Categories: Daily Reflection

ക്രിസ്തുസാന്നിധ്യം മനസ്സിലാക്കി ജീവിക്കുക.

ക്രിസ്തുസാന്നിധ്യം മനസ്സിലാക്കി ജീവിക്കുക.

ആമോ. – 9:11-15
മത്താ. – 9:14-17

“മണവാളൻ കൂടെയുള്ളപ്പോൾ മണവറത്തോഴർക്കു ദുഃഖമാചരിക്കാനാവുമോ?.” 

കർത്താവ് കൂടെയുള്ളപ്പോൾ ദുഃഖം ആചരിക്കേണ്ട ആവശ്യമില്ല. സന്തോഷമുള്ളപ്പോൾ ദുഖിക്കേണ്ട ആവശ്യമില്ല. സമാധാനമുള്ളപ്പോൾ മനസികവിഭ്രാന്തിയുടെ ആവശ്യമില്ല.  “ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട്.” എന്ന ക്രിസ്തുനാഥന്റെ വചനം ശ്രവിക്കുമ്പോൾ തന്നെ നമുക്ക് മനസ്സിലാകും കർത്താവ് കൂടെയുള്ളപ്പോൾ ദുഃഖമല്ല മറിച്ച് സന്തോഷവും, സമാധാനവുമാണ് കിട്ടുന്നതെന്ന്.

സ്നേഹമുള്ളവരെ,  ക്രിസ്തു സാനിധ്യം എപ്പോഴും നമ്മോട് കൂടെയുണ്ട്. എന്നാൽ നാം പലപ്പോഴും ഈ സാന്നിധ്യം തിരിച്ചറിയാതെ ദുഖിതരായി കഴിയുകയാണ്. ഈ ദുഃഖത്താൽ കഴിയുമ്പോൾ ദൈവം നമുക്ക് നൽകിയ അനുഗ്രഹം തിരിച്ചറിയാതെ, മനസ്സിന് ശാന്തിയില്ലാതെ ദൈവത്തെ പഴിചാരി ജീവിക്കുന്നു. “ദൈവം നമ്മോടുകൂടെ” എന്നർത്ഥമുള്ള ഇമ്മാനുവേൽ എന്ന പേരിനുടമയായ ക്രിസ്തു നമ്മോടുകൂടെയുണ്ടെന്ന വിശ്വാസത്തിലും,  പ്രത്യാശയിലും ജീവിക്കേണ്ടവരാണ് നാം. കാരണം ആദിയും, അന്തവുമായ ക്രിസ്തു നമ്മോടൊപ്പം എപ്പോഴുമുണ്ട്.

ദൈവീകസ്നേഹം തിരിച്ചറിഞ്ഞുകൊണ്ട് ആ സ്നേഹത്തിന്  മറുപടി നൽകുമ്പോൾ മാത്രമേ അവിടുത്തെ സാനിധ്യം നമുക്ക് മനസ്സിലാക്കാൻ കഴിയൂ. ആയതിനാൽ ക്രിസ്തു സാനിധ്യം നമ്മുടെ ജീവിതത്തിൽ തിരിച്ചറിഞ്ഞു ദൈവഹിതം മനസ്സിലാക്കി ജീവിക്കാനായി ശ്രമിക്കാം.

കാരുണ്യവാനായ ദൈവമേ,  നമ്മുടെ ജീവിതത്തിൽ അങ്ങേ സാനിധ്യം അനുഭവിച്ചറിഞ്ഞു സന്തോഷത്തിലും, സമാധാനത്തിലും ജീവിക്കുവാനുള്ള അനുഗ്രഹം നൽകണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

vox_editor

Share
Published by
vox_editor

Recent Posts

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

1 day ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

2 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

2 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

2 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

2 days ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

2 days ago