Categories: Parish

മയക്കുമരുന്നിന്റെ ഉപയോഗം യുവാക്കളെ കുടുംബ ബന്ധങ്ങളില്‍ നിന്ന്‌ അകറ്റുന്നു; മോൺ.ജി.ക്രിസ്‌തുദാസ്‌

മയക്കുമരുന്നിന്റെ ഉപയോഗം യുവാക്കളെ കുടുംബ ബന്ധങ്ങളില്‍ നിന്ന്‌ അകറ്റുന്നു; മോൺ.ജി.ക്രിസ്‌തുദാസ്‌

അനിൽ ജോസഫ്

മാറനല്ലൂര്‍: മയക്കുമരുന്നുകളുടെയും ലഹരി വസ്‌തുക്കളുടെയും ഉപയോഗം യുവാക്കളെ കുടുംബ ബന്ധങ്ങളില്‍ നിന്ന്‌ അകറ്റുന്നെന്ന്‌ നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്‌തുദാസ്‌. കുടുംബങ്ങളില്‍ മാതാപിതാക്കളും മക്കളുമായുളള ഊഷ്‌മളമായ സൗഹൃദവും കുടുംബ ഐക്യവും പലകുടുംബങ്ങളിലും ഇന്ന്‌ ഇല്ലെന്നും വികാരി ജനറല്‍ പറഞ്ഞു. മാറനല്ലൂര്‍ നിഡ്‌സിന്റെ നേതൃത്വത്തില്‍ മോലാരിയോട്‌ വിശുദ്ധ മദര്‍ തെരേസാ ദേവാലയത്തില്‍ നടന്ന ലഹരി വിരുദ്ധ ബോധ വല്‍ക്കരണ സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദേഹം.

മയക്കു മരുന്നിന്റെ ഉപയോഗം കൊണ്ട്‌ യുവാക്കളിലെ ആത്‌മഹത്യയുടെ അളവ്‌ കൂടിയിട്ടുണ്ട്‌. പ്രാര്‍ഥനാ ചൈതന്യത്തിലുളള ജീവിതം ക്രമപ്പെടുത്തന്‍ വില്ലനായി പല കുടുംബങ്ങളിലും മയക്കുമരുന്നും ലഹരി പദാര്‍ത്ഥങ്ങളും ഉണ്ടെന്നും വികാരി ജനറല്‍ ഓര്‍മ്മിപ്പിച്ചു.

ഇടവക വികാരി ഫാ.ജോണി കെ. ലോറന്‍സ്‌ അധ്യക്ഷത വഹിച്ച പരിപാടിയില്‍ സഹവികാരി ഫാ.അലക്‌സ്‌ സൈമണ്‍ , നിഡ്‌സ്‌ സെക്രട്ടറി ഷാജി, റംബാള്‍ഡ്‌, സെക്രട്ടറി സജിജോസ്‌, എൽ.സി.വൈ.എം. യൂണിറ്റ്‌ പ്രസിഡന്റ്‌ മനുലാല്‍ എൽ.സി.വൈ.എം. മാറനല്ലൂര്‍ യൂണിറ്റ്‌ പ്രസിഡന്റ്‌ ജോമിന്‍, കളത്തുവിള യൂണിറ്റ്‌ പ്രസിഡന്റ്‌ ബിജോ, കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ലഹരിക്കെതിരെയുളള ബോധവല്‍ക്കരണ ക്ലാസ്‌ ഡോ.ജോയി ജോണിന്റെ നേതൃത്വത്തില്‍ നടന്നു. തുടര്‍ന്ന്‌, നിഡ്‌സും എൽ.സി.വൈ.എമ്മും തിരുവനന്തപുരം ജനറല്‍ ആശുപത്രിയും സഹകരിച്ച്‌ രക്‌തദാന ക്യാമ്പും നടന്നു

vox_editor

Share
Published by
vox_editor

Recent Posts

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

19 mins ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

1 day ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

2 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

2 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

2 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

2 days ago