Categories: Kerala

വാർത്തകൾ സത്യസന്ധമായി ജനങ്ങളിലേക്കെത്തിക്കാൻ കടപ്പെട്ടവർ മാധ്യമപ്രവർത്തകർ; ബിഷപ് ജോസഫ് കരിയിൽ

വാർത്തകൾ സത്യസന്ധമായി ജനങ്ങളിലേക്കെത്തിക്കാൻ കടപ്പെട്ടവർ മാധ്യമപ്രവർത്തകർ; ബിഷപ് ജോസഫ് കരിയിൽ

സ്വന്തം ലേഖകൻ

കൊച്ചി: വാർത്തകൾ സത്യസന്ധമായി ജനങ്ങളിലേക്കെത്തിക്കാൻ കടപ്പെട്ടവരാണ് മാധ്യമപ്രവർത്തകരെന്ന് ബിഷപ് ജോസഫ് കരിയിൽ. കെ.ആർ.എൽ.സി.സി. ജനറല്‍ അസംബ്ലിയോടനുബന്ധിച്ചു വിളിച്ചുചേർത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബിഷപ്പ്.

വാര്‍ത്തകള്‍ പലപ്പോഴും വളച്ചൊടിച്ചാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇങ്ങനെ  വളച്ചൊടിച്ച വാർത്തകൾ പലയാവർത്തി അവർത്തിച്ചുകൊണ്ട്, അവ സത്യസന്ധമായ വർത്തകളാണെന്ന് പ്രചരിപ്പിക്കുന്ന രീതി അപകടമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അതുപോലെ തന്നെ, ഇങ്ങനെയുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വിചാരണ ചെയ്യുന്ന ശൈലിയും പതിവായിരിക്കുകയാണെന്നും ബിഷപ്പ് പറഞ്ഞു.

പക്വതയാര്‍ന്ന വാര്‍ത്താവിതരണമാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും അതിനാൽ മാധ്യമങ്ങൾ, മാധ്യമ ധർമ്മത്തിനൊത്ത പക്വത പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ബിഷപ് ഡോ. ജോസഫ് കരിയില്‍ കെ.ആർ.എൽ.സി.സിയുടെ വൈസ്‌ചെയര്‍മാനാണ്.

vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

6 hours ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

21 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago