Categories: Diocese

ഡോ.സെല്‍വരാജന്‍ മോണ്‍സിഞ്ഞോര്‍ പദവിയിൽ, മോണ്‍.വി.പി ജോസ് നെയ്യാറ്റിന്‍കര രൂപതയുടെ പുതിയ ശുശ്രൂഷാ കോ- ഓഡിനേറ്റര്‍

ഡോ.സെല്‍വരാജന്‍ മോണ്‍സിഞ്ഞോര്‍ പദവിയിൽ, മോണ്‍.വി.പി ജോസ് നെയ്യാറ്റിന്‍കര രൂപതയുടെ പുതിയ ശുശ്രൂഷാ കോ- ഓഡിനേറ്റര്‍

അനില്‍ ജോസഫ്

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയുടെ ജൂഡീഷ്യല്‍ വികാരിയായ ഡോ.സെല്‍വരാജനെ രൂപതയുടെ പുതിയ മോണ്‍സിഞ്ഞോറായും, രൂപതയുടെ ശുശ്രൂഷാ കോഡിനേറ്ററായി മോണ്‍.വി.പി ജോസിനെയും നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ നിയമിച്ചു. രൂപതയുടെ 9 ശുശ്രൂഷ സമിതികളുടെ കോ-ഓഡിനേറ്ററായിട്ടാണ് മോണ്‍. വി.പി ജോസ് നിയമിതനായത്.

മോണ്‍സിഞ്ഞോര്‍ പദവിയിലേക്ക് ഉയര്‍ത്തപെട്ട ഡോ.സെല്‍വരാജന്‍ നെയ്യാറ്റിന്‍കര റീജിയണല്‍ കോഡിനേറ്ററാവും. നിലവില്‍ വഹികുന്ന ജൂഡീഷ്യല്‍ വികാരി സ്ഥാനത്ത് ഡോ.സെല്‍വരാജന്‍ തുടരുകയും ചെയ്യും. വലിയവിള ഡി.എം സദനത്തില്‍ പരേതരായ ദാസന്‍ മുത്തമ്മ ദമ്പതികളുടെ 6 മക്കളില്‍ രണ്ടാമനാണ്  ഡോ.സെല്‍വരാജന്‍. വലിയവിള ക്രിസ്തുരാജ ഇടവകാഗമായ ഡോ.സെല്‍വരാജന്‍ നിലവില്‍ ഓലത്താന്നി തിരുഹൃദയ ദേവാലയത്തിന്‍റെ വികാരിയാണ്. ഡോ.സെല്‍വരാജന്‍ 2000-ല്‍ ബെല്‍ജിയം ലൂവൈന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും കാനോന്‍ നിയമത്തില്‍ ഡോക്റ്ററേറ്റ് നേടിയിരുന്നു. രൂപതാചാന്‍സിലര്‍, പാസ്റ്ററല്‍ മിനിസ്ട്രി ഡയറക്ടര്‍, കോര്‍പ്പറേറ്റ് മാനേജര്‍ തുടങ്ങിയ നിലകളില്‍ ഡോ.സെല്‍വരാജന്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്.

മോണ്‍.വി പി ജോസ് നിലവില്‍ നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രല്‍ വികാരിയാണ്. ഇരുവരെയും രൂപതാ ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവലും വികാരി ജനറല്‍ മോണ്‍. ക്രിസ്തുദാസും അഭിനന്ദിച്ചു. വ്ളാങ്ങാമുറി ലോഗോസ് പാസ്റ്ററല്‍ സെന്‍റെറില്‍ നടന്ന പ്രെസ്ബിത്തേരിയത്തിലാണ് ബിഷപ് പ്രഖ്യാപനം നടത്തിയത്.

രൂപതാ ചാന്‍സിലര്‍ ഡോ.ജോസ്റാഫേല്‍, നെടുമങ്ങാട് റീജിയന്‍ കോ ഓഡിനേറ്റര്‍ മോണ്‍. റൂഫസ് പയസലീന്‍, രൂപതാ വിദ്യാഭ്യാസ ഡയറക്ടര്‍ ഫാ.ജോണി കെ. ലോറന്‍സ്, സാബു വര്‍ഗ്ഗീസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

6 hours ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

10 hours ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

1 day ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

2 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

4 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

4 days ago