Categories: Daily Reflection

ബുദ്ധിയിൽ നിന്ന് ഹൃദയത്തിലേയ്ക്കിറങ്ങിയാൽ അത്ഭുതം കാണാം

ബുദ്ധിയിൽ നിന്ന് ഹൃദയത്തിലേയ്ക്കിറങ്ങിയാൽ അത്ഭുതം കാണാം

ജെറമിയ 26: 1-9
മത്തായി 13 : 54-58

“അവരുടെ അവിശ്വാസം നിമിത്തം അവന്‍ അവിടെ അധികം അദ്‌ഭുതങ്ങള്‍ പ്രവര്‍ത്തിച്ചില്ല”.

ജീവിതത്തിൽ അത്ഭുതം സംഭവിക്കണമെങ്കിൽ വിശ്വാസം അത്യാവശ്യം. ക്രിസ്തു പലയാവർത്തി പറഞ്ഞിട്ടുമുണ്ട് നമ്മുടെ ജീവിതത്തിൽ വിശ്വാസം എന്ന കനലിന്റെ പ്രാധാന്യത്തെക്കുറിച്ച്. നമ്മുടെ ജീവിതത്തിൽ തന്നെ നമുക്ക് പലപ്പോഴും അതിശയോക്തിയോടെ നിൽക്കേണ്ടിവന്ന ഒട്ടനേകം സന്ദർഭങ്ങൾ ഇല്ലേ? അതായത്, അത്ഭുതം എന്ന പദം കൊണ്ട് മാത്രം വിശദീകരിക്കാൻ സാധിക്കുന്നവ?

നമ്മൾ സുവിശേഷത്തിൽ കാണുന്നില്ലേ, ‘അവര്‍ വിസ്‌മയഭരിതരായി ചോദിച്ചു: ഇവന്‌ ഈ ജ്‌ഞാനവും ശക്‌തിയും എവിടെനിന്ന്‌?’ യേശു നമ്മോട് വളരെ വ്യക്തമായി പറയുന്നു, ഇങ്ങനെ വിസ്മയത്തിൽ അഭിരമിച്ചാൽ മാത്രം പോരാ യാഥാർഥ്യങ്ങളിലേയ്ക്കുകൂടി ഇറങ്ങണം. കാരണം, അവിടെയാണ് അത്ഭുതത്തിന് സാധ്യതയുള്ളത്.

നീ നിന്റെ ബുദ്ധിയിൽ നിന്ന് ഹൃദയത്തിലേയ്ക്ക്, മനുഷ്യത്വത്തിലേയ്ക്ക് ഇറങ്ങണം എന്ന് സാരം. ബുദ്ധിയ്ക്കും മേലെയുള്ള യാഥാർഥ്യങ്ങൾ ധാരാളമുണ്ട് നമ്മുടെ ചുറ്റിലും, അതുപോലെ നമ്മുടെ അനുദിന ജീവിതത്തിലും. ക്രിസ്തു അനുഭവത്തിലേയ്ക്ക് ഇറങ്ങിയേ മതിയാവൂ എന്ന് സാരം.

സ്നേഹമുള്ളവരെ, നമ്മുടെ പ്രാർത്ഥന എന്നും എപ്പോഴും ഇങ്ങനെയായിരിക്കണം ‘ദൈവമേ, നിന്നിലുള്ള ആഴമായ വിശ്വാസത്തിൽ പുഷ്‌ടിപ്പെടുവാൻ എന്നെ സഹായിക്കേണമേ, ബുദ്ധിയുടെയും, കണക്കുകൂട്ടലുകളുടേയും, തെളിവുകളുടെയും പിന്നാലെ പായുമ്പോൾ ഒരു നിമിഷമെങ്കിലും നിന്നിലേക്ക് വിശ്വാസത്തോടെ നോക്കുവാൻ എന്നെ സഹായിക്കേണമേ’. അങ്ങനെ, എന്റെ ജീവിതത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങളെ തിരിച്ചറിയുവാനുള്ള കാഴ്ചയും, നന്ദി പറയുവാനുള്ള എളിമയും നമുക്ക് ലഭിക്കും.

vox_editor

Share
Published by
vox_editor

Recent Posts

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

7 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

2 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

2 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

3 days ago