Categories: Vatican

പൗരോഹത്യം ആധിപത്യത്തിനല്ല, ശുശ്രൂഷയക്ക്- പാപ്പാ

പൗരോഹത്യം ആധിപത്യത്തിനല്ല, ശുശ്രൂഷയക്ക്- പാപ്പാ

ജോയി കരിവേലി

വത്തിക്കാന്‍ സിറ്റി: പരിശുദ്ധാരൂപിയുടെ ദാനത്താല്‍ അഭിഷിക്തരായിരിക്കുന്നത് പൗരോഹത്യത്തിലൂടെ അധിപരാകാനല്ലെന്ന് ഫ്രാൻസിസ് പാപ്പാ വൈദികരെ ഓര്‍മ്മിപ്പിച്ചു. ഫ്രാന്‍സിലെ സിത്തേയി (CRETEIL) രൂപതയില്‍ നിന്നെത്തിയ നൂറോളം വൈദികരുടെ ഒരു സംഘത്തെ തിങ്കളാഴ്ച (01/10/18) വത്തിക്കാനില്‍ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ.

മുറിവേല്‍ക്കുകയും മരിക്കുകയും ഉയിര്‍ത്തെഴുന്നേല്ക്കുകയും ചെയ്ത യേശുവിനെപ്പോലുള്ള ഇടയന്മാരായിത്തീരാനാണ് വൈദികര്‍ വിളിക്കപ്പെട്ടിരിക്കുന്നതെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.‌

 

വ്രണിതമായ ലോകത്തില്‍ ഉത്ഥാനത്തിന്‍റെ ശക്തിക്ക് സാക്ഷ്യമേകുകയാണ്, ഇന്നലെയെന്ന പോലെ ഇന്നും, ശുശ്രൂഷകരായ വൈദികരുടെ ദൗത്യമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

സഭാനൗക, സഭാശുശ്രൂഷകരില്‍ ചിലരുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള ഗുരുതരമായ തെറ്റുകളാല്‍, പ്രത്യേകിച്ച്, ആഞ്ഞടിക്കുന്ന പ്രതികൂലവും അതിശക്തവുമായ കാറ്റില്‍പ്പെട്ടിരിക്കുന്ന ഒരു ചുറ്റുപാടിലാണ് നാം ജീവിക്കുന്നതെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

യേശുക്രിസ്തുവില്‍ ദൃഷ്ടികള്‍ ഉറപ്പിക്കാനും അവിടത്തോടുള്ള ഐക്യത്തില്‍ ജീവിക്കാന്‍ സഹായകമായ ബന്ധം വ്യക്തിപരമായ പ്രാര്‍ത്ഥനയാലും ദൈവവചനശ്രവണത്താലും, കൂദാശകളുടെ പരികര്‍മ്മത്താലും, സഹോദരസേവനത്താലും വളര്‍ത്തിയെടുക്കാനും പാപ്പാ വൈദികരോട് ആഹ്വാനം ചെയ്തു

vox_editor

View Comments

  • The Vox Online News is a great solace to the
    catholic fraternity in the growing darkening of
    the social media,press and the visual media .

Recent Posts

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 hours ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

15 hours ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

16 hours ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

1 day ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

1 day ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

1 day ago