Categories: Vatican

വരുംനാളിൽ “ഹബേമുസ് പാപ്പാം” (നമുക്ക് പാപ്പായെ ലഭിച്ചു) എന്ന് ലോകത്തെ അറിയിക്കുന്നത് കർദ്ദിനാൾ സാറ

വരുംനാളിൽ "ഹബേമുസ് പാപ്പാം" (നമുക്ക് പാപ്പായെ ലഭിച്ചു) എന്ന് ലോകത്തെ അറിയിക്കുന്നത് കർദ്ദിനാൾ സാറ

സ്വന്തം ലേഖകൻ

വത്തിക്കാൻ സിറ്റി: വരുംനാളിൽ സെന്റ്‌ പീറ്റേഴ്സ് ബസലിക്കയുടെ മട്ടുപ്പാവിൽ നിന്നുകൊണ്ട് പുതിയ പാപ്പയെ ലോകത്തിനു മുന്നിൽ “ഹബേമുസ് പാപ്പാം” (നമുക്ക് പാപ്പായെ ലഭിച്ചു) എന്ന് അറിയിക്കുന്നത് കർദ്ദിനാൾ സാറയായിരിക്കും.

വത്തിക്കാൻ ആരാധന തിരുസംഘത്തിന്റെ തലവനായ കർദ്ദിനാൾ റോബർട്ട് സാറയെ തിരുസംഘത്തിലെ പ്രോട്ടോ ഡീക്കനായി ഉയർത്തിയിരിയ്ക്കുകയാണ്. പുതിയ പാപ്പായെ തിരഞ്ഞെടുക്കുന്നതിന് വോട്ടവകാശമുള്ള കർദ്ദിനാൾ-ഡീക്കൻ തിരുസംഘത്തിലെ ഏറ്റവും മുതിർന്ന ആളെയാണ് പ്രോട്ടോ ഡീക്കനാക്കുന്നത്.

ഏറ്റവും മുതിർന്ന കര്‍ദ്ദിനാള്‍ ഡീക്കനായിരുന്ന ഇറ്റലിക്കാരനായ റഫാലെ മർട്ടീനോക്ക് 80 വയസ്സ് കഴിഞ്ഞ് വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം. മെയ് 19-ലെ കർദ്ദിനാൾ സമിതി യോഗത്തിലാണ് നിലവിലെ ഏറ്റവും മുതിർന്നയാളായ കർദ്ദിനാള്‍ റോബർട്ട് സാറയെ പ്രോട്ടോ ഡീക്കനായി തിരഞ്ഞെടുത്തത്.

കാനോൻ നിയമപ്രകാരം 80 വയസ്സിൽ താഴെയുള്ള കർദ്ദിനാൾമാർക്കാണ് പാപ്പായെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടവകാശം.

പുതിയ പാപ്പാ പ്രഥമ ബലിയർപ്പണം നടത്തുമ്പോൾ പാപ്പയുടെ അജപാലകാധികാരത്തിന്റെ പ്രതീകമായ ‘പാലിയം’ തോളിൽ അണിയിക്കുന്നതും കർദ്ദിനാൾ പ്രോട്ടോ ഡീക്കന്‍മാരുടെ ചുമതലയാണ്.

2001-മുതൽ കർദ്ദിനാൾ സാറ റോമൻ കൂരിയായിൽ സേവനം ചെയ്തുവരുകയാണ്.

vox_editor

Recent Posts

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

7 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

2 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

2 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

3 days ago