Categories: World

യുവജനങ്ങൾക്കായുള്ള സിനഡിനൊരുക്കമായി ആത്മീയ തീർത്ഥാടനം –  “പെർ മില്ലേ സ്ട്രാദേ”

യുവജനങ്ങൾക്കായുള്ള സിനഡിനൊരുക്കമായി ആത്മീയ തീർത്ഥാടനം -  "പെർ മില്ലേ സ്ട്രാദേ"

ഫാ. വില്യം നെല്ലിക്കൽ

റോം: യുവജനങ്ങൾക്കായുള്ള സിനഡു സമ്മേളനത്തിന് ഒരുക്കമായി “പെർ മില്ലേ സ്ട്രാദേ” എന്ന പേരിൽ ഒരു ആത്മീയ തീർത്ഥാടനം സംഘടിപ്പിച്ചിരിക്കുകയാണ് ഇറ്റലിയിലെ യുവജനങ്ങൾ. “പെർ മില്ലേ സ്ട്രാദേ” എന്നാൽ “ആയിരം വഴികളിലൂടെ” എന്നാണ്. അതായത്, ആയിരം വഴികളിലൂടെ ഭൂരിഭാഗവും കാൽനടയായി ഇറ്റലിയിലെ വിവിധ ഭാഗങ്ങളിൽ നിന്നും യുവജനങ്ങൾ റോമിൽ എത്തിച്ചേരുന്ന ഒരു തീർത്ഥാടനം.

ആഗസ്റ്റ് 3-ന് ആരംഭിക്കുന്ന ഈ തീർഥാടന യാത്ര 11,12 (ശനി,ഞായര്‍) തീയതികളില്‍ റോമില്‍ സംഗമിക്കും. ഇറ്റലിയിലെ 200 കത്തോലിക്കാ രൂപതകളില്‍നിന്ന്, യുവതീയുവാക്കള്‍ തീര്‍ത്ഥാടനമായി റോമിലേയ്ക്ക് എത്തിച്ചേരുന്ന തീർഥാടനം.

ആഗസ്റ്റ് 11-Ɔο തിയതി ശനിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4 മണിക്ക് യുവജനങ്ങള്‍ റോമിലെ ‘ചിര്‍ക്കോ മാക്സിമോ’ സ്റ്റേഡിയത്തില്‍ സംഗമിക്കും. 50,000 യുവജനങ്ങള്‍ക്കൊപ്പം
100 മെത്രാന്മാരും ധാരാളം വൈദികരും സന്ന്യസ്തരും ഫ്രാന്‍സിസ് പാപ്പാ നയിക്കുന്ന ജാഗരപ്രാര്‍ത്ഥനയില്‍ പങ്കെടുക്കും.

ആഗസ്റ്റ് 12 ഞായറാഴ്ച രാവിലെ 9.30-ന് യുവജനങ്ങള്‍ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍, ഇറ്റലിയുടെ ദേശീയ മെത്രാന്‍ സംഘത്തിന്‍റെ തലവന്‍, കര്‍ദ്ദിനാള്‍ ഗ്വാള്‍ത്തിയേരോ ബസ്സേത്തിയുടെ മുഖ്യ കാര്‍മ്മികത്വത്തിലുള്ള സമൂഹബലിയര്‍പ്പണത്തിൽ പങ്കുകൊള്ളും. തുടർന്ന്, പാപ്പാ യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തും അവരെ ആശീര്‍വ്വദിക്കും. അതോടെയാണ് “ആയിരം വഴികളിലൂടെ”  “പെർ മില്ലേ സ്ട്രാദേ” യുവജന തീർഥാടനം സമാപിക്കുന്നത്.

vox_editor

Recent Posts

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

9 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

2 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

2 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

3 days ago