Categories: Parish

മണിവിള അന്തോണീസ്‌ കുരിശടി തിരുനാളിന്‌ തുടക്കം

മണിവിള അന്തോണീസ്‌ കുരിശടി തിരുനാളിന്‌ തുടക്കം

സ്വന്തം ലേഖകൻ

ഉണ്ടൻകോട്‌: മണിവിള വിശുദ്ധ അന്തോണീസ്‌ കുരിശടി തിരുനാളിന്‌ തുടക്കമായി 17-ന്‌ സമാപിക്കും. ശനി വൈകിട്ട്‌ പതാക പ്രയാണത്തോടെയാണ്‌ തിരുനാളിന്‌ തുടക്കം കുറിച്ചത്‌.

ഇടവക വികാരി ഫാ. സജി തോമസ്‌ കൊടിയേറ്റി. വചനപ്രഘോഷകനായ ഫാ. ആന്റണി പയ്യപ്പളളിയുടെ നേതൃത്വത്തിൽ ശനിയാഴ്‌ച ആരംഭിച്ച ബൈബിൾ കൺവെൻഷൻ ഇന്ന്‌ (ബുധന്‍) വൈകിട്ട്‌ സമാപിക്കും.

നാളെ വൈകിട്ട്‌ 5.30-ന്‌ ആനപ്പാറ സലേഷ്യൻ ലാസലേറ്റ്‌ സുപ്പീരിയർ ഫാ. സണ്ണി പൂവത്തുങ്കലിന്റെ നേതൃത്വത്തിൽ സമൂഹ ദിവ്യബലി പാറശാല ഫൊറോന വികാരി ഫാ. ജോസഫ്‌ അനിൽ വചന സന്ദേശം നൽകും.

വെളളി വൈകിട്ട്‌ നടക്കുന്ന ദിവബലിക്ക്‌ ഫാ. ഷാജി ഡി. സാവിയോ മുഖ്യ കാർമ്മികനാവും കാട്ടാക്കട ഫൊറോന വികാരി ഫാ. ജോസഫ്‌ അഗസ്റ്റിൻ വചന സന്ദേശം നൽകും.

ശനിയാഴ്‌ച വൈകിട്ട്‌ നടക്കുന്ന ദിവ്യബലിക്ക്‌ വാഴിച്ചൽ ഇടവക വികാരി ഫാ. ഡെന്നിസ്‌ കുമാർ മുഖ്യ കാർമ്മികനാവും. ദിവ്യബലിയെ തുടർന്ന്‌ ആഘോഷമായ തിരുസ്വരൂപ പ്രദക്ഷിണം.

ഞായർ രാവിലെ 10-ന്‌ ആഘോഷമായ സമാപന സമൂഹ ദിവ്യബലി. മുഖ്യ കാർമ്മികൻ ഫാ. മെൽവിൻ, വചന സന്ദേശം ഫാ. ആഡ്രൂസ്‌ നൽകും.

vox_editor

Share
Published by
vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

1 day ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

1 day ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

2 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

3 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

4 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

5 days ago