Categories: Kerala

വരാപ്പുഴ അതിരൂപതയുടെ വിദ്യാഭ്യാസ-സാമൂഹിക- സാംസ്കാരിക മേൽകൈയ്ക്ക്   അഭിനന്ദനങ്ങൾ; കർദിനാൾ വോൾക്കി

വരാപ്പുഴ അതിരൂപതയുടെ വിദ്യാഭ്യാസ-സാമൂഹിക- സാംസ്കാരിക മേൽകൈയ്ക്ക്   അഭിനന്ദനങ്ങൾ; കർദിനാൾ വോൾക്കി

ഷെറി ജെ. തോമസ്

വരാപ്പുഴ: വരാപ്പുഴ അതിരൂപതയുടെ വിദ്യാഭ്യാസ-സാമൂഹിക- സാംസ്കാരിക മേൽകൈയ്ക്ക്   അഭിനന്ദനങ്ങളർപ്പിച്ച്  കർദിനാൾ വോൾക്കി. ജര്‍മനിയിലെ കൊളോണ്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് റൈനര്‍ കാര്‍ഡില്‍ വോള്‍ക്കി വരാപ്പുഴ അതിരൂപത സന്ദര്‍ശിച്ചപ്പോഴാണ് രൂപതയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചത്.

വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ അദ്ദേഹത്തെ ഔപചാരികമായി സ്വീകരിച്ചു. ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട രൂപതകള്‍ സന്ദര്‍ശിക്കുന്നതിനെ ഭാഗമായാണ് അദ്ദേഹം ഏറെ പാരമ്പര്യമുള്ള വരാപ്പുഴ അതിരൂപതയും സന്ദര്‍ശിച്ചത്. വിദ്യാഭ്യാസ സാമൂഹിക സാംസ്കാരികരംഗങ്ങളില്‍ വരാപ്പുഴ അതിരൂപത നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കിയ അദ്ദേഹം രൂപതയ്ക്ക് ഇനിയും കൂടുതൽ മുന്നോട്ടു പോകുവാൻ സാധിക്കട്ടെയെന്ന് ആശംസിച്ചു.

യൂണിവേഴ്സല്‍ ചര്‍ച്ച ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ ഡോ. റുഡോള്‍ഫ്,  പ്രോജക്ട് ഓഫീസര്‍ ശ്രീ. നദീം അമ്മാന്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

വികാരി ജനറല്‍ മോൺ. മാത്യു ഇലഞ്ഞിമിറ്റം, ചാന്‍സലര്‍ ഫാ. എബിജിന്‍ അറക്കല്‍, ഫാ. അലക്സ് കുരിശു പറമ്പില്‍, ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍, വരാപ്പുഴ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ഷെറി ജെ തോമസ് എന്നിവർ സന്നിഹിതരായിരുന്നു.

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

22 hours ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

1 day ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

2 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

3 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

4 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

5 days ago