Categories: Kerala

കൊച്ചി രൂപത 58 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി

കൊച്ചി രൂപത 58 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി

സ്വന്തം ലേഖകൻ

കൊച്ചി: കൊച്ചി ലത്തീൻ രൂപത 58 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി ശേഖരിച്ച തുക, കൊച്ചി രൂപത മെത്രാൻ ഡോ. ജോസഫ് കരിയിലാണ് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് കൈമാറിയത്.

കൊച്ചി രൂപതയിലെ അരൂർ, എടക്കൊച്ചി, ഫോർട്ട്‌കൊച്ചി, കണ്ണമാലി, കുമ്പളഞ്ഞി, തങ്കെയി ഫെറോനകളിലെ 47 ഇടവകകളിൽ നിന്നും അവയുടെ ഉപഇടവകകളിൽ നിന്നുമായാണ് 58,30725 (അൻപത്തെട്ട് ലക്ഷത്തി മുപ്പതിനായിരത്തി എഴുന്നൂറ്റി ഇരുപത്തഞ്ച്) രൂപ ശേഖരിച്ച് ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്.

മുഖ്യമന്ത്രി കൊച്ചി രൂപതാ അംഗങ്ങൾക്ക് അഭിനന്ദനവും നന്ദിയും അറിയിച്ചു.

മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ, കെ.വി.തോമസ് എം.പി., കെ.ജെ.മാക്സി എം.എൽ.എ., ഫാ.സേവ്യർ ചിറമേൽ, മോൺ. ആൻറണി തച്ചാറ, ഫാ. തോമസ് പനക്കൽ എന്നിവരും മുഖ്യമന്ത്രിയെ കണ്ട സംഘത്തിൽ ഉണ്ടായിരുന്നു.

vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

8 hours ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

23 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago