Categories: Vatican

ഫീഫാ ഫുട്ബോൾ മേളയ്ക്ക് പ്രാർത്ഥനാശംസകൾ നേർന്നുകൊണ്ട് ഫ്രാൻസിസ് പാപ്പാ

ഫീഫാ ഫുട്ബോൾ മേളയ്ക്ക് പ്രാർത്ഥനാശംസകൾ നേർന്നുകൊണ്ട് ഫ്രാൻസിസ് പാപ്പാ

ഫാ.വില്യം നെല്ലിക്കൽ

വത്തിക്കാൻ സിറ്റി: റഷ്യയിൽ ഇന്ന് ആരംഭിക്കുന്ന ലോകകപ്പ് ഫുഡ്ബോൾ മാമാങ്കത്തിന് ഫ്രാന്‍സിസ് പാപ്പാ പ്രാർത്ഥനാശംസൾ അര്‍പ്പിച്ചു. ഇന്നലെ വത്തിക്കാനിൽ നടന്ന പൊതുകൂടിക്കാഴ്ചയുടെഅവസാനത്തിലാണ് പാപ്പാ ലോകകപ്പ് ഫുഡ്ബോൾ മാമാങ്കത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചത്.

സംസ്ക്കാരങ്ങളും മതങ്ങളും തമ്മിൽ കൂട്ടായ്മയും സംവാദവും സാഹോദര്യവും വളർത്താനുള്ള നല്ലൊരു അവസരമാവട്ടെ
ഈ ഫുട്ബോൾ മാമാങ്കം! അതുവഴി രാഷ്ട്രങ്ങൾ തമ്മിൽ ഐക്യവും സമാധാനവും വളരട്ടെയെന്ന് ആശംസിക്കുകയും ആഹ്വാനം ചെയ്യുകയും ചെയ്തു. പാപ്പായുടെ ആശംസയെ വത്തിക്കാനിൽ സംഗമിച്ച ആയിരങ്ങൾ ഹസ്തഘോഷം മുഴക്കിയാണ് സ്വീകരിച്ചത്.

കളിക്കാർക്കു മാത്രമല്ല, അതിന്‍റെ സംഘാടകർക്കും, കളി നിയന്തിക്കുന്നവർ
ക്കും, കളികാണാൻ സ്റ്റേഡിയത്തിലെത്തുന്നവർക്കും, സാമൂഹ്യ മാധ്യമങ്ങളിലൂടെ ഫുട്‌ബോൾ ആസ്വദിക്കുന്ന സകലർക്കും പാപ്പാ അഭിവാദ്യങ്ങൾ അർപ്പിച്ചു.

ഫീഫായുടെ 209 അംഗരാഷ്രങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 32 രാജ്യങ്ങളാണ് റഷ്യയിൽ മത്സരിക്കുന്നത്. 12 വിവിധ നഗരങ്ങളിലായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്. ഫീഫാ കപ്പിന്‍റെ 21-Ɔο  ഊഴത്തിനാണ് റഷ്യ ഇപ്പോൾ ആതിഥ്യം വഹിക്കുന്നത്.

ഫീഫാ മാമാങ്കത്തിൽ പങ്കെടുക്കാൻ അർഹതനേടിയിട്ടുള്ള ഏക ഏഷ്യൻ രാജ്യം കൊറിയയാണ്. ഇറ്റലിക്ക് ഇക്കുറി യോഗ്യത നേടാനായിട്ടില്ല. പാപ്പായുടെ ജന്മനാടായ അർജന്‍റീനയും മത്സരത്തിലുണ്ട്.

vox_editor

Recent Posts

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

7 hours ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

19 hours ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

21 hours ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

1 day ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

1 day ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

1 day ago