Categories: Kerala

പാറശാല രൂപതയില്‍ നിന്ന്‌ മാര്‍ ഈവാനിയോസിന്റെ കബറിടത്തിലേക്ക്‌ പദയാത്ര തുടങ്ങി

പാറശാല രൂപതയില്‍ നിന്ന്‌ മാര്‍ ഈവാനിയോസിന്റെ കബറിടത്തിലേക്ക്‌ പദയാത്ര തുടങ്ങി

അനിൽ ജോസഫ്

പാറശാല: ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ കബറിടത്തിലേക്ക്‌ പാറശാല മലങ്കര കത്തോലിക്കാ രൂപതയുടെ നേതൃത്വത്തില്‍ തീര്‍ഥാടന പദയാത്ര തുടങ്ങി. ഇന്നലെ രാവിലെ 8-ന്‌ അമ്പിലിക്കോണം സെന്റ്‌ സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ രൂപതാ മെത്രാന്‍ തോമസ്‌ മാര്‍ യൗസേബിയൂസിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന കുര്‍ബനയോടെയാണ്‌ പദയാത്രക്ക്‌ തുടക്കമായത്‌.

പദയാത്രക്കുളള വളളികുരിശ്‌ ബിഷപ്‌ ആശീർവദിച്ച്‌ എം.സി.വൈ.എം. രൂപതാ പ്രസിഡന്റ്‌ ഷൈന്‍കുടയാലിന്‌ കൈമാറി. വിവിധ ദേവാലയങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങി ഇന്നലെ വൈകിട്ടോടെ ബാലരാമപാരം സെന്റ്‌ ജോസഫ്‌ ദേവാലയത്തില്‍ എത്തിച്ചേര്‍ന്ന പദയാത്ര ഇന്ന്‌ രാവിലെ 8-ന്‌ നടക്കുന്ന വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന്‌ വീണ്ടും പ്രയാണം ആരംഭിക്കും.

ഇന്ന്‌ ഉച്ചയോടെ വിവിധ വൈദിക ജില്ലകളില്‍ നിന്നെത്തുന്ന പദയാത്രകള്‍ക്കൊപ്പം തമലം തിരുഹൃദയ ദേവാലയത്തില്‍ എത്തിച്ചേരുന്ന പദയാത്ര പ്രധാന പദയാത്രക്കൊപ്പം പട്ടത്തെ സെന്റ്‌ മേരീസ്‌ കത്തിഡ്രലിലെ കബറിടം ലക്ഷ്യമാക്കി യാത്ര തിരിക്കും.

രൂപതയിലെ കാട്ടാക്കട, ചെമ്പൂര്‍ വൈദിക ജില്ലകളുടെ പദയാത്രകള്‍ പാളയത്ത്‌ വച്ച്‌ പ്രധാന പദയാത്രക്കൊപ്പം ചേരും. പദയാത്രക്ക്‌ എം.സി.വൈ.എം. രൂപതാ ഡയറക്‌ടര്‍ ഫാ. ബനഡിക്‌ട്‌ വാറുവിള , ജനറല്‍ സെക്രട്ടറി എയ്‌ഞ്ചല്‍മേരി, സെക്രട്ടറി അനൂപ്‌, സിന്‍ഡിക്കേറ്റ്‌ അംഗം ശരത്‌ തുടങ്ങിയവരാണ്‌ നേതൃത്വം നല്‍കുന്നത്‌.

പാറശാല രൂപത നിലവില്‍ വന്നശേഷമുളള ആദ്യ തീര്‍ഥാടന പദയാത്രയാണ്‌ എം.സി.വൈ.എം. ന്റെയും രൂപതാ വിശ്വാസികളുടെയും നേതൃത്വത്തില്‍ നടക്കുന്നത്‌.

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

17 hours ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

21 hours ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

2 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

3 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

4 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

5 days ago