Categories: Kerala

കൊല്ലം രൂപതാ പ്രൊലൈഫ് സമിതിയുടെ അഖണ്ഡജപമാലയും ദിവ്യകാരുണ്യ ആരാധനയും നാളെ മുതൽ

കൊല്ലം രൂപതാ പ്രൊലൈഫ് സമിതിയുടെ അഖണ്ഡജപമാലയും ദിവ്യകാരുണ്യ ആരാധനയും നാളെ മുതൽ

റോണാ റിബെയ്‌റോ

കൊല്ലം : കൊല്ലം രൂപത പ്രൊലൈഫ് സമിതിയുടെ നേതൃത്വത്തിൽ ഡിസംബർ മാസം പ്രൊലൈഫ് മാസമായി ആഘോഷിക്കുന്നതിന്  മുന്നോടിയായുള്ള അഖണ്ഡ ജപമാലയും ദിവ്യകാരുണ്യ ആരാധനയും 15 ബുധനാഴ്ച ആരംഭിക്കും. രാവിലെ 8 മണിക്ക് പട്ടത്താനം വിമലഹൃദയ പ്രൊവിൻഷ്യലെറ്റിലാണ് പ്രൊലൈഫ് സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.

ഭ്രൂണഹത്യ, വന്ധ്യംകരണം, കൃത്രിമകുടുംബാസൂത്രണ മാർഗങ്ങൾ, ആത്മഹത്യ, മദ്യപാനം, മയക്കുമരുന്നുപയോഗം,തീവ്രവാദം, കൊലപാതകം, യുദ്ധം, ദയാവധം, പരിസ്ഥിതി മലിനീകരണം തുടങ്ങി മനുഷ്യജീവനെതിരായ തിന്മകൾക്കെതിരായ സന്ദേശമുയർത്തിയാണ്  ഡിസംബർ പ്രൊലൈഫ് മാസമായി കൊല്ലം രൂപതയിൽ ആഘോഷിക്കുന്നത്.

രൂപത ഡയറക്ടർ റവ. ഡോ. ബൈജു ജൂലിയാൻ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം വിമല ഹൃദയ മദർ ജനറൽ സിസ്റ്റർ റെക്സിയമേരി ഉദ്ഘാടനം ചെയ്യും.

വിമല ഹൃദയ പ്രൊവിൻഷ്യൽ സിസ്റ്റർ അംബികാമേരി, കെ.സി.ബി.സി. പ്രൊലൈഫ് സമിതി പ്രസിഡന്റ് ജോർജ് എഫ്. സേവ്യർ വലിയവീട്, ബി.സി.സി. രൂപത കോർഡിനേറ്റർ സജീവ് പരിശവിള, പ്രൊലൈഫ് രൂപത പ്രസിഡന്റ് റോണാ റിബെയ്‌റോ എന്നിവർ സംസാരിക്കും. തുടർന്നു സിസ്റ്റർ സെല്മമേരിയുടെ നേതൃത്വത്തിൽ   ജപമാലയും ദിവ്യകാരുണ്യ ആരാധനയും നടക്കും.

കൊല്ലം രൂപതാ ബി.സി.സി. യുമായി ചേർന്നാണ്, കൊല്ലം രൂപത പ്രൊലൈഫ് സമിതിയുടെ അഖണ്ഡജപമാലയും ദിവ്യകാരുണ്യ ആരാധനയും സംഘടിപ്പിച്ചിരിക്കുന്നത്.

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

1 day ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

1 day ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

2 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

3 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

4 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

5 days ago