Categories: Diocese

അഭയാർഥി ക്യാമ്പുകളിൽ പ്രത്യാശ പകർന്നുകൊണ്ട് നെയ്യാറ്റിൻകര രൂപതാ മെത്രാൻ

അഭയാർഥി ക്യാമ്പുകളിൽ പ്രത്യാശ പകർന്നുകൊണ്ട് നെയ്യാറ്റിൻകര രൂപതാ മെത്രാൻ

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതാ മെത്രാൻ നെയ്യാറ്റിൻകരയിലും പ്രദേശങ്ങളിലും ആരംഭിച്ച അഭയാർഥി ക്യാമ്പുകൾ സന്ദർശിച്ച്, അവരെ ആശ്വസിപ്പിച്ചു. ഇന്നലെ വൈകുന്നേരത്തോടെയാണ് അഭയാർഥി ക്യാമ്പുകൾ ആരംഭിച്ചത്.

വലിയവിള, ഓലത്താന്നി, വ്ലാത്തങ്കര എന്നിവിടങ്ങളിലെ അഭയാർഥി കേന്ദ്രങ്ങളാണ് ബിഷപ്പ് സന്ദർശിച്ചത്.

അതിരാവിലെ, ദിവ്യബലിയർപ്പണം കഴിഞ്ഞയുടൻ, തന്റെ രൂപതാ പരിധിയിൽ ദുരിതത്തിലാണ്ടവരെ നേരിൽ കണ്ട് ശക്തിപകരുവാനും, അവരിൽ പ്രത്യാശ കൈമോശം വരാതെ സൂക്ഷിക്കുവാനും സഹായിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ബിഷപ്പ് വിൻസെന്റ് സാമുവലിന്റെ യാത്ര.

ക്യാമ്പുകളിലായിരിക്കുന്നവരെ നേരിൽ കണ്ട്, അവരോട് സംസാരിക്കാൻ  കഴിഞ്ഞതിലും, അവർക്ക് അല്പം സന്തോഷവും പ്രത്യാശയും നൽകുവാൻ സാധിച്ചതിൽ ഒത്തിരി സന്തോഷമുണ്ടെന്ന് ബിഷപ്പ് പറഞ്ഞു. രൂപതാ എന്നനിലയിൽ, മതഭേതമില്ലാതെ എല്ലാവരെയും സഹായിക്കാൻ രൂപതയിലെ വിവിധ സംഘടനകളിലൂടെ സാധിക്കുന്നതെല്ലാം ചെയ്യുമെന്നും ബിഷപ്പ് പറഞ്ഞു.

നെയ്യാറ്റിൻകരയിലും ചുറ്റുപാടിലുമായി ഇതുവരെ 9 ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്.

vox_editor

Recent Posts

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

7 seconds ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

15 mins ago

വെനീസ് സന്ദര്‍ശനം പൂര്‍ത്തീകരിച്ച് ഫ്രാന്‍സിസ് പാപ്പ മടങ്ങി

  അനില്‍ ജോസഫ് വെനീസ്: വെനീസിലെ ഗുഡേക്കയിലെ സ്ത്രീകളുടെ ജയിലില്‍ പാപ്പയെകാത്തിരുന്നത് അല്‍പ്പം കൗതുകം നിറഞ്ഞ കാഴ്ചകള്‍, ജയിലന്തേവാസികള്‍ പലതരത്തിലുളള…

24 mins ago

സമ്മതിദാനാവകാശം വിവേകപൂർവ്വം ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി കെആർഎൽസിസി

ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…

1 week ago

4th Easter Sunday_ഇടയനും കൂലിക്കാരനും (യോഹ 10:11-18)

പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…

1 week ago

3rd Sunday_Easter_വിശ്വാസവും സ്നേഹവും (ലൂക്കാ 24: 35-48)

പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…

2 weeks ago