours ago

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

3 days ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

3 days ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

4 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

4 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

6 days ago