Categories: Daily Reflection

കരുണയുടെ പ്രതിരൂപങ്ങളാകാനുള്ള വിളി

കരുണയുടെ പ്രതിരൂപങ്ങളാകാനുള്ള വിളി

ഏശയ്യാ 38,1-6.21-22.7-8
മത്തായി 12 : 1-8

“ബലിയല്ല കരുണയാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌”

യേശുവിന്റെ ശിഷ്യന്‍മാര്‍ക്കു വിശന്നു. അവര്‍ കതിരുകള്‍ പറിച്ചു തിന്നാന്‍ തുടങ്ങി. ഇതുകണ്ട ഫരിസേയർക്ക് യേശുവും ശിഷ്യന്മാരും കുറ്റവാളികളായി. അവരോട് യേശു പറയുന്നു : “ബലിയല്ല കരുണയാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌” എന്നതിന്റെ അർഥം പോയി പഠിക്കുവിനെന്ന്.

ഇന്ന് ക്രിസ്തു എന്നോടും നിങ്ങളോടും ഇതേ കാര്യം ആവശ്യപ്പെടുന്നുണ്ട് – “ബലിയല്ല കരുണയാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌” ആയതിനാൽ, അതിന്റെ അർഥം പഠിച്ച്, മനസിലാക്കി ജീവിക്കുവിൻ എന്ന്. നമ്മൾ ജീവിതത്തിൽ എന്തിനാണ് പ്രാധാന്യം കൊടുക്കുക – ‘ബലിക്കോ’ അതോ ‘കരുണയ്ക്കോ’.

സത്യത്തിൽ ബലിയും കരുണയും ഒരു തരത്തിൽ ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെയല്ലേ? കാരണം, “ഞാൻ ബലിയാകാൻ തയാറാകാതെ എങ്ങനെ എനിക്ക് കരുണയാകാൻ സാധിക്കും”. എനിക്കുതോന്നുന്നു, കരുണയാകണമെങ്കിൽ ഞാൻ ബലിയായി മാറിയേ പറ്റുകയുള്ളൂ.

ബലിയാവുക എളുപ്പമല്ല, കാരണം അതിന് ‘സ്വയം നൽകലിന്റെ മനോഭാവം വേണം’. ക്രിസ്തു പറയുന്നതിലെ അർഥം ഒരുപടികൂടി മുന്നിലാണ്. കാരണം, ബലിയാകേണ്ടത് എന്റെ കടമയാണ്. അതുകൊണ്ട്, അതിനെക്കുറിച്ച് കൂടുതൽ ഊറ്റം കൊള്ളേണ്ട എന്ന് സാരം.

ക്രിസ്തു പഠിപ്പിക്കുക നീ കരുണയായി മാത്രം അറിയപ്പെട്ടാൽ മതിയെന്നാണ്. സത്യത്തിൽ നമ്മൾ പലപ്പോഴും വീണുപോകുന്നത് ഇവിടെയാണ്. കാരണം, നാം പലപ്പോഴും ആദ്യം ആഗ്രഹിക്കുക ‘ഞാൻ ബലിയായി തീർന്നത് മറ്റുള്ളവരുടെ ശ്രദ്ധയിൽ പെടുത്തനാണ്’. ഇവിടെയാണ് കരുണായകൽ നമ്മുടെ മുൻപിൽ ഒരു വെല്ലുവിളിയാകുന്നത്.

നമുക്ക് ആത്മാർഥമായി പ്രാർത്ഥിക്കാം, കർത്താവേ, സ്വയം നൽകലിന്റെ ബലിയായി ജീവിക്കുവാൻ എന്നെ സഹായിക്കേണമേ. മറ്റുള്ളവർക്ക് സാധിക്കുന്ന വിധത്തിലെല്ലാം കരുണയുടെ പ്രതിരൂപമായി ജീവിക്കുവാൻ എന്നെ സഹായിക്കേണമേ. ആമേൻ.

vox_editor

Share
Published by
vox_editor

Recent Posts

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

13 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

3 days ago