Categories: Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കേരള മെത്രാൻ സമിതി ഒരു കോടി രൂപ നൽകി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കേരള മെത്രാൻ സമിതി ഒരു കോടി രൂപ നൽകി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക്, പ്രളയക്കെടുതിയെ അതിജീവിക്കുന്നത്തിനുള്ള കൈത്താങ്ങായി കേരള മെത്രാൻ സമിതി ഒരു കോടി രൂപ നൽകി.

ഇന്ന്‍ ഉച്ചയോടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയ കെ.സി.ബി.സി. (കേരള കാത്തലിക് ബിഷപ്പ് കോൺഫറൻസ്) പ്രസിഡന്റ് തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് ഡോ.സൂസപാക്യം നേരിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന് തുക കൈമാറിയത്.

സംസ്ഥാന സർക്കാർ നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളോടുള്ള കത്തോലിക്ക സഭയുടെ ഐക്യദാർഢ്യമാണ് ഇതിലൂടെ പ്രകടിപ്പിക്കുന്നതെന്ന് കെ.സി.ബി.സി. പ്രസിഡന്റ്‌ പറഞ്ഞു. കൂടാതെ, ദേശീയ മെത്രാന്‍ സമിതിയുടെ സാമൂഹ്യ ശുശ്രൂഷാ വിഭാഗമായ “കാരിത്താസ് ഇന്ത്യ” വഴിയും ദുരിതബാധിതർക്കുള്ള പ്രത്യേക ദുരിതാശ്വാസ പദ്ധതികൾ കേരളത്തില്‍ നടപ്പിലാക്കി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കൂടെയുണ്ടാകുമെന്ന് ആർച്ച് ബിഷപ്പ് മുഖ്യമന്ത്രിയെ അറിയിച്ചു.

ഇന്നു തന്നെ, വെട്ടുകാട് ഇടവകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 10 ലക്ഷം രൂപ സംഭാവനയായി നൽകി. വെട്ടുകാട്, മാദ്രെ ദേ ദേവൂസ് ഇടവക വികാരി ജോസഫ് ബാസ്റ്റിനും, ഇടവക കമ്മിറ്റിയും ചേർന്നാണ് തുക കൈമാറിയത്.

നേരത്തെ, വെട്ടുകാട് നിന്ന് ധാരാളം മത്സ്യതൊഴിലാളികൾ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത് വെട്ടുകാട് ഇടവകയുടെ യശസുയർത്തിയിരുന്നു.

പ്രളയക്കെടുതിയെ അതിജീവിക്കുന്നതിനായി, കേരള സമൂഹത്തിന്റെ പുനരുദ്ധാരണ ലക്‌ഷ്യത്തോടെ കത്തോലിക്കാ സഭ ഒന്നായി പരിശ്രമിക്കുമെന്നതിൽ സംശയം ഇല്ല.

vox_editor

Recent Posts

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

14 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

3 days ago