Categories: Daily Reflection

“ബാർണബാസ്‌ പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞ ഒരു നല്ല മനുഷ്യനായിരുന്നു.”

"ബാർണബാസ്‌ പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞ ഒരു നല്ല മനുഷ്യനായിരുന്നു."

അപ്പോ.പ്രവ.- 11:21-26,13:1-3
മത്താ.- 5:1-12b

“ബാർണബാസ്‌ പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞ ഒരു നല്ല മനുഷ്യനായിരുന്നു.”

സദ്‌വാർത്ത അറിയിക്കുവാനും, അശുദ്ധാത്മാക്കളെ ബഹിഷ്കരിക്കാനും, സഭയ്ക്ക് നേതൃത്വം നൽകുവാനും യേശുനാഥാൻ തിരഞ്ഞെടുക്കപെട്ടവരാണ് അപ്പസ്തോലന്മാർ. ക്രിസ്തുവിൽ നിന്ന് പ്രത്യേക പരിശീലനവും ഉപദേശവും ലഭിച്ച അപ്പസ്തോലന്മാരിൽ ഒരാളായ വിശുദ്ധ ബാർണബാസിന്റെ ഓർമ്മത്തിരുനാൾ കൊണ്ടാടുകയാണ് കത്തോലിക്കാസഭ.

ബാർണബാസ് എന്ന പേരിനർത്ഥം ‘ആശ്വാസപുത്രൻ’ എന്നാണ്. അപ്പസ്‌തോലൻമാരുടെ നടപടി പുസ്തകത്തിൽ ബാർണബാസിനെ കുറിച്ച് പറയുന്നത് പരിശുദ്ധാത്മാവിനാലും,  വിശ്വാസത്താലും  നിറഞ്ഞ ഒരു നല്ല മനുഷ്യനായിരുന്നു എന്നാണ്. തന്റെ പേരിന്റെ അർത്ഥം സൂചിപ്പിക്കുന്നതെന്താണോ അതനുസരിച്ച്  സഭയ്ക്കും സമൂഹത്തിനും ആശ്വാസപുത്രനായി മാറിയതായി ഈ വചനത്തിൽ നിന്നും നമുക്ക് മനസ്സിലാക്കാം. പരിശുദ്ധാത്മാവിനാലും,  വിശ്വാസത്താലും നിറഞ്ഞ്  ഒരു നല്ല മനുഷ്യനായികൊണ്ട് ക്രിസ്തു നൽകിയ ദൗത്യം പൂർത്തിയാക്കി സഭയ്ക്കും, സമൂഹത്തിനും ആശ്വാസപുത്രനായി മാറിയെന്ന് സാരം.

സ്നേഹമുള്ളവരെ, യേശുക്രിസ്തുവിന്റെ  സന്തതസഹചാരിയും, ക്രിസ്തുവിനെ അനുഗമിച്ചിരുന്നവരുടെ കൂടെയുണ്ടായിരുന്നവനുമായ ബാർണബാസ് തന്റെ  ജീവിതം ക്രിസ്തു  സാക്ഷ്യത്തിനായി സമർപ്പിച്ചു.. പരിശുദ്ധാത്മാവിനാലും,  വിശ്വാസത്താലും തന്റെ ജീവിതം നിറക്കുകയും, ആ നിറവ് മറ്റുള്ളവരിലേക്ക് പകർത്തി നല്ല ഒരു  മനുഷ്യനായി മാറുകയും ചെയ്തു. വിശുദ്ധ ബാർണബാസിന്റെ  ഓർമ്മത്തിരുനാൾ ആഘോഷിക്കുന്ന ഈ അവസരത്തിൽ ഈ വിശുദ്ധന്റെ ജീവിതയോഗ്യത നമ്മുടെ ജീവിതത്തിലേക്ക് പകർത്താനായി നാം പരിശ്രമിക്കേണ്ടതുണ്ട്.

നമ്മുടെ  ഹൃദയം പരിശുദ്ധാത്മാവിനാലും,  വിശ്വാസത്താലും നിറക്കുവാനായി നാം നമ്മെ തന്നെ  ഒരുക്കുകയും, വിട്ടുകൊടുക്കുകയും ചെയ്യണം. അതുവഴി നമുക്ക് ഒരു നല്ല മനുഷ്യനായി മാറുവാൻ സാധിക്കും. മനുഷ്യത്വം നഷ്ടപെടുത്തതെ   സഹോദരന്റെ വേദനയിൽ താങ്ങായി മാറുന്ന ഹൃദയത്തിനുടമയാകുമ്പോളാണ് നാം ഒരു നല്ല മനുഷ്യനായി മാറുന്നത്. ആയതിനാൽ, ദൈനംദിന ജീവിതത്തിൽ  മനുഷ്യത്വം നഷ്ടപ്പെടുത്താതെ   സഹോദരന്റെ വേദനയിൽ പങ്കുചേർന്നുകൊണ്ട്  ഒരു നല്ല മനുഷ്യനായി ജീവിക്കാൻ നമുക്ക് പരിശ്രമിക്കാം.

സ്നേഹനാഥ, പരിശുദ്ധാത്മാവിനാലും, വിശ്വാസത്താലും നമ്മുടെ ഹൃദയം നിറച്ച് നല്ല മനുഷ്യത്വമുള്ള ഒരു ഹൃദയത്തിനുടമയാക്കി മാറ്റണമേയെന്നു അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

vox_editor

Share
Published by
vox_editor

Recent Posts

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

1 hour ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

2 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

2 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

2 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

2 days ago