Categories: Vatican

ലോവോസിലെ ദുരന്തം പാപ്പാ സാന്ത്വനവും പ്രാർത്ഥനയും അറിയിച്ചു.

ലോവോസിലെ ദുരന്തം പാപ്പാ സാന്ത്വനവും പ്രാർത്ഥനയും അറിയിച്ചു.

ഫാ. വില്യം നെല്ലിക്കൽ

വത്തിക്കാൻ സിറ്റി: തെക്കു കിഴക്കന്‍ ഏഷ്യൻ രാജ്യമായ ലാവോസിലെ അണക്കെട്ടു പൊട്ടിയുണ്ടായ വന്‍ദുരന്തത്തില്‍ പാപ്പാ ഫ്രാന്‍സിസ് സാന്ത്വന സന്ദേശമയച്ച് തന്നെ ദുഃഖവും പ്രാർത്ഥനയും അറിയിച്ചു.

ദുരന്തത്തില്‍ തനിക്കുള്ള അതിയായ ദുഃഖം ഫ്രാന്‍സിസ് പാപ്പാ  സന്ദേശത്തിലൂടെ ലാവൂസിലെ ജനങ്ങളെ  അറിയിച്ചു.  മരണമഞ്ഞവരു‌‌‌ടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും മുറിപ്പെട്ടവരെ സാന്ത്വനം അറിയിക്കുകയും ചെയ്തു.

അതുപോലെ, കാണാതായവരെ തിരയുകയും, പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുയും ചെയ്യുന്ന സര്‍ക്കാര്‍ സംവിധാനത്തിലെ ഉദ്യോഗസ്ഥര്‍, സര്‍ക്കാരേതര ഏജന്‍സികള്‍, സന്നദ്ധസേവകര്‍ എന്നിവരെ പാപ്പാ പ്രത്യേകം പ്രാര്‍ത്ഥനയില്‍ സമര്‍പ്പിക്കുന്നതായും അറിയിച്ചു.

ജൂലൈ 24 തിങ്കളാഴ്ചയാണ് ഇന്ത്യയുടെ അയൽ രാജ്യമായ ലാവോസിന്‍റെ തെക്കന്‍ ഭാഗത്ത് അട്ടാപ്പേവൂവില്‍ തുടര്‍ച്ചയായുണ്ടായ പേമാരിയില്‍ പുതുതായി പണിതുയര്‍ത്തിയ ജലവൈദ്യുതി ശ്രോതസ്സായ അണക്കെട്ടു തകര്‍ന്നത്. ജലത്തിന്‍റെ കുത്തിപ്പാച്ചിലില്‍ 100-ല്‍ അധികംപേരെ കാണാതായി.

അണക്കെട്ടു തകർച്ച സമീപത്തുള്ള
മൂന്ന് ഗ്രാമങ്ങളിൽ വൻ നാശംവിതച്ചുകൊണ്ടാണ് കടന്നുപോയത്.  ജൂലൈ 25 ചൊവ്വാഴ്ചയാണ് സന്ദേശം ലോവോസിലെ ഭരണകര്‍ത്താക്കളെയും സഭാനേതൃത്വത്തെയും പാപ്പാ അറിയിച്ചത്.

vox_editor

Recent Posts

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

14 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

3 days ago