Categories: Kerala

ഫാ.രാജു കക്കാരിയില്‍ വാഹനാപകടത്തില്‍ അന്തരിച്ചു

ഫാ.രാജു കക്കാരിയില്‍ വാഹനാപകടത്തില്‍ അന്തരിച്ചു

സ്വന്തം ലേഖകൻ

ആലപ്പുഴ: ആലപ്പുഴ രൂപതയിലെ യുവ വൈദികൻ രാജു കാക്കരിയിൽ ( 40) മരാരിക്കുളത്ത് വച്ച് ബൈക്കപകടത്തിൽ അന്തരിച്ചു. വെട്ടക്കൽ സെൻറ് ആന്റണീസ് പള്ളിവികാരിയായിരുന്നു.

ഇന്ന് പുലർച്ചെആലപ്പുഴക്ക് അടുത്ത് മാരാരിക്കുളം കവലയിൽ വച്ച് ടോറസ് ലോറിയുമായി കൂട്ടിഇടിച്ചായിരുന്നു അപകടം.

ആലപ്പുഴ രൂപത സഹായമെത്രാൻ ജയിംസ് ആനാപ്പറമ്പിൽ പിതാവ് സംഭവമറിഞ്ഞ് ഉടൻ സ്ഥലത്തെത്തി.

അച്ചൻ തന്റെ വൈദികജീവിതം ആരംഭിച്ചത് ബിഷപ്പിന്‍റെ സെക്രടറി ആയി സേവനം അനുഷ്‌ടിച്ചുകൊണ്ടായിരുന്നു. മാരാരിക്കുളം, തുമ്പോളി, വണ്ടാനം, വടക്കൽ എന്നീ പള്ളികളിലും സേവനമനുഷ്‌ടിച്ചിട്ടുണ്ട്.

പ്രഗൽഭ സംഗീതജ്ഞനും സാത്വികനുമായിരുന്നു.
ഫാ. രാജു കാക്കരിയിൽ “കടൽ പാട്ടുകൾ” എന്ന സംഗീത ആൽബത്തിന് ഈണം പകർന്നിട്ടുണ്ട്, ലിറ്റർജി സംഗീതത്തിൽ പ്രാവീണ്യം നേടിയിട്ടുണ്ട്.

ബിഷപ്പ് ജെയിംസ് ആനപ്പറമ്പിൽ
ഫാ. രാജു കാക്കരിയിലിന്റെ വേർപാടിൽ ദുഃഖമറിയിച്ചു.  ഫാ രാജു കക്കരിയിലിന്റെ ശവസംസ്കാരം 8/06/2018 ന് തയ്ക്കൽ പള്ളിയിൽ.
ഉച്ചയ്ക്ക് 2.30-ന് ശവസംസ്കാരം ആരംഭിക്കും.
നാളെ രാവിലെ വെട്ടയ്ക്കൽ പള്ളിയിൽ നിന്നും മൃതദേഹം തൈക്കലിലെ വീട്ടിലേക്ക് കൊണ്ടുപോകും., ദുഃഖിതനായ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ആലപ്പുഴ രൂപതയ്ക്കും വേണ്ടിയും  സഹായമെത്രാൻ ജയിംസ് ആനാപ്പറമ്പിൽ പിതാവ്പ്രാ ർത്ഥിക്കുവാൻ ആവശ്യപ്പെട്ടു.  പുന:രുത്ഥാനമെന്ന പ്രത്യാശയിൽ മുന്നോട്ടു പോകാമെന്ന് ആഹ്വാനം ചെയ്തു.

vox_editor

Recent Posts

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

10 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

2 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

2 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

3 days ago