Categories: Diocese

നെയ്യാറ്റിൻകര രൂപതയ്ക്ക്‌ പുതിയ പാസ്റ്ററൽ കൗൺസിൽ

നെയ്യാറ്റിൻകര രൂപതയ്ക്ക്‌ പുതിയ പാസ്റ്ററൽ കൗൺസിൽ

അനിൽ ജോസഫ് 

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയിൽ പുതിയ പാസ്റ്ററൽ കൗൺസിൽ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഇന്നലെ ബിഷപ്‌സ്‌ ഡോ. വിൻസെന്റ്‌ സാമുവലിന്റെയും വികാരിജനറൽ മോൺ. ജി.ക്രിസ്‌തുദാസ്, ചാൻസിലർ റവ. ഡോ. ജോസ് റാഫേലിന്റെയും സാനിധ്യത്തിലാണ്‌ തെരെഞ്ഞെടുപ്പ്‌ നടന്നത്‌.

തെരെഞ്ഞെടുക്കപെട്ടവർ സഭയുടെ വളർച്ചക്കായി യത്‌നിക്കണമെന്നും കൂട്ടായ പ്രവർത്തനത്തിലൂടെ ശക്‌തി നേടണമെന്നും പാസ്റ്ററൽ കൗൺസിലിന്റെ പ്രസിഡന്റ്‌ കൂടിയായ ബിഷപ്‌ ഡോ.വിൻസെന്റ്‌ സാമുവൽ ആഹ്വാനം ചെയ്തു.

പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറിയായി ആറ്റുപുറം വിശുദ്ധ ഫ്രാൻസിസ്‌ ദേവാലയ അംഗം “ആറ്റുപുറം നേശനെ” തെരെഞ്ഞെടുത്തു.
വൈസ്‌ പ്രസിഡന്റ്‌ അരുവിക്കര സെന്റ്‌ അഗസ്റ്റിൻ ദേവാലയത്തിലെ “അഗസ്റ്റിൻ വർഗ്ഗീസാണ്‌”.

മറ്റ്‌ വിഭാഗങ്ങളിൽ തെരെഞ്ഞെടുക്കപ്പെട്ടവർ:

ജോ. സെക്രട്ടറി –  ഉഷാരാജൻ

വർക്കിംഗ്‌ കമ്മറ്റി മെമ്പേഴ്‌സ്‌ – പി. ആർ. പോൾ, തോമസ്‌ കെ. സ്റ്റീഫൻ, സിസ്റ്റർ ലൂർദ്‌ മേരി, ബിന്ദു സി.എസ്‌.

സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി അംഗങ്ങള്‍ – മോൺ.വി.പി. ജോസ്‌, ഫാ.റോബർട്ട്‌ വിൻസെന്റ്‌, ഫാ.ഷൈജുദാസ്‌, സിസ്റ്റർ മേരി വി.യു., മേരികുഞ്ഞ്‌, ജോൺ സുന്ദർ രാജ്‌, അഡ്വ. ഡി.രാജു, ഫ്രാൻസി അലോഷി, ബാൽരാജ്‌, ഷാജി ബോസ്‌കോ എന്നിവർ.

വികാരിജനറൽ മോൺ. ജി. ക്രിസ്‌തുദാസും ചാൻസിലർ റവ. ഡോ. ജോസ് റാഫേലും തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾക്ക് എല്ലാവിധ ഭാവുകങ്ങളും ആശംസിച്ചു.

vox_editor

View Comments

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

1 hour ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

5 hours ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

1 day ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

2 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

3 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

4 days ago