Categories: Kerala

മൽസ്യതൊഴിലാളികൾ കേരളത്തിലെ നോഹമാർ അവരുടെ വള്ളങ്ങൾ നോഹിന്റെ പെട്ടകവും; ഡോ. കെ.വാസുകി IAS

മൽസ്യതൊഴിലാളികൾ കേരളത്തിലെ നോഹമാർ അവരുടെ വള്ളങ്ങൾ നോഹിന്റെ പെട്ടകവും; ഡോ. കെ.വാസുകി IAS

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മൽസ്യതൊഴിലാളികൾ കേരളത്തിലെ നോഹമാരെന്നും,
അവരുടെ വള്ളങ്ങൾ നോഹിന്റെ പെട്ടകവുമെന്ന് തിരുവനന്തപുരം ജില്ലാകളക്‌ടർ ഡോ. കെ.വാസുകി IAS. രക്ഷാപ്രവർത്തനത്തിൽ വലിയ പങ്കുവഹിച്ച മത്സ്യതൊഴിലാളികളെ ആദരിക്കുവാനായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കളക്‌ടർ.

തിരുവനന്തപുരം അതിരൂപതയിലെ “ബിഷപ്പ് ഹൌസിൽ നിന്നും ഫാ. തിയോടെഷ്യസിന്റെ വിളിവന്നു. മാഡം എത്ര മത്സ്യതൊഴിലാളികൾ വേണമെങ്കിലും പറയൂ, എത്ര വള്ളങ്ങൾ വേണമെങ്കിലും പറയൂ ഞങ്ങൾ പോകാം” തിരുവനന്തപുരം ജില്ലാകളക്‌ടറിന്റെ ഈ വാക്കുകളിൽ വ്യക്തമാണ് കത്തോലിക്കാ സഭ എത്രമാത്രം ആത്മാർത്ഥയോടെ അപകടനിമിഷങ്ങളെ നേരിടാൻ ജാഗ്രത കാട്ടിയിരുന്നുവെന്ന്.

തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ 21 ഇടവകകളിലെ 576 മൽസ്യതൊഴിലാളികൾ 134 വള്ളങ്ങളിലായി രക്ഷപ്രവർത്തനങ്ങളിൽ പങ്കുചേർന്നിരിന്നു. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ സേവനത്തെ നന്ദിയോടെ ഓർക്കുന്നതായും കലക്‌ടർ അറിയിച്ചു.

അതുപോലെതന്നെ, പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയ എല്ലാവർക്കും നന്ദി പറഞ്ഞു. മത്സ്യത്തൊഴിലാളികളെയും അവരുടെ ബോട്ടുകളും ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് എത്തിയ്ക്കുവാൻ സഹായിച്ച ലോറി ഓണേഴ്സ് ഡ്രൈവേഴ്സ് അസോസിയേഷൻ അംഗങ്ങളെയും അഭിനന്ദിക്കുകയും നന്ദി അർപ്പിക്കുകയും ചെയ്തു.

vox_editor

Recent Posts

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

3 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

2 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

2 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

3 days ago