Categories: Vatican

“വിശ്വാസം നാം ശ്വസിക്കുന്ന വായുപോലെയാണ്”; ഫ്രാൻസിസ് പാപ്പാ

"വിശ്വാസം നാം ശ്വസിക്കുന്ന വായുപോലെയാണ്"; ഫ്രാൻസിസ് പാപ്പാ

ഫാ. വില്യം നെല്ലിക്കൽ

വത്തിക്കാൻ: വിശ്വാസം നാം ശ്വസിക്കുന്ന വായുപോലെയാണെന്ന് യുവജനങ്ങളോട് ഫ്രാൻസിസ് പാപ്പാ. വത്തിക്കാനില്‍ സംഗമിച്ച അള്‍ത്താര ശുശ്രൂഷകരുടെ രാജ്യന്തര സംഗമത്തിൽ വിശ്വാസത്തെക്കുറിച്ച് ഒരു ജര്‍മ്മന്‍കാരി യുവതിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പാപ്പാ.

ഇന്ന് ദൈവവും മതവും വേണ്ടെന്ന ചിന്ത ലോകത്ത് ഉയര്‍ന്നു വരുന്നതിനെക്കുറിച്ചായിരുന്നു ചോദ്യം. മറുപടിയായാണ് “വിശ്വാസം നാം ശ്വസിക്കുന്ന വായുപോലെയാണെന്ന്” പാപ്പാ പറഞ്ഞത്. വിശ്വാസം മനുഷ്യന് അനിവാര്യമാണെന്നും, വിശ്വാസമുള്ളതുകൊണ്ടാണ് ഒരു മനുഷ്യന്‍ ജീവിക്കാൻ സാധിക്കുന്നതെന്നും വായു ഇല്ലെങ്കില്‍ ശ്വാസം നിലയ്ക്കുന്നതുപോലെയാണ് മനുഷ്യന് വിശ്വാസവും എന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

വായു മലീമസമായാല്‍ തന്നെ ശ്വാസതടസ്സം നേരിടുന്നു. അതുപോലെ, ജീവിതത്തിന് അര്‍ത്ഥം തരുന്നത് വിശ്വാസമാണ്. വിശ്വാസം സൂക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട് എന്നും പാപ്പാ ഓർമ്മിപ്പിച്ചു.

വിശ്വാസം നമ്മെ ദൈവമക്കളാക്കുന്നു. അങ്ങനെ, ദൈവത്തെ നാം നമ്മുടെ സ്രഷ്ടാവും രക്ഷകനുമായി അംഗീകരിക്കുന്നതാണു വിശ്വാസം. നാം ദൈവത്തെ സ്നേഹിക്കുകയും, നമ്മുടെ ജീവിനെ ദൈവത്തിന്‍റെ ദാനമായി അംഗീകരിക്കുകയും വേണം. ദൈവം നമ്മോടു ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നുണ്ട്. അതുപോലെ നാമും ദൈവികൈക്യത്തില്‍ ജീവിക്കാനും വളരാനും ആഗ്രഹിക്കണം. ദൈവത്തില്‍ വിശ്വാസമില്ലാതെ നാം അവിടുത്തെ മക്കളാണെന്ന് അവകാശപ്പെടാനാവില്ല എന്നും പാപ്പാ അൾത്താര ശുശ്രുഷകരോട് ആഹ്വാനം ചെയ്തു.

vox_editor

Recent Posts

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

17 hours ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

1 day ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

1 day ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

2 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

2 days ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

2 days ago