Categories: Daily Reflection

സ്വർഗരാജ്യത്തിലേക്കുള്ള കുറുക്കുവഴി

സ്വർഗരാജ്യത്തിലേക്കുള്ള കുറുക്കുവഴി

എസക്കിയേൽ 2:8-3,4
മത്തായി 18:1-5,10,12-14

“നിങ്ങള്‍ മാനസാന്തരപ്പെട്ട്‌ ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല”.

സ്വര്‍ഗരാജ്യത്തില്‍ വലിയവന്‍ ആരാണ്‌? എന്ന ചോദ്യത്തിന് ഉത്തരമായാണ് യേശു ഒരു ശിശുവിനെ കാണിച്ചിട്ട് പറയുന്നത് : “നിങ്ങള്‍ മാനസാന്തരപ്പെട്ട്‌ ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല”. അപ്പോൾ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നതിനുള്ള മാനദണ്ഡം കൂടിയാണ് ശിശുവിനെ പോലെ ആവുക എന്നത്.

രണ്ടു കാര്യങ്ങൾ യേശു നമ്മുടെ ശ്രദ്ധയിൽപെടുത്തുന്നു:

1) മനസാന്തരപ്പെടുക

2) ശിശുക്കളെ പോലെയാവുക

മനസാന്തരപ്പെടൽ സംഭവിക്കണമെങ്കിൽ ആദ്യം സംഭവിക്കേണ്ടത് ‘ബലഹീനത ഉണ്ടെന്ന് തിരിച്ചറിയുകയാണ്’. ഈ തിരിച്ചറിവ് ഉണ്ടായാൽ മാത്രമേ മനസാന്തരത്തിനായുള്ള ആഗ്രഹം പോലും ഉണ്ടാവുകയുള്ളൂ.

ശിശുക്കളുടെ വലിയൊരു പ്രത്യേകത അവരിൽ കളങ്കം ഇല്ല എന്നുള്ളതാണ്. അതുപോലെ തന്നെ ഏതു നിമിഷവും മറക്കുവാനും പൊറുക്കുവാനും ഉള്ള ഹൃദയം ശിശുക്കളുടെ മാത്രം പ്രത്യേകതയാണ്. നമ്മൾ ഓർക്കണം, ഞാനും നിങ്ങളും ഒരിക്കൽ ശിശുക്കളുടെ നൈർമല്യത്തിൽ ആയിരുന്നു. പക്ഷെ, എപ്പോഴോ, എവിടെയോ അത് കൈമോശം വന്നുപോയി.

ഇനി എങ്ങനെയാണ് ശിശുക്കളെ പോലെയാവുക? ഇത് നമുക്ക് ഒരു വെക്കുവിളിയാണ്. ഒരുപക്ഷെ, ധുർദ്ധപുത്രനെപ്പോലെ മൂന്ന് അവസ്ഥകളിലൂടെ കടന്നുപോകേണ്ടി വരും ശിശുവിനെപ്പോലെയാകാൻ.
1) തെറ്റുപറ്റി എന്ന ബോധ്യം
2) തിരിച്ചു വരുവാനുള്ള തീരുമാനം
3) തീരുമാനം നടപ്പിലാക്കാൻ.

ആത്മാർഥമായി പ്രാർഥിക്കാം ദൈവമേ, ശിശുക്കളുടെ നിഷ്കളങ്കത എന്നിൽ വളർത്തേണമേ. വീഴ്ചകളുണ്ടാകുമ്പോൾ തെറ്റുപറ്റി എന്ന ബോധ്യത്തോടെ, തിരിച്ചു വരുവാനുള്ള തീരുമാനമെടുത്ത്, ആ തീരുമാനം നടപ്പിലാക്കിക്കൊണ്ട് ദൈവരാജ്യത്തിന് ഞങ്ങളെയും അർഹരാക്കണമേ.

vox_editor

Share
Published by
vox_editor

Recent Posts

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

1 day ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

2 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

2 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

2 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

2 days ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

2 days ago