Categories: World

ചടുലമായ സ്കേറ്റിംഗ് ജീവിതം ഉപേക്ഷിച്ച് സമര്‍പ്പിത ജീവിതത്തിലേക്ക് കിര്‍സ്റ്റിന്‍ ഹോളം

ചടുലമായ സ്കേറ്റിംഗ് ജീവിതം ഉപേക്ഷിച്ച് സമര്‍പ്പിത ജീവിതത്തിലേക്ക് കിര്‍സ്റ്റിന്‍ ഹോളം

സ്വന്തം ലേഖകൻ

ലീഡ്സ്: സമര്‍പ്പിത ജീവിതം ചോദ്യം ചെയ്യപ്പെടുകയും തെരുവില്‍ അപമാനിക്കപ്പെടുകയും ചെയ്യുമ്പോള്‍ സ്കേറ്റിംഗ് കരിയര്‍ ഉപേക്ഷിച്ച് സന്യാസിനി സഭയില്‍ ചേര്‍ന്ന കിര്‍സ്റ്റിന്‍ ഹോളം എന്ന യുവ സന്യാസിനി പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു. എന്‍.ബി.സി. ക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്കേറ്റിംഗ് കരിയര്‍ ഉപേക്ഷിച്ച് ഫ്രാന്‍സിസ്കന്‍ സഭയില്‍ സന്യാസ ജീവിതം തിരഞ്ഞെടുത്ത സിസ്റ്റര്‍ കിര്‍സ്റ്റിന്‍ ഹോളം മനസ്സുതുറന്നത്.

പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ഫാത്തിമ സന്ദര്‍ശന വേളയിലാണ് താന്‍ ഒരു സന്യാസിനി ആകാന്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന ചിന്ത കിര്‍സ്റ്റിന്‍ ആദ്യമായി തിരിച്ചറിയുന്നതെന്ന് വിവരിക്കുന്നു.

ഫാത്തിമയിലെ നിത്യാരാധനാ ചാപ്പലില്‍ പ്രവേശിച്ചപ്പോള്‍ യേശുവിന്‍റെ സ്നേഹത്തെ കുറിച്ച് ഓര്‍ത്ത് താന്‍ കരഞ്ഞു പോയെന്നും, എന്നാല്‍ പിന്നീട് വീട്ടിലേയ്ക്ക് മടങ്ങി വന്ന കിര്‍സ്റ്റിന്‍ തന്‍റെ സ്കേറ്റിംഗ് കരിയറില്‍ ശ്രദ്ധ പതിപ്പിക്കുകയും ചെയ്തു. തുടർന്ന്, ജപ്പാനില്‍ നടന്ന ശീതകാല ഒളിമ്പിക്സിലും പങ്കാളിയായി.

എന്നാല്‍ പണവും, പ്രശസ്തിയും മാത്രം തരുന്ന സ്കേറ്റിംഗ് കരിയറില്‍ കിര്‍സ്റ്റിന്‍ ഹോളത്തിന് സന്തോഷം കണ്ടെത്താന്‍ സാധിച്ചിരുന്നില്ലെന്നും, സമര്‍പ്പിത ജീവിതത്തിനു വേണ്ടിയുള്ള ആത്മാവിന്‍റെ ഒരുക്കമായാണ് അതിനെ ഇപ്പോള്‍ നോക്കിക്കാണുന്നതെന്നും കിര്‍സ്റ്റിന്‍ പറയുന്നു. പിന്നീട് കോളേജ് വിദ്യാഭ്യാസത്തിനായി ചേര്‍ന്ന കിര്‍സ്റ്റിന്‍, ഇക്കാലയളവില്‍ വിശ്വാസത്തില്‍ നിന്നും ഒരുപാട് പുറകോട്ടു പോയിരുന്നു. എന്നാല്‍, കൂടെ പഠിച്ച ഏതാനും ചില കൂട്ടുകാരുടെ അടിയുറച്ച ഭക്തി കിര്‍സ്റ്റിന്‍ ഹോളത്തിനെ വിശ്വാസത്തിലേയ്ക്ക് തിരികെ കൊണ്ടുവരികയായിരുന്നു.

പിന്നീട്, അവള്‍ തന്‍റെ അമ്മയെ മാതൃകയാക്കി പ്രോലൈഫ് മൂവ്മെന്‍റിലും ഭാഗഭാക്കായി. അങ്ങനെയിരിക്കെയാണ് കിര്‍സ്റ്റിന്‍ കാനഡയില്‍ നടന്ന ലോക യുവജന സമ്മേളനത്തില്‍ പങ്കെടുത്തത്. കത്തോലിക്ക സഭയുടെ മനോഹാരിതയും അവിടെ ഉണ്ടായിരുന്ന യുവ സന്യാസിനികളുടെ തീക്ഷ്ണതയും അവളെ വല്ലാതെ ആകര്‍ഷിക്കുകയായിരുന്നു.

അവര്‍ അനുഭവിക്കുന്ന ജീവിത സമാധാനവും, സന്തോഷവും തനിക്കും വേണം എന്ന് നിശ്ചയിച്ച് ഉറപ്പിക്കുകയായിരിന്നു കിര്‍സ്റ്റിന്‍. അങ്ങനെയാണ് സ്കേറ്റിംഗ് താരമായിരുന്ന കിര്‍സ്റ്റിന്‍ ഹോളം ബ്രിട്ടനിലുളള ഫ്രാന്‍സിസ്ക്കന്‍ സിസ്റ്റേഴ്സ് ഓഫ് റിന്യൂവല്‍ എന്ന സന്യാസിനി സഭയില്‍ ചേര്‍ന്നത്.

ഇന്ന്, താന്‍ തിരഞ്ഞെടുത്ത സമര്‍പ്പിത ജീവിതത്തെ ഏറ്റവും മനോഹരമാക്കി മുന്നോട്ട് കൊണ്ടുപോകുകയാണെന്ന് പറഞ്ഞ ഈ യുവ സന്യാസിനി, ഈ ജീവിതം നൽകുന്ന സന്തോഷവും സമാധാനവും ഇത്രയധികം കണ്ടെത്താൻ കഴിയുമെന്ന് തോന്നുന്നില്ല എന്ന് ഉറപ്പിക്കുന്നു.

vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

9 hours ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

1 day ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago