Categories: Kerala

കൊച്ചി രൂപതയിൽ പേപ്പൽ ബഹുമതിയുമായി രണ്ടു വൈദികരും അഞ്ചു അൽമായരും

കൊച്ചി രൂപതയിൽ പേപ്പൽ ബഹുമതിയുമായി രണ്ടു വൈദികരും അഞ്ചു അൽമായരും

സ്വന്തം ലേഖകൻ

കൊച്ചി: കൊച്ചി രൂപതയിലെ രണ്ടു വൈദികരും അഞ്ചു അൽമായരും പേപ്പൽ ബഹുമതിയ്ക്ക് അർഹരായി. പേപ്പൽ ബഹുമതിയ്ക്ക് അർഹരായ വൈദികർക്ക് ആജീവനാന്ത “മോൺസിഞ്ഞോർ” പദവിയും, ഒരു അൽമായന് ആജീവനാന്ത
“ഷെവലിയാർ” പദവിയും, നാലുപേർക്ക്  സഭയ്ക്കും പരിശുദ്ധ പിതാവിനും വേണ്ടി പ്രവർത്തിക്കുന്ന വ്യക്തികൾക്ക് നൽകുന്ന “പ്രോ എക്ലേസിയാ ഡി പൊന്തിഫിച്ചേ” എന്ന ബഹുമതിയുമാണ് ലഭിച്ചിരിക്കുന്നത്.

ഫാ. ആൻറണി തച്ചാറയും ഫാ. ആൻറണി കൊച്ചു കരിയിലുമാണ് മോൺസിഞ്ഞോർ പദവിയിലേക്ക് ഉയർത്തപ്പെട്ട വൈദികർ.

ഡോ. എഡ്വേർഡ് എഡേഴടത്താണ് ഷെവലിയാർ പദവിയിലേക്ക് ഉയർത്തപ്പെട്ട അൽമായൻ.

അഡ്വ. ജോസി സേവ്യർ, എം.എസ്. ജുഡ്സൻ, ഇടുക്കി തങ്കച്ചൻ, കെ.എ. സാബു എന്നിവർക്കാണ്
സഭയ്ക്കും പരിശുദ്ധ പിതാവിനും വേണ്ടി പ്രവർത്തിക്കുന്ന വ്യക്തികൾ എന്ന പ്രത്യേക പദവിയിലേക്കുയർത്തപ്പെട്ടത്.

സഭയ്ക്കും സമൂഹത്തിനും നൽകിയ അകമഴിഞ്ഞ സേവനങ്ങളെ പരിഗണിച്ചാണ് ഈ ബഹുമതികൾ നൽകപ്പെടുക. ബിഷപ്പ് ഡോ. ജോസഫ് കരിയിൽ ജൂൺ 28-ന് പേപ്പൽ ബഹുമതികൾ ഇവർക്ക് സമ്മാനിക്കും. അതുമുതൽ ഇവർ പ്രത്യേക പദവികൾ തങ്ങളുടെ പേരുകളോട് ചേർക്കുന്നതിന് അർഹരാകും.

ലിയോ പതിമൂന്നാമൻ പാപ്പാ, തന്റെ വൈദിക ജീവിതത്തിന്റെ ഗോൾഡൻ ജൂബിലി വർഷമായ 1888 ജൂലൈ 17-നാണ് ഇത്തരം പ്രത്യേക പദവികൾ സഭയിൽ സ്‌ഥാപിച്ചത്‌.

vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

24 hours ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

2 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

3 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

4 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

4 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

4 days ago