Categories: Kerala

കെ.ആർ.എൽ.സി.സി. ജനറൽ അസംബ്ലി ജൂലായ് 13,14,15 തീയതികളിൽ

കെ.ആർ.എൽ.സി.സി. ജനറൽ അസംബ്ലി ജൂലായ് 13,14,15 തീയതികളിൽ

സ്വന്തം ലേഖകൻ

കൊച്ചി : കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെ.ആർ.എൽ.സി.സി) 32-ാംമത് ജനറല്‍ അസംബ്ലി ജൂലായ് 13,14,15 തീയതികളിലായി ഇടക്കൊച്ചി ആല്‍ഫാ പാസ്റ്ററല്‍ സെന്ററില്‍ നടക്കും. വിദ്യഭ്യാസ മേഖലയിലുള്ള സഭയുടെയും സമുദായത്തിന്റെയും പ്രവര്‍ത്തനങ്ങളാണ് സമ്മേളനം പ്രത്യേകമായി ചര്‍ച്ച ചെയ്യുന്നത്. സാമൂഹ്യ വികസനത്തിനായി സമുദായത്തിന്റെ പുതിയ വിദ്യാഭ്യാസപ്രവര്‍ത്തനരേഖയും സമ്മേളനം രൂപപ്പെടുത്തും.

ജനറല്‍ അസംബ്ലി ജൂലൈ 13-ന് രാവിലെ 10.30-ന് മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.ആർ.എൽ.സി.സി. പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ഡോ. എം.സൂസപാക്യം അദ്ധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ് ആശംസകള്‍ നേരും.

വിദ്യാഭ്യാസപ്രവര്‍ത്തനരേഖയുടെ രൂപീകരണത്തിനായി കേരളത്തിലെ പന്ത്രണ്ട് ലത്തീന്‍ രൂപതകളിലെ വിദ്യാര്‍ത്ഥി യുവജനങ്ങള്‍ക്കിടയിൽ നിന്ന് ഒരു സാമൂഹ്യസര്‍വ്വേ എടുത്തിട്ടുണ്ട്.
രണ്ടുലക്ഷം പേരില്‍ നിന്നാണ് സര്‍വ്വേ വിവരങ്ങള്‍ ശേഖരിച്ചിട്ടുള്ളത്.

ജനറല്‍ അസംബ്ലി ഉദഘാടന വേദിയിൽ കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി, കാര്‍മല്‍ഗിരി സെമിനാരി റെക്ടര്‍ റവ.ഡോ. ചാക്കോ പുത്തപുരയ്ക്കല്‍, സിടിസി സൂപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ സൂസമ്മ സിടിസി, ഷെവ. ഡോ. എഡ്വേര്‍ഡ് എടേഴത്ത്, അഡ്വ. ജോസി സേവ്യര്‍, മോണ്‍. ആന്റണി തച്ചാറ, മോണ്‍. ആന്റണി കൊച്ചുകരിയില്‍, ഇടുക്കി തങ്കച്ചന്‍, എം. എക്‌സ് ജൂഡ്‌സണ്‍, കെ.എ സാബു എന്നിവരെ ആദരിക്കും.

vox_editor

Recent Posts

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

1 hour ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

2 hours ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

2 hours ago

വെനീസ് സന്ദര്‍ശനം പൂര്‍ത്തീകരിച്ച് ഫ്രാന്‍സിസ് പാപ്പ മടങ്ങി

  അനില്‍ ജോസഫ് വെനീസ്: വെനീസിലെ ഗുഡേക്കയിലെ സ്ത്രീകളുടെ ജയിലില്‍ പാപ്പയെകാത്തിരുന്നത് അല്‍പ്പം കൗതുകം നിറഞ്ഞ കാഴ്ചകള്‍, ജയിലന്തേവാസികള്‍ പലതരത്തിലുളള…

2 hours ago

സമ്മതിദാനാവകാശം വിവേകപൂർവ്വം ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി കെആർഎൽസിസി

ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…

1 week ago

4th Easter Sunday_ഇടയനും കൂലിക്കാരനും (യോഹ 10:11-18)

പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…

1 week ago