Categories: World

പരാജയത്തിലും ദൈവത്തിന് നന്ദി അര്‍പ്പിച്ച് ബ്രസീല്‍ താരം നെയ്മര്‍

പരാജയത്തിലും ദൈവത്തിന് നന്ദി അര്‍പ്പിച്ച് ബ്രസീല്‍ താരം നെയ്മര്‍

സ്വന്തം ലേഖകൻ

മോസ്കോ: ലോകകപ്പ് ഫുട്ബോളിൽ നിന്നും പുറത്തായെങ്കിലും ദൈവത്തിന് നന്ദി പറഞ്ഞുള്ള ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന്റെ ഫേസ്ബുക്ക് പോസ്റ്റ് മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. ഫുട്ബോൾ മൈതാനത്തിലേയ്ക്ക് തിരികെ പോകാൻ ബലമില്ലെങ്കിലും ഏതു സാഹചര്യത്തെയും നേരിടാൻ daivam തനിക്ക് ശക്തി തരുമെന്ന് ഉറപ്പുണ്ടെന്നും, അതിനാൽ തോൽവിയിലും താൻ ദൈവത്തിന് നന്ദി പറയുമെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു. ദൈവത്തിന്റെ വഴി തന്റെ വഴിയെക്കാൾ മികച്ചതാണെന്ന കാര്യം താൻ മനസ്സിലാക്കുന്നുവെന്നും നെയ്മര്‍ രേഖപ്പെടുത്തി.

മുട്ടുകുത്തി കരങ്ങള്‍ ഉയര്‍ത്തി നില്‍ക്കുന്ന ചിത്രത്തോടൊപ്പമാണ് തന്റെ ക്രൈസ്തവ വിശ്വാസം നെയ്മര്‍ സോഷ്യല്‍ മീഡിയായില്‍ പ്രഘോഷിച്ചത്. 44000 ആളുകളാണ് ഇതിനോടകം ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.

മിക്ക മത്സരങ്ങളിലും ‘100% ജീസസ്’ എന്ന ബാന്‍ഡ് തന്റെ നെറ്റിയിൽ അണിഞ്ഞു സ്റ്റേഡിയത്തെ ചുറ്റി ക്രൈസ്തവ വിശ്വാസം പ്രഘോഷിച്ചിട്ടുള്ള താരമാണ് നെയ്മര്‍. യേശുവിലുള്ള വിശ്വാസം പരസ്യമായി പ്രഘോഷിക്കുവാന്‍ യാതൊരു മടിയും കാണിക്കാത്ത ഈ സൂപ്പര്‍ താരം ബൈബിള്‍ വചനങ്ങള്‍ നവമാധ്യമങ്ങളില്‍ എപ്പോഴും കുറിച്ചും ശ്രദ്ധ നേടിയിട്ടുണ്ട്.

നേരത്തെ സ്‌കോട്‌ലന്റിലെ സോക്കർ ക്ലബ് കത്തോലിക്കാ വിശ്വാസികളെ ക്ലബിൽ ചേർക്കില്ലെന്ന് വാദിച്ചപ്പോഴും പ്രാർത്ഥനകൾ നിരോധിച്ചപ്പോഴും പല രാജ്യങ്ങളിൽ ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്നതിനെക്കുറിച്ചു കേട്ടപ്പോഴും നെയ്മർ തന്റെ എതിർപ്പ് തുറന്നു പറയുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

8 hours ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

23 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago