Categories: Kerala

പ്രളയദുരന്തമനുഭവിക്കുന്നവര്‍ക്കുള്ള വരാപ്പുഴ അതിരൂപതയുടെ പുനരധിവാസ പദ്ധതികൾ പ്രഖ്യാപിച്ചു

പ്രളയദുരന്തമനുഭവിക്കുന്നവര്‍ക്കുള്ള വരാപ്പുഴ അതിരൂപതയുടെ പുനരധിവാസ പദ്ധതികൾ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

വരാപ്പുഴ: അതിരൂപതയുടെ 76 ഇടവകകളെ ദുരന്തം ബാധിച്ചു. ഈ ദിവസങ്ങളില്‍ ക്യാമ്പുകളില്‍ ഭക്ഷണത്തിനുമാത്രമായി 11,42,37,000 രൂപ ചെലവായി. ഇതു കൂടാതെ മരുന്ന്, വസ്ത്രം, വാഹനം, പവര്‍സപ്ളൈ, ടോയ്ലറ്റ് വസ്തുക്കള്‍ ഉള്‍പ്പെടെ ആകെ 12,38,00,000 രൂപ ഈ ദിവസങ്ങളില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി വരാപ്പുഴ അതിരൂപത ചെലവഴിച്ചു.

മറ്റു പ്രഖ്യാപനങ്ങൾ:

1) ദുരന്തബാധിത പ്രദേശങ്ങളിലെ കുടുംബങ്ങളുടെ പുനരധിവാസത്തിനും ഭവന പുനര്‍നിര്‍മ്മാണത്തിനും മുന്‍ഗണന നല്‍കും.

2) അതിരൂപതയിലെ എല്ലാ വൈദികരുടെയും ഒരു മാസത്തെ അലവന്‍സ് ദുരിതാശ്വാസത്തിനായി നല്‍കും.

3) ഇടവക തിരുനാളുകള്‍, മറ്റു തിരുനാളുകള്‍, നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍, വിവിധ ജൂബിലികള്‍ എന്നിവ തീര്‍ത്തും ലളിതമായി നടത്തും.

4) മനസമ്മതം, വിവാഹം, ജ്ഞാനസ്നാനം, ആദ്യകുര്‍ബാന സ്വീകരണം എന്നിവ ലളിതമായി നടത്താന്‍ ആഹ്വാനം ചെയ്തു.

5) ഈ വര്‍ഷത്തെ വല്ലാര്‍പാടം തീര്‍ത്ഥാടനം വല്ലാര്‍പാടം ബസിലിക്കയില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലി മാത്രമായി ചുരുക്കും.

ഇപ്രകാരമെല്ലാം സ്വരൂപിക്കുന്ന പണം പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും. പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്കും സഹകരിച്ച വൈദീകര്‍ക്കും സന്യസ്തര്‍ക്കും അല്‍മായര്‍ക്കും അര്‍ച്ബിഷപ്പ് നന്ദി അറിയിക്കുകയും തുടർന്നും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുകയും ചെയ്തു.

vox_editor

Recent Posts

ഇന്ത്യന്‍ വംശചനായ ബിഷപ്പ് വിശുദ്ധ കുര്‍ബാനക്കിടെ കുഴഞ്ഞ് വീണ് മരിച്ചു.

അനില്‍ ജോസഫ് ഫ്രാന്‍സിസ് ടൗണ്‍ : സതേണ്‍ ആഫ്രിക്കയിലെ ബോട്സ്വാനയിലെ ഫ്രാന്‍സിസ്ടൗണ്‍ കത്തോലിക്കാ രൂപതയിലെ ബിഷപ്പ് ആന്‍റണി പാസ്കല്‍ റെബെല്ലോ…

2 hours ago

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

2 days ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

2 days ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

3 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

4 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

5 days ago