Categories: Daily Reflection

വിവേകത്തോടും, നിഷ്കളങ്കതയോടും കൂടി വിശ്വാസം സംരക്ഷിക്കുക

വിവേകത്തോടും, നിഷ്കളങ്കതയോടും കൂടി വിശ്വാസം സംരക്ഷിക്കുക

ഹോസി 14:2-10     
മത്താ 10:16-23

“നിങ്ങള്‍ സര്‍പ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്‌കളങ്കരുമായിരിക്കുവിന്‍.” 

നന്മതിന്മകൾ നിറഞ്ഞ ലോകത്തിൽ ജീവിക്കുമ്പോൾ നന്മകൾ മാത്രം ജീവിതത്തിൽ സ്വീകരിക്കാനായി ‘സർപ്പങ്ങളെ പോലെ വിവേകികളും പ്രാവുകളെ പോലെ നിഷ്കളങ്കരും’ ആയിരിക്കണമെന്ന്  കർത്താവ് നമ്മെ അറിയിക്കുകയാണ്. വിവേകത്തോടും,  നിഷ്കളങ്കയോടും കൂടി നന്മതിന്മയെ തിരിച്ചറിഞ്ഞു നന്മ മാത്രം ജീവിതത്തിൽ ഉൾക്കൊള്ളുക എന്ന ഓർമ്മപ്പെടുത്തൽ.

സ്നേഹമുള്ളവരെ, വിവേകവും,  നിഷ്കളങ്കതയും മുതൽകൂട്ടാക്കി ജീവിച്ചാൽ മാത്രമേ നന്മ നിറഞ്ഞ ജീവിതം കാഴ്ചവെക്കാനായി നമുക്ക് സാധിക്കുകയുള്ളു. വിശ്വാസത്തിന് കോട്ടം തട്ടുന്ന തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുമ്പോൾ വിവേകത്തോടും,  നിഷ്കളങ്കതയോടും കൂടി തീരുമാനങ്ങൾ എടുത്ത് ആഴത്തിലുള്ള വിശ്വാസത്തിനുടമയാകുക.

കർത്താവായ ക്രിസ്തുനാഥൻ നൽവചനങ്ങളിലൂടെയും, പ്രവർത്തിയിലൂടെയും നമ്മെ പഠിപ്പിച്ചത് ആഴത്തിലുള്ള ഒരു വിശ്വാസജീവിതം തന്നെയാണ്. ദൈവത്തിൽ മാത്രം ആശ്രയിച്ച് ജീവിക്കുമ്പോൾ വിവേകത്തോടും, നിഷ്കളങ്കതയോടും കൂടി പ്രശ്നങ്ങൾ പരിഹരിക്കാനായി സാധിക്കും. സാമൂഹിക പ്രശ്നങ്ങൾ  കാണാതിരിക്കേണ്ടെന്നോ, പ്രതികരിക്കേണ്ടെന്നോ അല്ല പറയുന്നത്, മറിച്ച് നാമും ദൈവവുമായുള്ള ബന്ധം മുറുകെ പിടിച്ചുകൊണ്ട് ആഴത്തിലുള്ള വിശ്വാസത്തിലാവണം നമ്മുടെ പ്രതികരണം.

ആയതിനാൽ,   സര്‍പ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്‌കളങ്കരുമായിരുന്നുകൊണ്ട്, പ്രശ്നങ്ങൾ പരിഹരിച്ചു  ജീവിക്കാനായി പരിശ്രമിക്കാം.

സ്നേഹനാഥ,  വിവേകത്തോടും,  നിഷ്കളങ്കതയോടുംകൂടി ജീവിക്കാനുള്ള അനുഗ്രഹം നൽകണമെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

vox_editor

Share
Published by
vox_editor

Recent Posts

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

14 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

3 days ago