Categories: Daily Reflection

“ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ അവസാനത്തവനും എല്ലാവരുടെയും ശുശ്രുഷകനുമാകണം”

“ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ അവസാനത്തവനും എല്ലാവരുടെയും ശുശ്രുഷകനുമാകണം”

ഫാ. ജോസ് ഡാനിയേൽ, Sch.P.

അനുദിന മന്നാ

യാക്കോ:- 4: 1-10
മാർക്കോ:- 9: 30- 37

“ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ അവസാനത്തവനും എല്ലാവരുടെയും ശുശ്രുഷകനുമാകണം”

ക്രിസ്തുനാഥൻ അവനോടൊപ്പം ആയിരിക്കുവാൻ  തിരഞ്ഞെടുക്കപ്പെട്ട ശിഷ്യന്മാർ അവരിൽ  വലിയവൻ ആരാണെന്ന് തർക്കിക്കുകയാണ്. ഈ തർക്കത്തിന് കർത്താവായ ക്രിസ്തുനാഥൻ നൽകുന്ന ഉപദേശമാണ് “ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ അവസാനത്തവനും എല്ലാവരുടെയും ശുശ്രുഷകനുമാകണം”  എന്നത്.

ക്രിസ്തു തന്റെ ജീവിതത്തിലൂടെ ശിഷ്യന്മാർക്ക് കാണിച്ചുകൊടുത്തതും ഈ  ചെറുതാകലും, ശുശ്രുഷകനാകാലുമാണ്.  അവസാനത്തവനായികൊണ്ട് ഒന്നാമനാകുക,  ശുശ്രുഷകനായികൊണ്ട് ഒന്നാമനാകുക  അതായത്,  എളിമയിൽകൂടി ഒന്നാമനാകുക,  വിട്ടുകൊടുക്കലിൽകൂടി ഒന്നാമനാകുകയെന്ന്.

സ്നേഹമുള്ളവരെ, എന്ത്  വില കൊടുത്തും ഒന്നാമനാകുക  അല്ലെങ്കിൽ  വിജയിയാകുക  എന്ന സ്വാർത്ഥതാല്പര്യത്തിന്റെ  കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ഇതുതന്നെയാണ് ഇന്നിന്റെ ശാപവും.  വിനയവും എളിമയും കാറ്റിൽ പറത്തി,  മനുഷ്യത്വം നഷ്ടപെടുത്തികൊണ്ടിരിക്കുന്ന ഈ അവസരത്തിൽ  കർത്താവിന്റെ ഈ   വചനം ക്രിസ്ത്യാനികളായ നാം നമ്മുടെ ഹൃദയത്തോട് ചേർത്തുവെക്കേണ്ടതുണ്ട്.  അവസാനത്തവനാകുന്നതും എല്ലാവരുടെയും ശുശ്രുഷകനാകുന്നതും ഒരു കുറവല്ലായെന്നും മറിച്ച് മനുഷ്യത്വത്തിന്റെയും,  മാനുഷികമൂല്യങ്ങളുടെയും ഭാഗമാണെന്നും  നാം മനസ്സിലാക്കേണ്ടതുണ്ട്. അഹങ്കാരവും,  അഹന്തയും ത്യജിച്ചാൽ മാത്രമേ നമുക്ക് മറ്റുള്ളവരുടെ ശുശ്രുഷകനായിക്കൊണ്ടും,  അവസാനത്തവനായിക്കൊണ്ടും ഒന്നാമനായി മാറുവാൻ സാധിക്കുകയുള്ളു.

ആയതിനാൽ, നമ്മിലുള്ള അഹങ്കാരവും അഹന്തയും ത്യജിക്കാനായ് നമുക്ക് പരിശ്രമിക്കാം. സഹോദരങ്ങളെ കാണുമ്പോൾ ഉള്ളുതുറന്ന് പുഞ്ചിരിച്ചുകൊണ്ട് അവരുടെ സുഖദുഃഖങ്ങൾ ആരായുമ്പോൾ തന്നെ  നമ്മിലേ അഹങ്കാരത്തിനും,  അഹന്തയ്ക്കും വിരാമമുണ്ടാകുമെന്നത് തീർച്ച.  മറ്റുള്ളവരുടെ നന്മയും സ്നേഹവും  ആഗ്രഹിച്ചുകൊണ്ട് നമുക്ക് ഒന്നാമനാകാം… ക്രിസ്തുവിന്റെ അനുയായിയാകാം…

സ്നേഹനിധിയായ ദൈവമേ, സഹോദരങ്ങളിൽ അങ്ങേ  മുഖം  കണ്ടുകൊണ്ട് അവരെ  സ്നേഹിച്ച്, ശുശ്രുഷിക്കുവാനുള്ള അനുഗ്രഹം ഞങ്ങൾക്ക്  നൽകണമേയെന്ന് അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.

vox_editor

Share
Published by
vox_editor

Recent Posts

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

8 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

2 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

2 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

3 days ago