Categories: Parish

പാണ്ടിമാംപാറ വിശുദ്ധ അന്തോണീസ് ദേവാലയം ആശീര്‍വദിച്ചു

പാണ്ടിമാംപാറ വിശുദ്ധ അന്തോണീസ് ദേവാലയം ആശീര്‍വദിച്ചു

അനിൽ ജോസഫ്

പെരുങ്കടവിള: പാണ്ടിമാംപാറ വിശുദ്ധ അന്തോണീസ് ദേവാലയം ആശീര്‍വദിച്ചു. ആശീര്‍വാദ കര്‍മ്മങ്ങള്‍ക്ക് നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

ദേവാലയങ്ങള്‍ അദ്ധ്യാത്മിക ചൈതന്യത്തിന്‍റെ സൗധങ്ങളാണെന്ന് ബിഷപ് ദൈവജനത്തെ ഓർമ്മിപ്പിച്ചു. പ്രാര്‍ത്ഥനയോടെ ദേവാലയങ്ങളില്‍ പ്രവേശിപ്പിക്കുമ്പോള്‍ ജീവിതത്തിലെ പ്രയാസങ്ങള്‍ നിസാരങ്ങളായിമാറുമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

1962 കാലഘട്ടത്തില്‍ നെയ്യാര്‍ ഡാം നിര്‍മ്മാണ വേളയില്‍ പുന:രധിവസിപ്പിക്കപെട്ടവരാണ് പാണ്ടിമാംപാറയിലെ ഏറെകുറെ വിശ്വാസികളും.1968-ല്‍ ഓലഷെഡിലാണ് അന്നത്തെ വികാരി ഫാ.അലോഷ്യസ് ഒ.സി.ഡി. ദേവാലയത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

തുടര്‍ന്ന്, കഴിഞ്ഞ മാര്‍ച്ചില്‍ തകര്‍ച്ചയുടെ വക്കിലേക്കെത്തിയ ദേവാലയത്തെ നിലവിലെ വികാരി ഫാ.ആല്‍ബി മുല്ലോത്തിന്‍റെ നേതൃത്വത്തിലാണ് പുന:രുദ്ധാരണം ചെയ്യ്ത്. കോഴിക്കോട് രൂപതയിലെ വൈദികനായ ഫാ.ആല്‍ബി മുല്ലോത്തിന്‍റെ ശ്രമകരായ പ്രവര്‍ത്തനം മൂലമാണ് 6 മാസം കൊണ്ട് ദേവാലയം നാടിന് സമര്‍പ്പിച്ചത്.

നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍. ജി.ക്രിസ്തുദാസ്, കട്ടയ്ക്കോട് ഫെറോന വികാരി ഫാ.റോബര്‍ട്ട് വിന്‍സെന്‍റ്, ഫാ.ഡെന്നിസ്കുമാര്‍, ഫാ.ഫ്രാന്‍സിസ് സേവ്യര്‍, ഫാ.ബെന്‍ബോസ്, ഫാ.രാജേഷ്, ബിഷപ്പ് സെക്രട്ടറി ഫാ.രാഹുല്‍ ലാൽ തുടങ്ങിയവര്‍ ആശീര്‍വാദ കര്‍മ്മങ്ങളില്‍ സഹ കാര്‍മ്മികരായി.

vox_editor

Share
Published by
vox_editor

Recent Posts

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

1 day ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

2 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

2 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

2 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

2 days ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

2 days ago