Categories: Diocese

“മുക്തി 2k18” വിജയമാക്കി പെരുങ്കടവിള ഫൊറോന

"മുക്തി 2k18" വിജയമാക്കി പെരുങ്കടവിള ഫൊറോന

അനൂപ്.ജെ.ആർ പാലിയോട്

പെരുങ്കടവിള: “മുക്തി 2k18” എന്നപേരിൽ ലഹരി വിരുദ്ധ പരിപാടി വിജയമാക്കി പെരുങ്കടവിള ഫൊറോന.  LCYM പെരുങ്കടവിള ഫൊറോന സമിതിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി നടത്തി.

“മുക്തി 2k18”-ൽ പങ്കെടുത്ത യുവജനങ്ങൾ ലഹരിക്ക് തങ്ങളുടെ ജീവിതത്തിൽ ഒരു സ്ഥാനവുമില്ലെന്നു പ്രതിജ്ഞ ചെയ്തു.  LCYM പാലിയോട് യൂണിറ്റിലെ യുവജനങ്ങൾ ഫ്ലാഷ് മൊബും ഷോർട്ട് ഡ്രാമായും അണിയിച്ചൊരുക്കി “മുക്തി 2k18” ആവേശമാക്കി മാറ്റി.

LCYM ഫൊറോന ഡയറക്ടർ ഫാ. അജീഷ് ക്രിസ്തുദാസാണ് യുവജനങ്ങൾക്ക്  ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തത്.

LCYM പെരുങ്കടവിള യൂണിറ്റായിരുന്നു “മുക്തി 2k18”-ന് അതിഥേയത്വം വഹിച്ചത്.

LCYM ഫൊറോന പ്രസിഡന്റ് ശ്രീ.അനൂപ്.ജെ.ആർ പാലിയോട്, ഫൊറോന ജനറൽ സെക്രട്ടറി ശ്രീ.ക്രിസ്റ്റിൻ ദാസ് മണ്ണൂർ,ഫൊറോന ട്രഷറർ ശ്രീ.സുവിൻ വി. തൊട്ടവാരം, ഫൊറോന കൗൺസിലർ ശ്രീ.സതീഷ് ഇടഞ്ഞി, ശ്രീ.അനീഷ് ചാമവിള എന്നിവരും വിവിധ യൂണിറ്റ് പ്രസിഡന്റുമാരും യൂണിറ്റുകളിലെ യുവജനങ്ങളും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.

ലഹരി വിരുദ്ധ പ്രതിജ്ഞ* – “ജീവിതമാണ് ലഹരി”

മദ്യം, മയക്കുമരുന്ന്, പുകയില, പാൻ മസാല, തുടങ്ങിയ ലഹരി പദാർത്ഥങ്ങൾ വ്യക്തികളേയും  കുടുംബങ്ങളേയും ആരോഗ്യപരമായും സാമ്പത്തികമായും, സാമൂഹികമായും, സാംസ്കാരികമായും നശിപ്പിക്കുന്ന സാമൂഹ്യ വിപത്താണ്‌ എന്ന് ഞാൻ മനസ്സിലാക്കുന്നു. ആയതിനാൽ ഏതെങ്കിലും ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുകയോ അത് ഉപയോഗിക്കുവാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയോ ചെയ്യുകയില്ലെന്നും ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുത്ത് എന്റേതായ കടമ നിറവേറ്റുമെന്നും, ലഹരി വിമുക്ത സമൂഹത്തിനായി പ്രയത്നിക്കുമെന്നും ഞാൻ പ്രതിജ്ഞ ചെയ്യുന്നു.

vox_editor

Recent Posts

ഇന്ത്യന്‍ വംശചനായ ബിഷപ്പ് വിശുദ്ധ കുര്‍ബാനക്കിടെ കുഴഞ്ഞ് വീണ് മരിച്ചു.

അനില്‍ ജോസഫ് ഫ്രാന്‍സിസ് ടൗണ്‍ : സതേണ്‍ ആഫ്രിക്കയിലെ ബോട്സ്വാനയിലെ ഫ്രാന്‍സിസ്ടൗണ്‍ കത്തോലിക്കാ രൂപതയിലെ ബിഷപ്പ് ആന്‍റണി പാസ്കല്‍ റെബെല്ലോ…

1 day ago

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

3 days ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

3 days ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

4 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

5 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

7 days ago