Categories: Vatican

ക്രിസ്തുവില്‍ നമ്മുടെ ബലഹീനത ഒരു ശാപമല്ല; ഫ്രാൻസിസ് പാപ്പാ

ക്രിസ്തുവില്‍ നമ്മുടെ ബലഹീനത ഒരു ശാപമല്ല; ഫ്രാൻസിസ് പാപ്പാ

ഫാ.വില്യം നെല്ലിക്കൽ

വത്തിക്കാൻ സിറ്റി: ക്രിസ്തുവില്‍ നമ്മുടെ ബലഹീനത ഇനി ഒരു ശാപമല്ലയെന്ന് ഫ്രാൻസിസ് പാപ്പാ. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ സമീപത്തുള്ള അതിവിശാലമായ പോ‍ള്‍ ആറാമന്‍ ശാലയായിൽ പ്രതിവാരപൊതുകൂടിക്കാഴ്ചയിൽ കടന്നുവന്നവരെ അഭിവാദ്യം ചെയ്യുകയായിരുന്നു പാപ്പാ.

ക്രൈസ്തവരായ നാം ക്രൂശിതനായ ക്രിസ്തുവിനെയാണ് നോക്കേണ്ടത്. അവിടന്ന് ബലഹീനനായിരുന്നു, നിന്ദിക്കപ്പെട്ടു, ഒന്നും ഇല്ലാത്തവനായി. ദൈവത്തിന്റെ വചനം യഥാർത്ഥത്തിൽ നിവർത്തിക്കപ്പെടുന്നത് അവിടെയായിരുന്നു. വെട്ടിത്തിളങ്ങുന്ന കാപട്യമല്ല സ്നേഹത്തിന്‍റെ മഹത്വമാണത്. ദൈവമായിരുന്ന ഒരു മനുഷ്യന്‍റെ ബലഹീനതയാലാണ് നാം സൗഖ്യമക്കപ്പെട്ടതെന്ന് നാം മറക്കരുത്. അതിനാൽ തന്നെ, ക്രിസ്തുവില്‍ നമ്മുടെ ബലഹീനത ഇനി ഒരു ശാപമല്ല, മറിച്ച്, സ്വര്‍ഗ്ഗീയപിതാവുമായുള്ള സമാഗമവേദിയും ഉന്നതത്തില്‍ നിന്നുള്ള പുതിയ ശക്തിയുടെ ഉറവിടവുമാണ്.

സമ്പന്നനായിരുന്നിട്ടും നമുക്കുവേണ്ടി ദരിദ്രനായിത്തീര്‍ന്ന യേശുക്രിസ്തുവിനെ നാം സ്വീകരിക്കുമ്പോള്‍ ഒരുവന്‍ മനസ്സിലാക്കും, സ്വന്തം ബലഹീനത തിരിച്ചറിയുക എന്നത് മനുഷ്യജീവിതത്തിലെ ദുരന്തമല്ല, പ്രത്യുത, യഥാര്‍ത്ഥത്തില്‍ ശക്തനായാവന് സ്വയം തുറന്നു കൊടുക്കുന്നതിനുള്ള വ്യവസ്ഥയാണെന്ന്. അപ്പോള്‍ ബലഹീനതയുടെ വാതിലിലൂടെ ദൈവത്തിന്‍റെ രക്ഷ കടന്നുവരും. സത്യദൈവത്തെ തന്‍റെ ഏക കര്‍ത്താവായിരിക്കുന്നതിന് അനുവദിക്കുന്നതില്‍ നിന്നാണ് മനുഷ്യന്‍റെ സ്വാതന്ത്ര്യം ജന്മംകൊള്ളുന്നത്.

ദൈവത്തിലുള്ള ആശ്രയം നമ്മെ ബലഹീനതയിലും അനിശ്ചതത്വത്തിലും സന്നിഗ്ദാവസ്ഥയിലും താങ്ങിനിറുത്തുകയും ചെയ്യുമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

vox_editor

Recent Posts

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

7 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

2 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

2 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

3 days ago